Wednesday September 26, 2018
Latest Updates

അയര്‍ലണ്ടിലും നൂറ്റമ്പതോളം സജീവ ഭീകര പ്രവര്‍ത്തകരുടെ സാന്നിധ്യം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജിഹാദിയുടെ മുന്‍ ഭാര്യ

അയര്‍ലണ്ടിലും നൂറ്റമ്പതോളം സജീവ ഭീകര പ്രവര്‍ത്തകരുടെ സാന്നിധ്യം;  ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ജിഹാദിയുടെ മുന്‍ ഭാര്യ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ ഭീകരതയുടെ വേരുകള്‍ സംബന്ധിച്ച് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുകളുമായി ഐറീഷ് മുസ്ലീം യുവതി.ലണ്ടന്‍ ജിഹാദികളായ ഖുറാം ബട്ടിനെയും റാഷിദ് റിദ്വാനെയും യുകെയിലും ഇംഗ്ലണ്ടിലുമായി 20 തവണയെങ്കിലും കണ്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു.അയര്‍ലണ്ടില്‍ നൂറ്റമ്പതോളം ഭീകരപ്രവര്‍ത്തകര്‍ താമസിക്കുന്നുണ്ടെന്നും അവര്‍ പറഞ്ഞു.

യുകെ ഭീകരെ അപേക്ഷിച്ചു മയമുള്ളവരാണ് അയര്‍ലണ്ട് ജിഹാദികള്‍.അവര്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കൂടി യഥേഷ്ടം ഇരു രാജ്യങ്ങളിലുമായി കറങ്ങി നടക്കുന്നു. കാരണം ഒരു പേപ്പറും ആരേയും കാണിക്കേണ്ടി വരുന്നില്ലല്ലോ.അവര്‍ അയര്‍ലണ്ടിനെ പരിഹസിച്ചു ചിരിക്കുകയാണ്. ‘ കാലത്തിനും സമയത്തിനും പിന്നിലുള്ളവരെന്നാണ് അവര്‍ നമ്മെ ആക്ഷേപിക്കുന്നത്. യുവതി പറഞ്ഞു.

ആലിയ(26) എന്ന മുസ്ലീം പേരുള്ള യുവതി തെക്ക് പടിഞ്ഞാറന്‍ അയര്‍ലണ്ടുകാരിയാണ്.ജിഹാദിയായ മുന്‍ ഭര്‍ത്താവുമൊത്തുള്ള ജീവിതാനുഭവം അവര്‍ പങ്കുവെച്ചു.ജിഹാദികളുടെ മക്കളെ പെറ്റു വളര്‍ത്തുകയെന്നാണ് ഞങ്ങളുടെ പങ്ക്.യുവതി അയാളുമൊത്ത് ലണ്ടനിലായിരുന്നു താമസം. ഒരു വനിതാ സുഹൃത്ത് മുഖേനയാണ് അയാളെ പരിചയപ്പെട്ടത്.

അവരുടെ പങ്കാളി യുകെയിലെ 2.3മില്യണ്‍ യൂറോ ഓണ്‍ലൈന്‍ ബാങ്ക് തട്ടിപ്പില്‍ പ്രതിയാണ്.ലണ്ടലിനായിരുന്നപ്പോള്‍ ജിഹാദിയുമായി വളരെ കുറച്ചുമാത്രമേ സംസാരമുണ്ടായിട്ടുള്ളു.ബട്ടിനെ ലിമെറിക്കിലും ഡബ്ലിനിലും കണ്ടിട്ടുണ്ടെന്നു യുവതി പറയുന്നു.2001ലെ സപ്തംബര്‍ ഒമ്പതിലെ ആക്രമണത്തില്‍ ആകൃഷ്ടയായാണ് ആലിയ മുസ്ലീം മതം സ്വീകരിച്ചത്.ആ സമയത്ത് തന്റെ മൊബൈലിന്റെ സ്‌ക്രിന്‍ സേവര്‍ ഒബാമ ബിന്‍ ലദന്റെ ചിത്രമായിരുന്നെന്ന് യുവതി പറഞ്ഞു.

എന്നിരുന്നാലും പിന്നീട് ഇസ്ലാം ഭീകരതയെ അവര്‍ ചോദ്യം ചെയ്തു.ഒരു രാജ്യത്തെ ആക്രമിച്ചതില്‍ അതിരറ്റ് സന്തോഷിക്കുന്ന പങ്കാളിയെ കണ്ടതിനു ശേഷമായിരുന്നു അത്.ലണ്ടനിലെ ബാര്‍ക്കിംഗിലെ ഇമാമാണ് തന്റെ ഭീകരവാദ വിശ്വാസത്തെ മാറ്റി മറിച്ചത്.യഥാര്‍ഥ ഇസ്ലാം മനുഷ്യഹത്യക്കെതിരാണെന്ന് അദ്ദേഹം എന്നെ പഠിപ്പിച്ചു.

താന്‍ ഉപേക്ഷിക്കുകയാണെന്നറിയിച്ചതിനെ തുടര്‍ന്ന് പങ്കാളി തന്നെ മാരകമായി പ്രഹരിച്ചതിന്റെ മുറിപ്പാടുകള്‍ ഇപ്പോഴും തന്റെ ദേഹത്തുണ്ട്.ഇപ്പോഴും അയാള്‍ ലണ്ടനിലുണ്ടെന്നാണ് ആലിയയുടെ വിശ്വാസം.അയാളുമായി ഇപ്പോള്‍ യാതോരു ബന്ധവുമില്ല. ഇപ്പോള്‍ ആലിയ തന്റെ ഇസ്ലാം വിശ്വാസവുമായി ഡബ്ലനിലാണ് കഴിയുന്നത്.

തിരിച്ചറിയായാനാവാത്ത വിധം മുഖം മറച്ചാണ് ബ്ലാഞ്ചാര്‍ഡ്സ് ടൗണിലെ അല്‍ മുസ്തഫാ ഇസ്ലാമിക സെന്ററില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു മുന്നില്‍ ആലിയ എത്തിയത്.ഇത്രയും പറഞ്ഞതില്‍ തന്റെ ജീവനു ഭീഷണിയുണ്ടാകുമോയെന്നു ഭയമുണ്ടെന്നും ആലിയ വെളിപ്പെടുത്തി.

രാജ്യത്തെ മുസ്ലീം ഭീകരവാദത്തെ തുടച്ചുനീക്കാന്‍ ശക്തമായ നടപടികളെടുക്കണമെന്ന് ഇമാം ഷെയ്ക്ക് മുഹമ്മദ് ഉമര്‍ അസ് ഖാദിരി ഐറീഷ് സര്‍ക്കാരിനോടാവശ്യപ്പെട്ടു.രണ്ടു വര്‍ഷം മുന്‍പ് താന്‍ ഇതിനെക്കുറിച്ചു നല്‍കിയ മുന്നറിയിപ്പ് സര്‍ക്കാര്‍ അവഗണിച്ചതായും ഇമാം പറഞ്ഞു.ഇസ്ലാമിക പഠനത്തിന് മാര്‍ഗനിര്‍ദേശം നല്‍കുന്നതിന് സ്വയംഭരണസമിതിയും അംഗീകൃത കരിക്കുലവും ഉണ്ടാക്കുന്നതിന് നിയമം കൊണ്ടുവരണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.എന്നാല്‍ മാത്രമേ ഭീകരര്‍ അയര്‍ലണ്ടിലെ ഇസ്ലാമിലേക്ക് നുഴഞ്ഞുകയറാതിരിക്കുവെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top