Thursday February 22, 2018
Latest Updates

അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടം മെയ് അവസാനവാരം 

അയര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടം മെയ് അവസാനവാരം 

ഡബ്ലിന്‍:ഗര്‍ഭഛിദ്രത്തിന് അയര്‍ലണ്ടില്‍ ഭരണഘടനാപരമായി അനുമതി നല്‍കേണ്ടതുണ്ടോ എന്ന് തീരുമാനിക്കാനുള്ള റഫറണ്ടം മെയ് മാസം അവസാനവാരം നടത്തുവാന്‍ മന്ത്രിസഭ തീരുമാനിച്ചു.

നാല് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് മന്ത്രിസഭ എട്ടാം ഭരണഘടനാ ഭേദഗതി പുനഃപരിശോധിക്കാനുള്ള നിര്‍ണ്ണായക തീരുമാനത്തിന് തിയതി കുറിച്ചത്.ഗര്‍ഭച്ഛിദ്രം അനുവദിക്കാനുള്ള ഭരണഘടനാനുമതി തുടരണമോ അതോ പിന്‍വലിക്കണോ എന്നതുള്‍പ്പെടെയുള്ള ചോദ്യങ്ങള്‍ റഫറണ്ടത്തില്‍ ഉള്‍പ്പെടുത്തും.

റഫറണ്ടത്തിന്റെ നടത്തിപ്പിന് ഒരു കമ്മീഷണറെ നിയമിക്കാനും മന്ത്രിസഭ തീരുമാനിച്ചു.

ഗര്‍ഭകാലത്തിന്റെ ആദ്യ 12 ആഴ്ചകളില്‍ വരെ ഗര്‍ഭഛിദ്രം അനുവദിക്കാനുള്ള ഒരു നയമാണ് ആരോഗ്യമന്ത്രി സൈമണ്‍ ഹാരിസ് ഇപ്പോള്‍ രൂപപ്പെടുത്തിയിരിക്കുന്നത്.ആദ്യഘട്ടത്തില്‍ അബോര്‍ഷനെ എതിര്‍ത്തിരുന്ന പ്രധാനമന്ത്രി വരദ്കറും,ഫിയനഫാള്‍ ലീഡര്‍ മൈക്കിള്‍ മാര്‍ട്ടിനും ഇപ്പോള്‍ ഈ വാദത്തെ പിന്തുണയ്ക്കുകയാണ്.

Scroll To Top