Wednesday September 20, 2017
Latest Updates

അയര്‍ലണ്ടിലെമ്പാടും ആഹ്ലാദം അലതല്ലിയ ഓണാഘോഷം

അയര്‍ലണ്ടിലെമ്പാടും ആഹ്ലാദം അലതല്ലിയ ഓണാഘോഷം

ഡബ്ലിന്‍ ; ലോകമെമ്പാടുമുള്ള മലയാളികള്‍ക്കൊപ്പം അയര്‍ലണ്ടിലെ മലയാളികളും ആഘോഷത്തിമിര്‍പ്പോടെ ഓണം ആഘോഷിച്ചു.സ്വദേശത്തും വിദേശത്തുമുള്ള മലയാളികള്‍ക്ക് ഒരുപോലെ ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ സമ്മാനിച്ചുകൊണ്ടാണ് തിരുവോണം കടന്നുപോയത്.

പ്രവാസി മലയാളികള്‍ക്ക് ഈ ഓണം ഓര്‍മ്മകളിലേക്കുള്ള ഒരു മടങ്ങിപ്പോക്കായി. വിവിധ മലയാളി സംഘടനകളും പ്രത്യേകം ഓണാഘോഷച്ചടങ്ങുകള്‍ സംഘടിപ്പിച്ചിരുന്നു.അനേകം സൗഹൃദ കൂട്ടായ്മകളും ഓണ ദിവസങ്ങളില്‍ ഒന്നിച്ചു കൂടി. പ്രാദേശികമായ ഐക്യത്തിന്റെയും,സൌഹാര്‍ദത്തിന്റെയും ഉത്തമ ദര്‍ശനമായിരുന്നു ഓണാഘോഷ പരിപാടികളില്‍ എമ്പാടും തെളിഞ്ഞു നിന്നത്.പിണക്കങ്ങള്‍ക്കും,പരിഭവങ്ങള്‍ക്കും മറവിയും ഇളവും കൊടുക്കാനും ,പിരിമുറുക്കങ്ങള്‍ക്ക് അയവ് കൊടുക്കാനും ഓണാഘോഷത്തിന്റെ ഒന്നിച്ചു ചേരല്‍ ഇടയാക്കി.

കസവ് സാരിയും സെറ്റുമുണ്ടും ജൂബ്ബയുമൊക്കെയണിഞ്ഞു കേരളത്തിന്റെ തനതായ വേഷ ശൈലിയും,രുചി ഭേദങ്ങളുടെ ഓണസദ്യയും അയര്‍ലണ്ടിലെ മലയാളി കൂട്ടായ്മകളിലും ഓണത്തിന്റെ ആവേശമുയര്‍ത്തി.’ഉണ്ടറിയണം ഓണം’ എന്ന ചൊല്ല് പുതിയ തലമുറയ്ക്ക് പകര്‍ന്ന് കൊടുക്കാന്‍ വീടുകളില്‍ തന്നെ ഓണസദ്യ ഒരുക്കിയവര്‍ ആയിരുന്നു ഏറെയും.ഓണക്കിറ്റുകള്‍ക്കും മോശമല്ലാത്ത വില്‍പ്പനയുണ്ടായിരുന്നതായി മലയാളികളായ വ്യാപാരികള്‍ പറഞ്ഞു. 

വെക്‌സ്‌ഫോര്‍ഡ് ഇന്ത്യന്‍ അസോസിയേഷന്‍,ഡബ്ലിനിലെ ക്രംലിനില്‍ ഡ്രിമ്‌ന മലയാളി കമ്മ്യൂണിറ്റി,താലയില്‍ സീറോ മലബാര്‍ മാസ് സെന്റര്‍,എന്നി സംഘടനകള്‍ തിരുവോണ ദിവസം തന്നെ ഓണാഘോഷം ഗംഭീരമാക്കി.കെറി ഇന്ത്യന്‍ അസോസിയേഷന്‍ ട്രേലിയിലും ,അയര്‍ലണ്ടിലെ ഹിന്ദുമലയാളി കൂട്ടായ്മയായ സദ് ഗമയ സദ് സംഘം ക്രംലിന്‍ വാക്കിന്‍സ് ടൌണിലും വര്‍ണ്ണ പകിട്ടാര്‍ന്ന ചടങ്ങുകളോടെ തിരുവോണത്തെ വരവേറ്റു.

