Saturday November 25, 2017
Latest Updates

അയര്‍ലണ്ടിലും പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നടപടികള്‍ ആരംഭിക്കും 

അയര്‍ലണ്ടിലും പെട്രോള്‍ ഡീസല്‍ വാഹനങ്ങള്‍ നിരോധിക്കാനുള്ള നടപടികള്‍ ആരംഭിക്കും 

ഡബ്ലിന്‍:പരിസ്ഥിതിയെ സംരക്ഷിക്കാന്‍ പെട്രോള്‍,ഡീസല്‍ വാഹനങ്ങളുടെ നികുതി കൂട്ടണമെന്ന് കാലാവസ്ഥാ വ്യതിയാന ഉപദേശക സമിതിയുടെ ശുപാര്‍ശ. എമിഷന്‍ കുറയ്ക്കാനുള്ള പദ്ധതികളൊന്നും ഫലംകണ്ടില്ലെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ലോ-കാര്‍ബണ്‍ ഇക്കോണമിയിലേക്കെത്തണമെങ്കില്‍ കൂടുതല്‍ ഫലപ്രദമായ നടപടികള്‍ അനിവാര്യമാണെന്ന് സമിതി ആവശ്യപ്പെട്ടത്.

2020ലെ ലക്ഷ്യം നമുക്ക് നഷ്ടമായി. ഇനി 2030ലെ ഉത്തരവാദിത്വങ്ങളും ലക്ഷ്യങ്ങളുമാണ് നമ്മള്‍ ഏറ്റെടുക്കേണ്ടതെന്ന് സമിതി ചൂണ്ടിക്കാട്ടുന്നു.അയര്‍ലണ്ടിനെ 2050ഓടെ ലോ-കാര്‍ബണ്‍ ആക്കി മാറ്റുന്നതിന് പുതിയ നയസമീപനങ്ങളും കര്‍മ്മപരിപാടികളും അനിവാര്യമാണ്.

അന്തരീക്ഷ താപം ഉയര്‍ത്തുന്ന എല്ലാ കാറുകളും ഇലക്ട്രിഫൈ ചെയ്യുന്നതിനെക്കുറിച്ച് ആലോചിക്കണം.ജൈവ ഇന്ധനങ്ങള്‍ക്കും കല്‍ക്കരി വൈദ്യുതിക്കുമുള്ള സബ്സിഡികള്‍ നിര്‍ത്തലാക്കുന്നതും ഗുണംചെയ്യും.കല്‍ക്കരി ഉപയോഗിച്ചുള്ള വൈദ്യുതി കേന്ദ്രങ്ങള്‍ക്കുള്ള സബ്സിഡികളും ഒഴിവാക്കേണ്ടതായുണ്ടെന്ന് സമിതി അഭിപ്രായപ്പെട്ടു.

കാലാവസ്ഥാ ലക്ഷ്യങ്ങള്‍ നേടുന്നതിന് ലോഡ് കണക്കിന് പണം ആവശ്യമാണ്.അത് ശരിയായ വിധം ചെലവിടുമെന്ന് ഉറപ്പാക്കുകയും വേണം.ഭാവിയില്‍ ഏര്‍പ്പെടുത്താനിടയുള്ള കാര്‍ബണ്‍ നികുതിയെക്കുറിച്ച് ഇപ്പോള്‍ത്തന്നെ പൊതുജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും ശുപാര്‍ശയില്‍ പറയുന്നു.മലിനമാക്കുന്നതിന് വലിയ വില നല്‍കേണ്ടിവരുമെന്ന് യാഥാര്‍ഥ്യം അവരെ അറിയിക്കേണ്ടത് അനിവാര്യമാണെന്നും സമിതി അഭിപ്രായപ്പെട്ടു.

Scroll To Top