Sunday January 21, 2018
Latest Updates

അയര്‍ലണ്ടിന്റെ പ്ലാസ്റ്റിക്ക് വേസ്റ്റ് ഇനി ചൈനയ്ക്ക് വേണ്ട, റീ സൈക്കിള്‍ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനത്തിന് വഴി തേടി അധികൃതര്‍ 

അയര്‍ലണ്ടിന്റെ പ്ലാസ്റ്റിക്ക് വേസ്റ്റ് ഇനി ചൈനയ്ക്ക് വേണ്ട, റീ സൈക്കിള്‍ പ്ലാസ്റ്റിക്ക് നിര്‍മാര്‍ജ്ജനത്തിന് വഴി തേടി അധികൃതര്‍ 

ഡബ്ലിന്‍:അയര്‍ലണ്ട് അടക്കമുള്ള യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് ഇറക്കുമതിക്ക് നിരോധനമേര്‍പ്പെടുത്തി ചൈന. അയര്‍ണ്ടിലെ പ്ലാസ്റ്റിക്ക് വേസ്റ്റിന്റെ 95 ശതമാനവും ഏറ്റെടുക്കുന്ന ചൈനയുടെ തീരുമാനം അയര്‍ലണ്ടിനെ കുടുക്കിലാക്കിയിരിക്കുകയാണ്.

ലോകത്തിലെ ഏറ്റവും വലിയ റീസൈക്കിള്‍ പ്ലാസ്റ്റിക്ക് മെറ്റീരിയല്‍ ഇറക്കുമതി ചെയ്യുന്ന രാജ്യമായ ചൈന യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് ഇറക്കുമതിക്ക് നിരോധനം ഏര്‍പ്പെടുത്തയത് ജനുവരി 1 മുതല്‍ പ്രാബല്യത്തില്‍ വന്നിട്ടുണ്ട്. മറ്റ് യൂറോപ്യന്‍ രാജ്യങ്ങളെ അപേക്ഷിച്ച് ഏറ്റവും കൂടുതല്‍ പ്ലാസ്റ്റിക്ക് മാലിന്യം ഉണ്ടാകുന്നത് അയര്‍ലണ്ടില്‍ നിന്നാണ് അതിനാല്‍ ചൈനയുടെ തീരുമാനം ഏറ്റവും കൂടുതല്‍ ബാധിക്കുന്നതും അയര്‍ലണ്ടിനെ തന്നെയാണ്. കണക്കുകള്‍ പ്രകാരം ഒരു വര്‍ഷത്തില്‍ ഒരു വ്യക്തി 61 കിലോഗ്രാമോളം പ്ലാസ്റ്റിക്ക് വേസ്റ്റാണ് പുറംന്തള്ളുന്നത്.

പ്ലാസ്റ്റിക്ക് വിഷയത്തില്‍ ഉന്നതതല ചര്‍ച്ചകള്‍ നടക്കുന്നുണ്ടെങ്കിലും തീരുമാനങ്ങളൊന്നും ആയിട്ടില്ല. വീടുളില്‍ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കുകളില്‍ റിസൈക്കിള്‍ ചെയ്യാവുന്നതും അല്ലാത്തതും ഏതെന്ന് ആളുകള്‍ക്ക് തിരിച്ചറിയാത്തതിനാല്‍ ഗവണ്‍മെന്റ് പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ തരംതിരിച്ച് പട്ടിക പുറത്തിറക്കിയിട്ടുണ്ട്.

ചൈന സൗജന്യമായി കൊണ്ടുപോയിരുന്ന പ്ലാസ്റ്റിക്ക് ചിലവഴിക്കാന്‍ അയര്‍ലണ്ടിന് ഇനി ആയിരകണക്കിന് മില്യണ്‍ യൂറോ ചിലവഴിക്കേണ്ടി വരും.ചൈനയാവട്ടെ സ്വന്തം പ്ലാസ്റ്റിക്ക് വേസ്റ്റുകള്‍ക്ക് പുറമെ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള പ്ലാസ്റ്റിക്ക് ഉപയോഗിക്കാനുള്ള ശ്രമത്തിലാണ്

Scroll To Top