Saturday November 25, 2017
Latest Updates

അയര്‍ലണ്ടിന്റെ പുരുഷ ഹോക്കി ടീം  ഇന്ത്യയില്‍ നടക്കുന്ന വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇടം നേടി

അയര്‍ലണ്ടിന്റെ പുരുഷ ഹോക്കി ടീം  ഇന്ത്യയില്‍ നടക്കുന്ന വേള്‍ഡ് കപ്പ് മത്സരത്തില്‍ ഇടം നേടി

ഡബ്ലിന്‍ : അയര്‍ലണ്ട് പുരുഷ ഹോക്കി ടീം ഇന്ത്യയില്‍ നടക്കുന്ന വേള്‍ഡ് കപ്പ് ഹോക്കി മത്സരത്തില്‍ പങ്കെടുക്കാന്‍ ഇടം നേടി. ന്യൂസിലണ്ടിനെ 1-0ന് വീഴ്ത്തിയാണ് ലോക ഹോക്കിയിലേക്കുള്ള പടി അയര്‍ലണ്ട് ഉറപ്പിച്ചത്.ഇരു ടീമുകളും വളരെ കരുതലോടെ നീങ്ങിയ കളിയില്‍ ക്രിസ് കാര്‍ഗോയും അലന്‍ സോതേണുമാണ് അയര്‍ലണ്ടിന് വിജയം കൊണ്ടുവന്നത്.കൈയ്യടക്കത്തോടെ ഇരു പക്ഷവും നിലകൊണ്ടതോടെ ഒടുവില്‍ പെനാല്‍റ്റി കോര്‍ണറിലൂടെ വിജയം അയര്‍ലണ്ടിനെ തുണയ്ക്കുകയായിരുന്നു.

വീറോടെ പൊരുതിയും പ്രതിരോധം തീര്‍ത്തും ഇരു ടീമുകളും നിലകൊണ്ടപ്പോള്‍ ആദ്യ പകുതിയില്‍ ആര്‍ക്കും ഗോള്‍ നേട്ടമുണ്ടാക്കാനായില്ല.രണ്ടാംപകുതിയില്‍ മുപ്പതാം മിനിറ്റില്‍ ഡേവിഡ് ഹാര്‍ട്ടിന്റെ സേവിംഗിലൂടെ ന്യൂസിലണ്ട് രണ്ടുഗോളുകള്‍ ഒഴിവാക്കിയെങ്കിലും ജയം അയര്‍ലണ്ടിനൊപ്പമായിരുന്നു.

അലന്‍സോതന്റെ മാജിക് പ്രകടനത്തില്‍ ജോയ്സിനു പകരക്കാനായിറങ്ങിയ ഡെവോണ്‍ മാഞ്ചസ്റ്ററിന്റെയും ഗ്രീന്‍ മാച്ചിന്റെയും പ്രതിരോധ നീക്കങ്ങള്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. 49ാം മിനിറ്റില്‍ നേടിയ ആ ഗോള്‍ ഹോക്കിയുടെ ലോക ചരിത്ര വഴിയിലേക്ക് അയര്‍ലണ്ടിനെ എത്തിക്കുകയായിരുന്നു.ഡി ഹര്‍ടേ,ജെ ജാക്സണ്‍,എം ബെല്‍,സി കാര്‍ഗോ,എ സോതന്‍,ഇ മാഗി,എസ് ഒ ഡോണോ ഹു,പി ഗ്ലെഹോണ്‍,സി ഹാര്‍ടെ,എസ് കോള്‍ എന്നിവരാണ് ടീമംഗങ്ങള്‍.

Scroll To Top