Sunday October 22, 2017
Latest Updates

അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും:തിരിച്ചു പോകാന്‍ അവസരം ഒരുക്കണമെന്ന് മൈഗ്രന്റ്സ് റൈറ്റ്സ് സെന്റര്‍ 

അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും:തിരിച്ചു പോകാന്‍ അവസരം ഒരുക്കണമെന്ന് മൈഗ്രന്റ്സ് റൈറ്റ്സ് സെന്റര്‍ 

ഡബ്ലിന്‍: അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും. ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുള്ള അനധികൃത കുടിയേറ്റക്കാരെ നിയമ നിയമവിധേയമാക്കണമെന്നും അവധിക്ക് തിരിച്ചു പോയി മടങ്ങി വരാന്‍ അനുവദിക്കണമെന്നും മൈഗ്രന്റ് റൈറ്റ്സ് സെന്റര്‍ സംഘടന ആവശ്യപ്പെട്ടു. അയര്‍ലണ്ടില്‍ 25,000 മുതല്‍ 30,000 വരെ അനധികൃത കുടിയേറ്റക്കാരുണ്ടെന്നാണ് റിപ്പോര്‍ട്ട്.ഇതില്‍ ആയിരത്തോളം പേര്‍ ഇന്ത്യാക്കാരാണെന്നാണ് മൈഗ്രന്റ്സ് റൈറ്റ് സെന്റര്‍ നല്കുന്ന സൂചനകള്‍.

പഞ്ചാബില്‍ നിന്നുള്ളവരാണ് അനധികൃത ഇന്ത്യന്‍ കുടിയേറ്റക്കാരില്‍ കൂടുതലും.അയര്‍ലണ്ടില്‍ പഠിക്കാന്‍ എത്തി കാലാവധി കഴിഞ്ഞു തിരിച്ചു പോകാത്തവരും ഈ ഗണത്തില്‍പ്പെടുന്നു.ജോലിയ്ക്കായും,ഇന്റര്‍വ്യൂകള്‍ക്കായും വന്നവരില്‍ തിരിച്ചു പോകാതെ ഒളിച്ചു താമസിക്കുന്നവരുടെ എണ്ണം അടുത്ത കാലത്തായി വര്‍ദ്ധിച്ചിട്ടുണ്ട്.ഇവരുടെ കണക്കുകള്‍ ഇനിയും അധികൃതര്‍ക്ക് ലഭിച്ചിട്ടില്ല.ഇവരെ കൂടി ഉള്‍പ്പെടുത്തിയാല്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള അനധികൃത കുടിയേറ്റക്കാരുടെ എണ്ണം കൂടും.

അമേരിക്കയിലെ അനധികൃത കുടിയേറ്റക്കാരായ അയര്‍ലണ്ടുകാരെ നിയമവിധേയകുടിയേറ്റക്കാരായി അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ടു പ്രധാനമന്ത്രി വരദ്കര്‍ അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന് കത്തയച്ചിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിലാണ് അയര്‍ലണ്ടിലെ അനധികൃത കുടിയേറ്റക്കാരെയും അംഗീകരിക്കണമെന്ന് ആവശ്യം ഉയര്‍ന്നത്. അനധികൃത കുടിയേറ്റക്കാരെക്കുറിച്ച് പ്രസിദ്ധീകരിച്ച ഒരു റിപ്പോര്‍ട്ട് പ്രകാരം അനധികൃത കുടിയേറ്റക്കാരില്‍ 81 ശതമാനവും അഞ്ച് വര്‍ഷത്തിലധികമായി അയര്‍ലണ്ടില്‍ താമസിക്കുന്നവരാണ്.

20 ശതമാനം പേര്‍ പത്ത് വര്‍ഷത്തിലധികമായി അയര്‍ലണ്ടില്‍ താമസിക്കുന്നു. ഇവരെ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് മൈഗ്രന്റ് റൈറ്റ്സ് സെന്റര്‍ ആവശ്യപ്പെട്ടു. അതേസമയം നിയമവിരുദ്ധ കുടിയേറ്റക്കാരെ ഒറ്റയടിക്ക് നിയമ വിധേയ കുടിയേറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്ന് ജസ്റ്റിസ് ഡിപ്പാര്‍ട്ട്മെന്റ് പ്രതികരിച്ചു. ഇവരെ നാച്ചുറലൈസേഷന്‍ ഉള്‍പ്പെടെയുള്ള പദ്ധതികളിലൂടെ നിയമവിധേയ കുടിയേറ്റത്തിന്റെ പരിധിയില്‍ കൊണ്ടുവരാനാകുമെന്ന് സര്‍ക്കാര്‍ പ്രതികരിച്ചു.

Scroll To Top