Saturday September 23, 2017
Latest Updates

അയര്‍ലണ്ടിന് ഇക്കുറി മഴയില്‍ കുതിരുന്ന ‘സമ്മര്‍’,15 മഴ ദിനങ്ങള്‍ കൂടി,മഴയ്ക്കൊപ്പം ചുഴലി കൊടുങ്കാറ്റും

അയര്‍ലണ്ടിന് ഇക്കുറി മഴയില്‍ കുതിരുന്ന ‘സമ്മര്‍’,15 മഴ ദിനങ്ങള്‍ കൂടി,മഴയ്ക്കൊപ്പം ചുഴലി കൊടുങ്കാറ്റും

ഡബ്ലിന്‍ : ഇക്കുറി അയര്‍ലണ്ടിന് മഴയില്‍ കുഴഞ്ഞ ‘സമ്മര്‍’. അടുത്ത 15 ദിവസത്തേക്കു തകര്‍പ്പന്‍ മഴയും കൊടുങ്കാറ്റുമായിരിക്കുമെന്ന സൂചനയാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്നത്.സമ്മര്‍ ഏറെക്കുറെക്കഴിഞ്ഞെന്നു കരുതാവുന്നതാണ്. അയര്‍ലണ്ടിലെ ഏറ്റവും ‘നനഞ്ഞ’ ആഗസ്റ്റായിരിക്കും ഇതെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ പറയുന്നത്.

അറ്റ്ലാന്റി്ക് മേഖലയില്‍ 15 ചുഴലിക്കൊടുങ്കാറ്റിനാണ് സാധ്യതയുള്ളത്. ഇവയില്‍ മൂന്നെണ്ണം ശരാശരിയേക്കാള്‍ ശക്തികൂടിയതാവുമെന്നും പ്രവചനമുണ്ട്.ഓഗസ്റ്റില്‍ സമ്മിശ്ര കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നതെന്ന് യൂ കെ യിലെ അക്വു വെതര്‍ പറയുന്നു.താപനില എട്ടുമുതല്‍ 13 ഡിഗ്രി സെല്‍ഷ്യസ് വരെയുണ്ടാകും.ജൂണിലെ ഇവിടുത്തെ കൊടുംചൂട് വാര്‍ത്തയില്‍ ഇടം നേടിയിരുന്നു.താപനില 29വരെയെത്തിയിരുന്നു.കുറഞ്ഞ അന്തരീക്ഷ മര്‍ദമാണ് ഇപ്പോഴത്തെ പ്രതിഭാസത്തിന് കാരണമായി ചൂണ്ടിക്കാട്ടുന്നത്.

കാലാവസ്ഥയിലെ ഈ തകിടം മറിച്ചില്‍ അടുത്ത ദിവസങ്ങളിലായി അയര്‍ലണ്ടിന്റെ വിവിധ സ്ഥലങ്ങളില്‍ നടക്കാന്‍ പോകുന്ന സമ്മര്‍ ഫെസ്റ്റിവല്‍ സംഘാടകരെയും അതിന്റെ ആരാധകരേയുമെല്ലാം ആശങ്കയിലാക്കിയിരിക്കുകയാണ്.

Scroll To Top