വാട്ടര്‍ഫോര്‍ഡ് മലയാളി അസോസിയേഷനും,കില്‍ഡയര്‍ ഇന്ത്യന്‍ അസോസിയേഷനും,സ്വോര്‍ഡ്‌സ് ക്രിക്കറ്റ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സ്വോര്‍ഡ്‌സ് മലയാളി സമൂഹവും,ഗാല്‍വെ കിളിമോര്‍ മലയാളി സമൂഹവും ഓണാഘോഷം ഉത്രാടദിനത്തിലെ ആരംഭിച്ചു.

മണ്‍സ്റ്റര്‍ ഇന്ത്യന്‍ കള്‍ച്ചറല്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ലിമറിക്കിലും,കോര്‍ക്കിലെ എല്ലാ മലയാളി സംഘടനകളുടെയും സംയുക്താഭിമുഖ്യത്തില്‍ കോര്‍ക്ക് ടോഗേര്‍ ഹെര്‍ലിംഗ് ക്ലബിലും നടത്തപ്പെട്ട ഓണാഘോഷ പരിപാടികളില്‍ മലയാളി സമൂഹം ഒന്നടക്കം ആഹ്ലാദപൂര്‍വം പങ്കെടുത്തു.

കാവന്‍ മലയാളി അസോസിയേഷനും,പിറവം നിവാസികളുടെ അയര്‍ലണ്ടിലെ കൂട്ടായ്മയും,അയര്‍ലണ്ടിലെ ഡബ്ലിന്‍ യാക്കോബായ പള്ളിയും സംഘടിപ്പിച്ച ഓണാഘോഷ പരിപാടികളും കേരളത്തനിമയുടെ ഉജ്ജ്വല പ്രകാശനം വിളംബരം ചെയ്യുന്നതായി.

ഡബ്ലിനിലെ മലയാളി സമൂഹത്തിന്റെ പ്രധാന സംഘടനകളില്‍ ഒന്നായ മൈന്‍ഡിന്റെ ഓണാഘോഷ പരിപാടികളില്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സിലും പങ്കെടുത്ത് മലയാളികളെ സാംസ്‌കാരിക പിന്തുണ അറിയിച്ചു.ഗാല്‍വേയിലാകട്ടെ കഴിഞ്ഞ വര്‍ഷം, മലയാളികള്‍ ഒന്നിച്ചു കൂടി ഓണം ആഘോഷിക്കാനാവാതിരുന്നതിന്റെ ‘സങ്കടം തീര്‍ക്കല്‍’ കൂടിയായി ഇത്തവണത്തെ ഓണാഘോഷം.അയര്‍ലണ്ടിലെ ഓണാഘോഷ പരിപാടികളില്‍ ഏറ്റവും ആവേശകരമായ ഒന്നായി ഗാല്‍വേക്കാരുടെ ഇത്തവണത്തെ ഓണം.

നീനാ കൈരളിയുടെയും ,ഡോണഗല്‍ ഇന്ത്യന്‍ മലയാളി അസോസിയേഷന്റെയും ഓണാഘോഷ പരിപാടികള്‍ വൈവിധ്യമാര്‍ന്ന കലാകായിക പരിപാടികളാല്‍ സജീവമായിരുന്നു.ഡബ്ല്യൂ എം സി ബൂമോണ്ടിലും ,ഡണ്‍ഗാര്‍വന്‍ മലയാളികളുടെ സംഘടനയായ ഡണ്‍ഗസും ഓണാഘോഷം സംഘടിപ്പിച്ചു.

