Saturday September 23, 2017
Latest Updates

അയര്‍ലണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസം റോബി കീന്‍ ഇനി കൊല്‍ക്കൊത്തയ്ക്ക് വേണ്ടി കളിക്കും 

അയര്‍ലണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസം റോബി കീന്‍ ഇനി കൊല്‍ക്കൊത്തയ്ക്ക് വേണ്ടി കളിക്കും 

കൊല്‍ക്കത്ത : അയര്‍ലണ്ടിന്റെ ഇതിഹാസതാരം റോബി കീന്‍ ഐഎസ്എല്ലില്‍ കൊല്‍ക്കത്തയ്ക്കു വേണ്ടി കളിക്കുന്നു .ഇന്നലെയാണ് ഇക്കാര്യം ഔദ്യോഗികമായി പുറത്തുവിട്ടത്.1.9 മില്യന്‍ യൂറോയ്ക്കാണ് റോബിനെ കൊല്‍ക്കൊത്ത വിലയ്ക്കെടുത്തത്. ഇതോടെ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വില കൂടിയ താരമായി മാറിയിരിക്കുകയാണ് ഈ ഐറീഷ് താരം.

പ്രമുഖഗോള്‍ വേട്ടക്കാരനായ 37കാരന്‍ പ്രമുഖ പരിശീലകനും സ്പഴ്സ് ടീമിലെ സഹകളിക്കാരനുമായിരുന്ന ടെറി ഷെറിഹാമിന്റെ ഇടപെടലിലാണ് കൊല്‍ക്കത്തയ്ക്കു വേണ്ടി ബൂട്ടണിയുന്നത്. റോബി മികച്ച സ്ട്രൈക്കറാണെന്നും ഇദ്ദേഹത്തിന്റെ സാന്നിധ്യം നേട്ടമുണ്ടാക്കുമെന്നും ഫ്രാഞ്ചസി ഉടമസ്ഥന്‍ സഞ്ജീവ് ഗോയങ്ക പറഞ്ഞു.

ടെഡിയുമായുള്ള ബന്ധമാണ് റോബിയെ ഇവിടെയെത്തിച്ചത്.ഇന്ത്യന്‍ പരിതസ്ഥിതിയില്‍ കളി ജയിക്കാന്‍ റോബിയെപ്പോലൊരാള്‍ കൂടിയേ തീരു.ലോകത്തിലെ പല ക്ലബുകള്‍ക്കായി കളിച്ചിട്ടുണ്ട്. ആദ്യമായാണ് ഏഷ്യന്‍ ക്ലബിന് വേണ്ടി കളിക്കുന്നത്. അതിനാല്‍ വലിയ സന്തോഷമുണ്ടെന്നു റോബി കീന്‍ പ്രതികരിച്ചു.കേരളാ ബ്ളാസ്റ്റേഴ്സിന് വേണ്ടി കളിക്കാന്‍ കീന്‍ തയാറെടുക്കുന്നുവെന്ന അഭ്യൂഹങ്ങളും ഉണ്ടായിരുന്നു

Scroll To Top