Saturday September 23, 2017
Latest Updates

അയര്‍ലണ്ടിലും സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുമെന്ന ആവശ്യം ഉയരുന്നു

അയര്‍ലണ്ടിലും സ്‌കൂള്‍ പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കുമെന്ന ആവശ്യം ഉയരുന്നു

ഡബ്ലിന്‍ : സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കണമെന്ന് ആവശ്യമുയരുന്നു. നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ മാതൃക ഇക്കാര്യത്തില്‍ സ്വീകരിക്കണമെന്നാണ് അഭിപ്രായമുയരുന്നത്.

മധ്യവര്‍ഗ കുടുംബങ്ങള്‍ക്ക് താങ്ങാവുന്നതിനപ്പുറമാണ് സ്‌കൂള്‍ വിദ്യാഭ്യാസച്ചെലവുകളെന്ന് അടുത്തിടെ പുറത്തുവന്നൊരു സര്‍വെ വെളിപ്പെടുത്തിയിരുന്നു.ഇതിന്റെ പശ്ചാത്തലത്തിലാണ് ലേബര്‍പാര്‍ട്ടി സെനറ്റര്‍ ഓധന്‍ ഒ റിയോര്‍ഡെയ്ന്‍ ഈ ആവശ്യമുന്നയിച്ചത്.ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികള്‍ക്ക് ഈ ഇനത്തില്‍ 800യൂറോയും പ്രൈമറി കുട്ടികള്‍ക്ക് 400യൂറോയുമാണ് ഈ ഇനത്തില്‍ ചെലവാകുന്നത്. ഇടത്തരക്കാരായ രക്ഷിതാക്കള്‍ കടുത്ത സാമ്പത്തികഞെരുക്കവും സമ്മര്‍ദവും നേരിടുന്നതായും സര്‍വെയില്‍ തെളിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ അടുത്ത ബജറ്റില്‍ സ്‌കൂള്‍പാഠപുസ്തകങ്ങള്‍ സൗജന്യമാക്കണമെന്ന് സെനറ്റര്‍ ആവശ്യപ്പെട്ടു.

വരുന്ന ബജറ്റില്‍ ബുക്കുകളുടെ വിലകുറയ്ക്കുകയോ ബുക്ക് റെന്റല്‍ പദ്ധിക്കുള്ള സാമ്പത്തിക സഹായം ഇരട്ടിയായി വര്‍ധിപ്പിക്കുകയോ വേണമെന്ന് ലേബര്‍ പാര്‍ട്ടിയുടെ വിദ്യാഭ്യാസ വക്താവു കൂടിയായ റിയോര്‍ഡെയ്ന്‍ ആവശ്യപ്പെട്ടു.

പ്രൈമറി സ്‌കൂളുകളിലെ ബുക്ക് റെന്‍ഡല്‍ സ്‌കീമിന് 5മില്യന്‍ യൂറോയാണ് നിലവില്‍ ചെലവിടുന്നത്. 94% സ്‌കൂളുകളിലും ഈ സിസ്റ്റം നടപ്പാക്കുന്നതിലൂടെ പാഠപുസ്തകച്ചെലവ് 80% കണ്ട് കുറയ്ക്കാനായിട്ടുണ്ട്.

ഹയര്‍സെക്കന്‍ഡറി സ്‌കൂളുകളിലെ പാഠപുസ്തകങ്ങള്‍ക്ക് വന്‍ വിലയാണ്.65% സ്‌കൂളുകളേ ഈ പദ്ധതിയില്‍ ചേര്‍ന്നിട്ടുമുള്ളു.ഹയര്‍സെക്കന്‍ഡറി വിദ്യാലയങ്ങളില്‍ മൂന്നു വര്‍ഷത്തെ പദ്ധതി ലേബര്‍ സെനറ്റര്‍ നിര്‍ദേശിച്ചു. ഇപ്പോഴത്തേതിനു പുറമേ ഓരോ വര്‍ഷവും 5മില്യന്‍ യൂറോ വീതം റെന്റല്‍ സ്‌കീമിന് നല്‍കണം.അതല്ലെങ്കില്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന്റെ ഉദാത്ത മാതൃക പിന്തുടര്‍ന്ന് പാഠപുസ്തകങ്ങള്‍ സൗജന്യമായി നല്‍കണമെന്നും റിയോര്‍ഡെയ്ന്‍ ആവശ്യപ്പെട്ടു.

Scroll To Top