Saturday October 20, 2018
Latest Updates

അയര്‍ലണ്ടിലെമ്പാടും കനത്ത മഴയും,വെള്ളപ്പൊക്കവും,താപനില മൈനസ് നാലിലേയ്ക്ക് താഴുന്നതോടെ സെന്റ് പാട്രിക്ക്‌സ് വാരാന്ത്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം 

അയര്‍ലണ്ടിലെമ്പാടും കനത്ത മഴയും,വെള്ളപ്പൊക്കവും,താപനില മൈനസ് നാലിലേയ്ക്ക് താഴുന്നതോടെ സെന്റ് പാട്രിക്ക്‌സ് വാരാന്ത്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം 

ഡബ്ലിന്‍:ബുധനാഴ്ച രാവിലെ മുതല്‍ തുടര്‍ച്ചയായി പെയ്യുന്ന മഴയെ തുടര്‍ന്ന് അയര്‍ലണ്ടിന്റെ വിവിധയിടങ്ങളില്‍ വെള്ളപ്പൊക്കം. പലയിടത്തും ചെറിയ അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ കനത്ത സുരക്ഷ നിര്‍ദ്ദേശമാണ് രാജ്യമെമ്പാടും നല്‍കിയിരിക്കുന്നത്. വെള്ളപ്പൊക്കം ഏറ്റവും തീവ്രമായി ബാധിച്ചിട്ടുള്ള വെക്‌സ്ഫോര്‍ഡ്, വാട്ടര്‍ഫോര്‍ഡ്, കില്‍കെന്നി, കാര്‍ലോ, ലോയിസ്, കില്‍ഡെയര്‍, വിക്ലോ കൗണ്ടികളില്‍ യെല്ലോ വാണിംഗ് തുടരും.

ഇന്ന് 12 ഡിഗ്രി സെല്‍ഷ്യസ് വരെ താപനില ഉയരുമെങ്കിലും മഴ തുടരുമെന്നാണ് മെറ്റ് ഏറാന്‍ മുന്നറിയിപ്പ്.നാളെ മഴ ശക്തമാകും.ശനി ഞായര്‍ ദിവസങ്ങളില്‍ മഞ്ഞുവീഴ്ചയും ഉണ്ടായേക്കും,മൈനസ് നാല് ഡിഗ്രി വരെ താപനില താഴുന്നതോടെ ഇത്തവണത്തെ സെന്റ് പാട്രിക് ദിനാഘോഷങ്ങളുടെ ശോഭ പൊലിയാനാണ് സാധ്യത.

തലസ്ഥാന നഗരമായ ഡബ്ലിനില്‍ ഇന്നലെ രാവിലെ തുടങ്ങിയ മഴ ഇന്ന് രാവിലെയും തുടരുകയാണ്.താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുന്ന സാഹചര്യമാണുള്ളതെന്നതിനാല്‍ ഡബ്ലിന്‍ കൗണ്‍സില്‍ കൂടുതല്‍ ജാഗ്രത പാലിക്കുകയാണ്.ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡും സുസഞ്ജമായി രംഗത്തുണ്ട്.

ഡോഡര്‍ നദി കരകവിഞ്ഞൊഴുകി ലോവര്‍ റാത്ത്ഫര്‍ണാമിലും ,ഓര്‍വെല്‍ റോഡിലും ഗതാഗതസ്തംഭനം ഉണ്ടായി.

കൗണ്ടി കില്‍ഡയറിലെ ജോണ്‍സ്ടൗണ്‍ റോഡില്‍ വെള്ളം കേറിയതിനെ തുടര്‍ന്ന് അപകടാവസ്ഥയിലായ കാറില്‍ നിന്നും അമ്മയെയും കുഞ്ഞിനേയും എമര്‍ജന്‍സി സര്‍വിസിന്റെ ഇടപെടല്‍ വഴി രക്ഷപെടുത്തി. ന്യൂന നദി കരകവിഞ്ഞു ഒഴുകിയതിനാല്‍ പലയിടത്തും അപകട ഭീഷണി തുടരുന്നു.

കില്‍ഡയറിലെ ഈ പ്രദേശത്തു വെള്ളപ്പൊക്ക ഭീഷണി ഉള്ള 14 കുടുംബങ്ങളെ സുരക്ഷിതമായ മറ്റിടങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്. അപകട ഭീക്ഷണി നിലനില്‍ക്കുന്ന പ്രദേശങ്ങളിലെല്ലാം ഇടപെട്ടു നടപടികള്‍ കൈക്കൊണ്ടതായി കൗണ്ടി കൗണ്‍സില്‍ വൃത്തങ്ങള്‍ അറിയിച്ചു. മറ്റിടങ്ങളില്‍ വേണ്ടത്ര സുരക്ഷ നിര്‍ദ്ദേശങ്ങളും നല്‍കിക്കഴിഞ്ഞു.

ബാള്‍സ് ബ്രിഡ്ജ് ഡബ്ലിന്‍

നിരവധി സ്ഥലങ്ങളില്‍ റോഡുകള്‍ യാത്രായോഗ്യമല്ലാതായിരിക്കുന്നത് . മഴ ശക്തമായിത്തന്നെ തുടരുമെന്നും വെള്ളപ്പൊക്കം മൂലം അപകട സാധ്യതകള്‍ ഉണ്ടെന്നും അതിനാല്‍ ജനങ്ങള്‍ ജാഗരൂകരായിരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

കോര്‍ക്കിലെ മാലോയിലും,ഫെര്‍മോയിലും ,കൗണ്ടി കില്‍ക്കെനിയിലെ തോമസ് ടൗണിലും പ്രത്യേക വെള്ളപ്പൊക്ക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

രാത് ഡ്രം , കില്‍മാനോഗ് എന്നിവടങ്ങളിലെ നിരവധി വീടുകളാണ് വെള്ളപ്പൊക്കത്തില്‍ ഉള്‍പ്പെട്ടതെന്നു ആര്‍ റ്റി ഇ റിപ്പോര്‍ട്ട് ചെയ്തു. സാലി ഗ്യാപ്പില്‍ ഗതാഗത തടസം നേരിടുന്നുണ്ട്.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top