Sunday January 21, 2018
Latest Updates

അയര്‍ലണ്ടിലാകെ യെല്ലോ സ്നോ വാണിംഗ്, വെള്ളിയാഴ്ച രാവിലെ വരെ തുടരും 

അയര്‍ലണ്ടിലാകെ യെല്ലോ സ്നോ വാണിംഗ്, വെള്ളിയാഴ്ച രാവിലെ വരെ തുടരും 

ഡബ്ലിന്‍:ഇന്ന് രാത്രിയും നാളെ രാവിലെയും രാജ്യത്ത് മഞ്ഞുവീഴ്ച്ചയുണ്ടാകുമെന്ന് മെറ്റ് എറാന്‍.കാവന്‍ അടക്കം മിക്ക കൗണ്ടികളിലും ഇന്ന് ഉച്ചമുതലേ സ്‌നോഫാള്‍ ഉണ്ടായി.

ഡോണേഗല്‍ വെള്ളിയാഴ്ച്ച രാവിലെ 6 മണി വരെ യെല്ലോ സ്നോ വാണിംഗ് പ്രഖ്യാപിച്ചിരിക്കുന്നത്.ഡബ്ലിന്‍ ഉള്‍പ്പെടെയുള്ള ലിന്‌സ്റ്റ്ര്,കണക്ടിലെ മുഴുവന്‍ കൗണ്ടികള്‍,മോണഗന്‍, കാവന്‍,ഡോണഗേല്‍,മോണഗന്‍, ലീമെറിക്ക്,കില്‍ഡെയര്‍,വിക്‌ളോ,ഓഫലി,കെറി,മീത്ത്,ടിപ്പററി എന്നിവയടക്കം 20 കൗണ്ടികളില്‍ യെല്ലോ സ്‌നോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

സെന്റ് സ്റ്റീഫന്‍സ് ഡേയിലെ മഴയ്ക്ക് ശേഷം തലസ്ഥാനനഗരിയിലടക്കം ഇന്ന് പൊതുവെ പ്രശാന്തമായിരുന്ന കാലാവസ്ഥ നാളെ രാവിലെയോടെ മോശം കാലാവസ്ഥയിലേക്ക് വഴിമാറുമെന്നാണ് മെറ്റ് എറാന്റെ നിഗമനം.

വാഹനങ്ങള്‍ വേഗത കുറച്ചു മാത്രമേ ഓടിയ്ക്കാവു എന്ന് എഎഎ കര്‍ശന നിര്‍ദേശം നല്കിയിട്ടുണ്ട്.രാത്രി പെയ്യുന്ന സ്നോ കാരണം റോഡു ഗതാഗതം അപകടകരമായ അവസ്ഥയിലേയ്ക്ക് മാറിയേക്കാം എന്ന് എ എ എ അറിയിപ്പില്‍ പറയുന്നു.

Scroll To Top