Tuesday November 13, 2018
Latest Updates

അയര്‍ലണ്ടിലും ഒരുക്കങ്ങള്‍ : ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഡബ്ലിനിലും,സ്ലൈഗോയിലും 

അയര്‍ലണ്ടിലും ഒരുക്കങ്ങള്‍ : ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷങ്ങള്‍ ഡബ്ലിനിലും,സ്ലൈഗോയിലും 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹവും ഇന്ത്യയുടെ എഴുപത്തി രണ്ടാം സ്വാതന്ത്ര്യദിനം ആഘോഷിക്കാനുള്ള ഒരുക്കങ്ങളിലാണ്.പതിവില്‍ നിന്നും വ്യത്യസ്ഥമായി ഒട്ടേറെ സംഘടനകള്‍ ഇത്തവണത്തെ സ്വാതന്ത്ര്യ ദിനാചരണ പരിപാടികളില്‍ പങ്കെടുക്കുന്നുണ്ട്.

ഓഗസ്റ്റ് 15ന് ബുധനാഴ്ച രാവിലെ 9.30ന് ഡബ്ലിനിലെ ഫോക്സ്റോക്കിലുള്ള നോക്ക് സിന്ന ഇന്ത്യാ ഹൗസിലാണ് ഇന്ത്യന്‍ എംബസിയുടെ ആഘോഷപരിപാടികള്‍ സംഘടിപ്പിച്ചിരിക്കുന്നത്.കൃത്യം 9.30ന് അയര്‍ലണ്ടിലെ ഇന്ത്യന്‍ അംബാസിഡര്‍ വിജയ് താക്കൂര്‍ സിംഗ് ദേശീയ പതാക ഉയര്‍ത്തും.തുടര്‍ന്ന് സ്വാതന്ത്ര്യദിനസന്ദേശം നല്‍കും.ചടങ്ങില്‍ പങ്കെടുക്കാന്‍ അയര്‍ലണ്ടിലെ എല്ലാ ഇന്ത്യന്‍ വംശജരെയും ക്ഷണിക്കുന്നതായി എംബസി വൃത്തങ്ങള്‍ അറിയിച്ചു.ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ 9.15 നോടെ ഇന്ത്യാ ഹൗസില്‍ എത്തണമെന്ന് അംബാസിഡര്‍ അഭ്യര്‍ത്ഥിച്ചു.

സ്ലൈഗോയില്‍ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് സ്ലൈഗോയുടെ ആഭിമുഖ്യത്തില്‍ സ്ലൈഗോ റോവേഴ്സ് ക്ലബ്ബില്‍(ഷോ ഗ്രൗണ്ടസ് ) വെച്ചാണ് ഇന്ത്യന്‍ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിക്കുന്നത്.നാളെ (ബുധന്‍)രാവിലെ10 മണിക്ക് ദേശീയ പതാക ഉയര്‍ത്തലോടെ ആഘോഷപരിപാടികള്‍ക്ക് തുടക്കമാവും.

സ്ലൈഗോ മുനിസിപ്പല്‍ ഡിസ്ട്രിക്റ്റ് മേയര്‍ കൗണ്‍സിലര്‍ റോസ്ലീന്‍ ഓ ഗ്രേഡി മുഖ്യാതിഥിയായിരിക്കും. ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ 9.45 നോടെ റോവേഴ്സ് ക്ലബ്ബില്‍ എത്തണമെന്ന് സംഘാടകര്‍ അഭ്യര്‍ത്ഥിച്ചു.

അയര്‍ലണ്ടിലെ സീറോ മലബാര്‍ സഭയുടെ ആഭിമുഖ്യത്തിലുള്ള ഇന്ത്യന്‍ സ്വാതന്ത്ര്യദിനാഘോഷം ഫിംഗ്ലസില്‍ വെച്ചാണ് ഇത്തവണ ഒരുക്കുന്നത്.

Scroll To Top