Sunday October 22, 2017
Latest Updates

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച: പ്രതീക്ഷയില്‍ വര്‍ധനയെന്ന് സെന്‍ട്രല്‍ ബാങ്ക് 

അയര്‍ലണ്ടിന്റെ സാമ്പത്തിക വളര്‍ച്ച: പ്രതീക്ഷയില്‍ വര്‍ധനയെന്ന് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍ : രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചാ പ്രതീക്ഷയില്‍ വര്‍ധനയുണ്ടാവുമെന്ന് കരുതുന്നതായി സെന്‍ട്രല്‍ ബാങ്ക്. സാമ്പത്തികവളര്‍ച്ചാ പ്രതീക്ഷ ഒരു ശതമാനമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ അത് 4.5% വരെ ഉയരുമെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു.2018ല്‍ ലക്ഷ്യമിടുന്ന വളര്‍ച്ചയില്‍ 0.4% കൂടി വര്‍ധന പ്രതീക്ഷിക്കുന്നു. ഇതോടെ 2018ലെ വളര്‍ച്ചാ പ്രതീക്ഷ 3.6% ആയി ഉയരും.

തൊഴില്‍ മേഖലയിലെ വളര്‍ച്ചയും വരുമാന വര്‍ധനവുമാണ് ഈ വളര്‍ച്ചാ പ്രതീക്ഷയ്ക്ക് ആധാരമായതെന്ന് സെന്‍ട്രല്‍ ബാങ്ക് പറയുന്നു.കയറ്റുമതി വളര്‍ച്ചാ പ്രതീക്ഷയും ഉയര്‍ന്ന നിരക്കിലാകുമെന്നും മൂന്നാം മാസം പുറത്തിറക്കിയ ബുള്ളറ്റിനില്‍ ബാങ്ക് വെളിപ്പെടുത്തുന്നു.ബ്രക്സിറ്റുയര്‍ത്തുന്ന വെല്ലുവിളിയെക്കുറിച്ച് ആദ്യമായി സെന്‍ട്രല്‍ ബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു.രാജ്യാന്തര പ്രതിസന്ധികളില്‍ നിന്നും ഐറീഷ് സാമ്പത്തിക വ്യവസ്ഥയ്ക്ക് വെല്ലുവിളികള്‍ ഉണ്ടായേക്കാമെന്ന് ബാങ്ക് ചൂണ്ടിക്കാട്ടുന്നു.

നാണയപ്പെരുപ്പത്തെ നിയന്ത്രണത്തിലാക്കാനാകുമെന്നാണ് കരുതുന്നത്.എണ്ണവിലയിലെ ഇടിവും ദൗര്‍ബല്യവും സ്റ്റെര്‍ലിംഗുമായി താരതമ്യം ചെയ്യുമ്പോഴുണ്ടാകുന്ന മൂല്യ വര്‍ധനവും സാധനവിലയിലുണ്ടാക്കാവുന്ന മാറ്റമാണ് വളര്‍ച്ചാ പ്രതീക്ഷയ്ക്കു കാരണമാകുക.ഈ വര്‍ഷം 0.3%എന്നു പ്രതീക്ഷിക്കുന്ന നാണയപ്പെരുപ്പം 0.7% വരെ ആയേക്കാം.ഊര്‍ജമേഖലയെ ഒഴിവാക്കിയാല്‍ക്കൂടിയും നാണയപ്പെരുപ്പ നിരക്ക് മാറ്റമില്ലാതെ തുടരുമെന്നും അടുത്ത വര്‍ഷം അത് 1% ആകുമെന്നും സെന്‍ട്രല്‍ ബാങ്ക് പറയുന്നു.

തൊഴിലവസരങ്ങളിലെ വളര്‍ച്ച അടുത്ത വര്‍ഷം മിതമായ നിരക്കിലാകും.പിന്നീട് അത് പടിപടിയായി വര്‍ധിക്കും.രാജ്യത്താകെ 2.1മില്യന്‍ ആളുകള്‍ക്ക് തൊഴില്‍ നല്‍കുമെന്നും ബാങ്ക് പ്രതീക്ഷിക്കുന്നു. വളര്‍ച്ചാ നിരക്കിലെ പുതിയ വര്‍ധനാ പ്രതീക്ഷ ആഭ്യന്തര സമ്പദ് വ്യവസ്ഥയില്‍ ശക്തമായ മാറ്റങ്ങളുണ്ടാക്കും.

വിദേശത്തുനിന്നും പ്രത്യേകിച്ച് യൂറോപ്യന്‍ വ്യാപാര പങ്കാളികളില്‍ നിന്നുമുള്ള ആവശ്യകത പുതിയ സാധ്യതകളിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്നു സെന്‍ട്രല്‍ ബാങ്ക് ചീഫ് ഇക്കണോമിസ്റ്റ് ഗബ്രിയേല്‍ ഫാഗന്‍ പറഞ്ഞു.എന്നിരുന്നാലും തുറന്നതും ചെറുതുമായതിനാല്‍ പുറമേ നിന്നും സാമ്പത്തിക വെല്ലുവിളികള്‍ അയര്‍ലണ്ടിന് തുടര്‍ന്നും അഭിമുഖീകരിക്കേണ്ടതായി വരും.ബ്രക്സിറ്റിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ അയര്‍ലണ്ടിനെ പ്രതികൂലമായി ബാധിക്കാനിടയുണ്ട്.ഇതിനെ അതിജീവിക്കുന്നതിനുള്ള മുന്‍കരുതലുകള്‍ ആഭ്യന്തരമായി സ്വീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

Scroll To Top