ഓണ ദിവസങ്ങളില്‍ തന്നെ ഒന്നിച്ചു ചേരാന്‍ കഴിയാത്തവര്‍ വരും ദിവസങ്ങളില്‍ ഓണം ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്.സ്ലൈഗോ ഇന്ത്യന്‍ അസോസിയേഷന്‍,ഡബ്ലിനിലെ ‘മലയാളം,ബ്രേ മലയാളി സമൂഹം,കില്‍ഡയര്‍ മലയാളി അസോസിയേഷന്‍ തുടങ്ങി ഒട്ടേറെ മലയാളി സംഘടനകള്‍ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്.

കേരളത്തിലെ ഗ്രാമാന്തരങ്ങളിലുള്ള വീടുകളുടെ മുറ്റത്ത് കുട്ടികളും മുതിര്‍ന്നുവരും ചേര്‍ന്ന് പൂക്കളം ഒരുക്കി ഉച്ചയ്ക്ക് ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. നഗരങ്ങളില്‍ പൊതുവെ പൂക്കളവും സദ്യയും അപൂര്‍വമായിരുന്നെങ്കിലും തീരെ ഇല്ലാതായില്ല. ഗ്രാമങ്ങളിലും നഗരങ്ങളിലും വിവിധ സംഘടനകളും മറ്റും ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധതരം കളികളും കലാപരിപാടികളും ഒരുക്കിയിരുന്നു.

ചിലരുടെ ഓണാഘോഷം യാത്രകളിലായിരുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ജോലി ചെയ്യുകയും സ്ഥിരതാമസമാക്കുകയും ചെയ്തവര്‍ നാട്ടില്‍ വന്നതിനു ശേഷം തിരിച്ചുപോക്കിനുള്ള തയ്യാറെടുപ്പിലാണ്. ചിലര്‍ തിരുവോണദിവസം ഉച്ചയൂണു കഴിഞ്ഞയുടന്‍ ഇറങ്ങുകയും ചെയ്തു. ഇവരെ സംബന്ധിച്ചിടത്തോളം ഓണം ഒരു യാത്രയായിരുന്നു. മറ്റു ചിലര്‍ മൂന്നാം ഓണത്തിനും നാലാം ഓണത്തിനുമായി പഴയ തട്ടകങ്ങളിലേക്ക് തിരിച്ചുചെല്ലുകയായി.

അയര്‍ലണ്ടില്‍ നിന്നുള്ള ഒട്ടേറെ മലയാളികളും ഓണാഘോഷം കൂടി കഴിഞ്ഞിട്ടാണ് അവധിക്കാലം അവസാനിപ്പിച്ചു മടങ്ങുന്നത്.ഇത്തവണ കേരളത്തിലെ ഓണം മഴയില്‍ കുതിര്‍ന്നെങ്കിലും കേരളത്തിലെ ചിങ്ങമാസതെളിവ് പോലെ പ്രസന്നമായ കാലാവസ്ഥ അനുഭവിച്ചതിന്റെ ആഹ്ലാദമാണ് അയര്‍ലണ്ടിലെ മലയാളികള്‍ക്കുള്ളത്. 

റെജി സി ജേക്കബ്

ലിമറിക്കില്‍ നിന്നും ...

ലിമറിക്കില്‍ നിന്നും …

നീനയിലെ പുലികളി

നീനയിലെ പുലികളി

ലിമറിക്കില്‍ നിന്നും ...

ലിമറിക്കില്‍ നിന്നും …

ഗാല്‍വേ ഓണം 2014

ഗാല്‍വേ ഓണം 2014

കോര്‍ക്കിലെ നിറഞ്ഞ സദസ്

കോര്‍ക്കിലെ നിറഞ്ഞ സദസ്

കാവനിലെ ഓണാഘോഷം

കാവനിലെ ഓണാഘോഷം

 സദ്യ ഒരിത്തിരി നേരത്തെ വിളമ്പി വെയ്ക്കാം' ....കില്‍ഡയറില്‍ നിന്നും


സദ്യ ഒരിത്തിരി നേരത്തെ വിളമ്പി വെയ്ക്കാം’ ….കില്‍ഡയറില്‍ നിന്നു

ഗാല്‍വേ ഓണം

ഗാല്‍വേ ഓണം

Scroll To Top