Tuesday September 26, 2017
Latest Updates

അയര്‍ലണ്ടിന് വയസ്സേറുന്നു!:ജനതയുടെ ശരാശരി പ്രായം കൂടുന്നു,കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നു

അയര്‍ലണ്ടിന് വയസ്സേറുന്നു!:ജനതയുടെ ശരാശരി പ്രായം കൂടുന്നു,കുഞ്ഞുങ്ങളുടെ എണ്ണം കുറയുന്നു

ഡബ്ലിന്‍:അയര്‍ലണ്ടിന് വയസ്സേറുന്നു.ഐറീഷ് ജനതയുടെ ശരാശരി വയസ്സ് 37.4 ആയി ഉയര്‍ന്നു.അഞ്ച് വര്‍ഷം മുമ്പ് ഇത് 36.1ആയിരുന്നു.1.3 വയസ്സിന്റെ വ്യത്യാസമാണ് ജനസംഖ്യക്ക് അഞ്ച് വര്‍ഷത്തിനുള്ളില്‍ കൈവന്നത്.മുതിര്‍ന്നവരുടെ എണ്ണവും (19%)തകര്‍പ്പന്‍ വര്‍ധനവിലാണ്.102,000ല്‍(2011) നിന്നും 637,000ലെത്തി നില്‍ക്കുകയാണ് 65വയസ്സിലേയുള്ളവര്‍.അയര്‍ലണ്ടിലെ ജനസംഖ്യയുടെ 40% 45 വയസ്സോ അതിനു മുകളിലോ പ്രായമുള്ളവരാണ്.2011ല്‍ ഇത് 34.4%ഉം1986ല്‍ 27.6% ആയിരുന്നു.

കുഞ്ഞുങ്ങളുടേയും ചെറുപ്പക്കാരുടേയും സംഖ്യ കുറയുന്നുവെന്നും 2016ലെ സെന്‍സസ് പറയുന്നു. നാലു വയസ്സുള്ള കുഞ്ഞുങ്ങളുടെയും 19-24 പ്രായക്കാരുടെയും എണ്ണം കുറയുന്നതായാണ് കണക്കുകള്‍.അതേസമയം യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ജനന നിരക്ക് രേഖപ്പെടുത്തുമ്പോഴും ജസംഖ്യ 1980 മുതല്‍ സ്ഥിരമായി നില്‍ക്കുന്നു.

ജനസംഖ്യയുടെ മൂന്നിലൊന്ന് 25ല്‍ താഴെയുള്ളവരാണ്.20.5% 25-44 പ്രായക്കാരാണ്.എല്ലാ കൗണ്ടികളിലും ശരാശരി വയസ്സ് കൂടുകയാണ്.കെറിയിലും മേയോവിലും ശരാശരി 40.2%ആണ്. അതേസമയം നോര്‍ത്ത് ഡബ്ലിനിലെ ഫിംഗലില്‍ അത് 34.3% ആണ്.

ഗ്രാമീണജനതയുടെ ശരാശരി പ്രായം നഗരവാസികളുടേതിനേക്കാള്‍ 2.4 വര്‍ഷം താഴെയാണ്.സ്ത്രീജനത്തിന് പുരുഷന്മാരേക്കാള്‍ 1.3 വയസ്സ് കൂടുതലാണെന്നും റിപോര്‍ട് വെളിപ്പെടുത്തുന്നു.കെറിയിലെ കില്ലാര്‍നെയിലാണ് ഏറ്റവും കൂടിയ പ്രായക്കാര്‍(ശരാശരി 40.9)ബല്‍ബ്രിഗ്ഗന്‍(30.8) കുറഞ്ഞ വയസ്സുകാരുടെ സ്ഥലം.പ്രീ സ്‌കൂള്‍ കുട്ടികളുടെ എണ്ണത്തില്‍ ഏഴ് ശതമാനം കുറവുണ്ടായി.

അയര്‍ലണ്ടിലെ ജനസംഖ്യയുടെ എല്ലാ സവിശേഷതകളും പ്രതിപാദിക്കുന്നതാണ് ഏജ് പ്രൊഫൈല്‍ ഇന്‍ അയര്‍ലണ്ടെന്ന് സീനിയര്‍ സ്റ്റാറ്റിറ്റിഷ്യന്‍ ഡെയര്‍ഡ്രേ കുല്ലന്‍ പറയുന്നു.

Scroll To Top