Thursday October 18, 2018
Latest Updates

അയര്‍ലണ്ടിന്റെ ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞു,നെതര്‍ലാന്‍ഡ്‌സിന് ഗംഭീരവിജയം 

അയര്‍ലണ്ടിന്റെ ലോകകപ്പ് സ്വപ്‌നം പൊലിഞ്ഞു,നെതര്‍ലാന്‍ഡ്‌സിന് ഗംഭീരവിജയം 

ഡബ്ലിന്‍:വനിതാ ഹോക്കി ലോകകപ്പ് ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ അയര്‍ലണ്ട് നെതര്‍ലന്‍ഡ്‌സിനോട് കീഴടങ്ങി.ആറു ഗോളുകള്‍ക്ക് വഴങ്ങിയ അയര്‍ലണ്ടിന് ഒരു തവണ പോലും നെതര്‍ലാന്‍ഡ്‌സിന്റെ ഗോള്‍ വലയത്തിന്ടുത്ത് എത്താന്‍ സാധിച്ചില്ല.

ഏഴു മിനിറ്റിനിടെ നെതര്‍ലന്‍ഡ്‌സ് നേടിയ നാലു ഗോളുകള്‍ മല്‍സരത്തിന്റെ വിധിയെഴുതി.അപ്രതീക്ഷിതമായി ഫൈനല്‍ കുതിപ്പിലേയ്ക്ക് എത്തിയ അയര്‍ലണ്ടിന്റെ കുതിപ്പ് കലാശക്കളിയിയിലും കാത്തിരുന്ന ആയിരക്കണക്കിന് ഐറിഷ് ആരാധകരെ ആവേശ ഭരിതരാക്കുന്ന പ്രകടനമായിരുന്നു ദൗര്‍ഭാഗ്യം കൂട്ടിനുണ്ടായിരുന്ന ഐറിഷ് ടീം നടത്തിയത്.

സ്റ്റേഡിയം നിറഞ്ഞെത്തിയ കായിക പ്രേമികളുടെ മുക്തകണ്ഡമായ പിന്തുണ നേടിയ ഗ്രീന്‍ ആര്‍മി നിരവധി കരുത്തുറ്റ മുന്നേറ്റങ്ങള്‍ നടത്തിയെങ്കിലും തുടര്‍ച്ചയായി നെതര്‍ലന്‍ഡ്‌സ് നേടിയ നാല് ഗോളുകള്‍ക്ക് പിന്നാലെ പതറിപ്പോവുകയായിരുന്നു.

ലോകകപ്പില്‍ ഇതാദ്യമായി ഫൈനലില്‍ എത്തിയ ഐറിഷ് ടീം നാളെ ഡബ്ലിനില്‍ എത്തുമ്പോള്‍ വന്‍ സ്വീകരണം ഒരുക്കി കാത്തിരിക്കുകയാണ് അയര്‍ലണ്ടിലെ കായിയ പ്രേമികള്‍.

Scroll To Top