Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിന്റെ മോഹം പൊലിഞ്ഞു,ലോകകപ്പ് പ്രവേശനമില്ലാത്ത മടക്കം 

അയര്‍ലണ്ടിന്റെ മോഹം പൊലിഞ്ഞു,ലോകകപ്പ് പ്രവേശനമില്ലാത്ത മടക്കം 

ഹരാരെ:അയര്‍ലണ്ടിന്റെ ലോകകപ്പ് പ്രവേശനമോഹം പൊലിഞ്ഞു. 2019ല്‍ അരങ്ങേറുന്ന ഐ.സി.സി ഏകദിന ക്രിക്കറ്റ് ലോകകപ്പിന് യോഗ്യത നേടി അഫ്ഗാനിസ്ഥാന്‍. നിര്‍ണായക പോരാട്ടത്തില്‍ അയര്‍ലണ്ടിനെ അഞ്ച് വിക്കറ്റിന് കീഴടക്കിയാണ് അഫ്ഗാന്‍ യോഗ്യരായത്.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത അയര്‍ലണ്ട് 50 ഓവറില്‍ 209-7 റണ്‍സെടുത്തപ്പോള്‍ അഫ്ഗാനിസ്ഥാന്‍ 49.1 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ഈ ലക്ഷ്യം കണ്ടു. 55 റണ്‍സെടുത്ത പോള്‍ സ്റ്റെര്‍ലിങ്ങും 41 റണ്‍സെടുത്ത ഓ ബ്രിയാനുമാണ് അയര്‍ലന്‍ഡിന്റെ ടോപ്പ് സ്‌കോറര്‍മാര്‍. റാഷിദ് ഖാന്‍ അഫ്ഖാന്‍ നിരയില്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

മറുപടി ബാറ്റിംഗിനിറങ്ങിയ അഫ്ഗാനിന് ഓപ്പണര്‍മാരായ ഷഹ്സാദും നൈബും മികച്ച തുടക്കം നല്‍കിയപ്പോള്‍ 29 ബോളില്‍ നിന്ന് 39 റണ്‍സെടുത്ത അസ്ഗര്‍ സ്റ്റാനിക്സായിയുടെ ഇന്നിങ്സാണ് വിജയതീരമണിയിച്ചത്. നയ്ബ് 91 പന്തില്‍ 45 റണ്‍സും ഷഹ്‌സാദ് 50 പന്തില്‍ 54 റണ്‍സുമെടുത്തു പുറത്തായി.

മൂന്ന് വിക്കറ്റ് വീഴ്ത്തിയ സ്പിന്നര്‍ റാഷിദ് ഖാന്റെ സൂപ്പര്‍ ബൗളിങാണ് അയര്‍ലണ്ടിന്റെ ലോകകപ്പ് സ്വപ്നങ്ങള്‍ തകര്‍ത്തത്.

Scroll To Top