Sunday October 22, 2017
Latest Updates

അയര്‍ലണ്ടിന്റെ മുന്‍ പ്രധാനമന്ത്രി ലിയാം കോസ് ഗ്രേവ് അന്തരിച്ചു 

അയര്‍ലണ്ടിന്റെ മുന്‍ പ്രധാനമന്ത്രി ലിയാം കോസ് ഗ്രേവ് അന്തരിച്ചു 

ഡബ്ലിന്‍:അയര്‍ലണ്ടിന്റെ മുന്‍ പ്രധാനമന്ത്രി ലിയാം കോസ് ഗ്രേവ് അന്തരിച്ചു 97 വയസായിരുന്നു.1973 മുതല്‍ 1977 വരെ അയര്‍ലണ്ടിലെ ഫിനഗേല്‍ ലേബര്‍ ഐക്യമുന്നണി സര്‍ക്കാരിന്റെ നായകനായിരുന്ന ലിയാം ഐറിഷ് ഫ്രീ സ്റ്റേറ്റിന്റെ ആദ്യ തലവനായിരുന്ന ഡബ്‌ള്യൂ ടി കോസ് ഗ്രേവിന്റെ മകനാണ്.

1970 കളില്‍ ഐറിഷ് റിപ്പബ്ലിക്കന്‍ ആര്‍മിയില്‍ നിന്നും മറ്റു അര്‍ധസൈനിക വിഭാഗങ്ങളില്‍ നിന്നുമുള്ള ഭീഷണികള്‍ക്കെതിരെ നിലകൊണ്ട ഐറിഷ് ദേശീയതയുടെ ശക്തമായ പ്രതിരൂപമായാണ് ലിയാം കോസ് ഗ്രേവ് അനുസ്മരിക്കപ്പെടുന്നത്.1973ല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടുമായി ഉണ്ടാക്കിയ സമാധാന ഉടമ്പടി ലിയാമിന്റെ രാഷ്ട്രീയ നേട്ടങ്ങളില്‍ ഒന്നാണ്.

23 മത്തെ വയസില്‍ ആദ്യമായി ടി ഡി യായി തിരഞ്ഞെടുക്കപ്പെട്ടു.

1973 ലെ പൊതു തിരഞ്ഞെടുപ്പില്‍ ഫിനാ ഫാളിന്റെ വര്‍ഷങ്ങള്‍ നീണ്ടുനിന്ന ഭരണ കുത്തക തകര്‍ത്ത് മുന്നേറിയ ഫിനഗേലിനെ നയിച്ചത് ലിയാം ആയിരുന്നു.ഭരണ വിജയത്തിന്റെ ആത്മ വിശ്വാസത്തില്‍ നേരെത്തെ പ്രഖ്യാപിച്ച തൊട്ടടുത്ത ഇലക്ഷനില്‍ വിധി പക്ഷേ ലിയാമിന് എതിരായി.അതോടെ ഫിനഗേലിന്റെ നേതൃസ്ഥാനവും അദ്ദേഹം രാജിവെക്കുകയാണ് ഉണ്ടായത്.

ഡണ്‍ലേരിയില്‍ നിന്നുള്ള ടി ഡി യായിരുന്ന അദ്ദേഹം അതോടെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ സജീവമല്ലാതായി.

ഏതാനം നാളുകളായി താല ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ലിയാം.ഭാര്യ വേരെ കഴിഞ്ഞ വര്‍ഷം നിര്യാതയായി.മൂന്ന് മക്കളാണ് ഇവര്‍ക്കുള്ളത്.

Scroll To Top