Sunday February 25, 2018
Latest Updates

അയര്‍ലണ്ടിലെ അമ്പതു വയസ് കഴിഞ്ഞവര്‍ക്കു തൊഴില്‍ നല്‍കിയാല്‍ 10,000 യൂറോ സബ്സിഡി!

അയര്‍ലണ്ടിലെ അമ്പതു വയസ് കഴിഞ്ഞവര്‍ക്കു തൊഴില്‍ നല്‍കിയാല്‍ 10,000 യൂറോ സബ്സിഡി!

ഡബ്ലിന്‍ :ദീര്‍ഘകാലമായി തൊഴില്‍രഹിതരായി കഴിയുന്ന അന്‍പതു വയസിനുമേല്‍ പ്രായമുള്ളവര്‍ക്ക് തൊഴില്‍ നല്‍കുന്ന തൊഴില്‍ദായകര്‍ക്ക് 10,000 യൂറോ സബ്സിഡി നല്‍കാന്‍ പദ്ധതി. മുതിര്‍ന്ന പൗരന്മാര്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ നടപ്പാക്കിവരുന്ന ജോബ് പ്ലസ് പദ്ധതിയുടെ ഭാഗമാകും ഇതെന്ന് തൊഴില്‍- സാമൂഹിക സുരക്ഷാ വകുപ്പ് മന്ത്രി റെജീന ഡോര്‍ടി പറഞ്ഞു.

യുവ തൊഴില്‍ രഹിതര്‍ക്കായി അടുത്തവര്‍ഷം പുതിയ പദ്ധതി ആരംഭിക്കും. കുറഞ്ഞ വരുമാനക്കാരെ സഹായിക്കാന്‍ മിനിമം വേതനം മണിക്കൂറിന് 30 സെന്റ് വര്‍ധിപ്പിക്കും. നിലവില്‍ 9.55 യൂറോയാണ് കുറഞ്ഞ വേതനം.തൊഴില്‍ രഹിത വേതനം ആഴ്ചയില്‍ അഞ്ചു യൂറോ കണ്ട് വര്‍ധിപ്പിക്കും. 2018 മാര്‍ച്ചിലാകും ഇവ പ്രാബല്യത്തില്‍ വരിക.

മാര്‍ച്ചില്‍ കാലാവധി അവസാനിക്കാനിരുന്ന ബാക് ടു വര്‍ക് ഫാമിലി ഡിവിഡന്റ് പദ്ധതി(ബിടിഡ്ള്യുഎഫ്ഡി) അതിനു ശേഷവും തുടരും. സാമൂഹിക സുരക്ഷാ വകുപ്പിന്റെ 85 ശതമാനം ക്രിസ്മസ് ബോണസ് ഇക്കുറിയും നല്‍കും.

Scroll To Top