Monday June 25, 2018
Latest Updates

അയര്‍ലണ്ടിലും യൂബര്‍ സര്‍വീസ് നിയമവിധേയമായേക്കും,യൂറോപ്യന്‍ കോടതിയുടെ അനുകൂല ഉത്തരവ്

അയര്‍ലണ്ടിലും യൂബര്‍ സര്‍വീസ് നിയമവിധേയമായേക്കും,യൂറോപ്യന്‍ കോടതിയുടെ അനുകൂല ഉത്തരവ്

ഡബ്ലിന്‍:ഓണ്‍ലൈന്‍ ടാക്സി രംഗത്തെ ആഗോള ഭീമന്‍മാരായ യൂബറിനെ യൂറോപ്പിലെ എല്ലാ രാജ്യങ്ങളിലും അനുവദിക്കാവുന്നതാണെന്ന് പരമോന്നത യൂറോപ്യന്‍ കോടതിയുടെ സുപ്രധാന ഉത്തരവ്.

ഓണ്‍ലൈന്‍ ആപ്പ് ഉപയോഗിക്കുന്ന സാധാരണ ഉപഭോക്താവായി യൂബര്‍ സര്‍വീസ് നടത്തുന്നവരെ കാണാനാവില്ല.ഒരു കമ്പനിയാണത്.ഒരു കമ്പനിയുടെ എല്ലാ അവകാശങ്ങളോടും കൂടി പ്രവര്‍ത്തിക്കാനുള്ള അര്‍ഹത യൂബറിനുണ്ട്.അത് കൊണ്ട് തന്നെ യൂബറിനെ അംഗീകരിക്കാന്‍ യൂറോപ്പിലെ അംഗരാജ്യങ്ങള്‍ തയാറാവണം.കോടതി നിരീക്ഷിച്ചു.

ചുരുങ്ങിയ കാലയളവിനുള്ളില്‍ തന്നെ വന്‍ സ്വീകാര്യതയാണ് യൂബറിന് ലഭിച്ചത്.അറുനൂറോളം സിറ്റികളില്‍ യാത്രക്കാരുമായി നേരിട്ട് ഓണ്‍ലൈനില്‍ ബന്ധപ്പെട്ട് ചുരുങ്ങിയ ചിലവില്‍ സര്‍വീസ് ഉറപ്പാക്കുന്ന യൂബറിനെതിരെ വിവിധ രാജ്യങ്ങളില്‍ ടാക്‌സി ഉടമകള്‍ രംഗത്ത് വന്നിരുന്നു.

അയര്‍ലണ്ടില്‍ യൂബര്‍ ഓടിയ്ക്കണമെങ്കില്‍ നിലവില്‍ ടാക്‌സി ലൈസന്‍സ് വേണം.മറ്റ് ടാക്‌സി ഡ്രൈവര്‍മാരുമായി അവര്‍ക്ക് മത്സരിക്കാനും ആവില്ല.വിര്‍ച്വല്‍ റൈഡ് പങ്കുവയ്ക്കല്‍ കമ്പനിയായ യുബര്‍ അയര്‍ലണ്ടില്‍ സ്വകാര്യ കാറുകളുപയോഗിച്ച് പ്രവര്‍ത്തിക്കാനും അനുവാദമില്ല..പുതിയ വിധിയോടെ അയര്‍ലണ്ടിലെ നിയമത്തിലും പൊളിച്ചെഴുത്തു വേണ്ടി വരും.

Scroll To Top