Tuesday October 16, 2018
Latest Updates

അയര്‍ലണ്ടിന് സൂപ്പര്‍ വിജയം…തോല്‍പ്പിച്ചത് ഇന്ത്യയെ 

അയര്‍ലണ്ടിന് സൂപ്പര്‍ വിജയം…തോല്‍പ്പിച്ചത് ഇന്ത്യയെ 

ഡബ്ലിന്‍:മലേഷ്യയില്‍ നടക്കുന്ന സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യക്കെതിരെ അയര്‍ലണ്ടിന് ആവേശകരമായ വിജയം.രണ്ടു തവണ പിന്നിലായതിനുശേഷമാണ് രണ്ടിനെതിരെ മൂന്നുഗോളുകള്‍ക്ക് അയര്‍ലണ്ട് ജയം സ്വന്തമാക്കിയത്. ഗോള്‍ഡ് മെഡല്‍ പ്ലേ ഓഫ് മോഹമുമായിറങ്ങിയ ലോക ആറാം സ്ഥാനക്കാരായ ഇന്ത്യക്ക് കനത്ത തിരിച്ചടിയാണ് അയര്‍ലണ്ടിനെതിരെ വഴങ്ങിയ തോല്‍വി.

രമണ്‍ദീപ് സിങിന്റെ പെനാല്‍റ്റി കോര്‍ണറിലൂടെ ഇന്ത്യ ആദ്യം മുന്നിലെത്തിയെങ്കിലും ഓ ഡൊണാഗിന്റെ ഗോളിലൂടെ അയര്‍ലണ്ട് തിരിച്ചടിച്ചു.

അമിത് രോഹിദാസ് നേടിയ പെനാല്‍റ്റി വീണ്ടും ഇന്ത്യന്‍ ലീഡ് ഉയര്‍ത്തിയെങ്കിലും മുറേയുംലീക്കോളും സ്‌കോര്‍ ചെയ്തതോടെ അയര്‍ലണ്ട് ജയം സ്വന്തമാക്കുകയായിരുന്നു.അഞ്ചാം പ്ലേഓഫില്‍ ഇന്ത്യയും അയര്‍ലണ്ടും ഇന്ന് വീണ്ടും ഏറ്റുമുട്ടും.

ആതിഥേയരായ മലേഷ്യക്കെതിരെ 7-2ന്റെ തകര്‍പ്പന്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ട് ഇന്‍സ്റ്റോണിന്‍ അവരുടെ കിരീടസാധ്യത സജീവമാക്കി.അതേസമയം ഉള്‍സ്റ്റര്‍ പ്രീമിയര്‍ ലീഗില്‍ ബാംഗോറിനെ ഒന്നിനെതിരെ നാലുഗോളുകള്‍ക്ക് (4-1) തോല്‍പ്പിച്ച് ഇന്‍സ്റ്റോണിന്‍സ് പോയിന്റ് പട്ടികയില്‍ മുന്നിലെത്തി.

Scroll To Top