Saturday October 20, 2018
Latest Updates

അയര്‍ലണ്ടിന്റെ ദേശീയ കടം 190 ബില്യണ്‍ യൂറോയിലെത്തി,എന്നിട്ടും രാജ്യം വളര്‍ച്ചയിലേക്ക് തന്നെയെന്ന് സെന്‍ട്രല്‍ ബാങ്ക് 

അയര്‍ലണ്ടിന്റെ ദേശീയ കടം 190 ബില്യണ്‍ യൂറോയിലെത്തി,എന്നിട്ടും രാജ്യം വളര്‍ച്ചയിലേക്ക് തന്നെയെന്ന് സെന്‍ട്രല്‍ ബാങ്ക് 

ഡബ്ലിന്‍:വികസനത്തിന്റെ വീരഗാഥകള്‍ പറയുമ്പോഴും അയര്‍ലണ്ടിന്റെ ദേശീയ കടം 198 ബില്യണ്‍ യൂറോ ആയി ഉയര്‍ന്നു.

സെന്‍ട്രല്‍ ബാങ്ക് പുറത്തിറക്കിയ റിപ്പോര്‍ട്ടിലാണ് കടത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 2012 ല്‍ ഗവണ്‍മെന്റ് മൊത്ത ദേശീയ ഉത്പാദനത്തിന്റെ 160 ശതമാനമായി ഉയര്‍ന്നിരുന്ന സ്ഥാനത്ത് നിന്നും കഴിഞ്ഞ വര്‍ഷം 73 ശതമാനം മാത്രമായി കടം കുറഞ്ഞു എന്നതാണ് ആശ്വസിക്കാവുന്ന വസ്തുത.

മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) ആനുപാതികമായി തന്നെ കടം വരുന്നതും ഇതിന് പുറമെ സര്‍ക്കാര്‍ വായ്പകള്‍ എടുത്തുകൂട്ടുന്നതും കണക്കുകള്‍ വലുതാകുന്നതിന് കാരണമാകുന്നു.ഇത് വികസനമായി തന്നെ കണക്കാകാം എന്നാണ് സാമ്പത്തിക വിദഗ്ദരുടെ അഭിപ്രായം.

ലോക രാജ്യങ്ങളുടെ ജി ഡി പി യുമായി തുലനം ചെയ്യുമ്പോഴുള്ള അയര്‍ലണ്ടിന്റെ കടത്തിന്റെ ശതമാനം വളരെയധികം ആശ്വാസകരമാണത്രെ. അമേരിക്കയുടെ കടം 2008 ല്‍ ജി ഡി പി യുടെ 41 ശതമാനമായിരുന്നത് ഇന്ന് 74 ശതമാനമാണ് ( 13.8 ട്രില്യണ്‍ ഡോളര്‍ ആണ് അമേരിക്കയുടെ ദേശീയ കടം ) മൊത്തത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ ശരാശരിക്കണക്ക് 47 ശതമാനത്തില്‍ നിന്നു 70 ശതമാനം ആയി ഉയര്‍ന്നിരിക്കുന്നു. ജപ്പാനില്‍ എത്തുമ്പോഴേക്കും അതു 95 ശതമാനത്തില്‍ നിന്നു 126 ശതമാനത്തിലേക്ക് വളരുന്നു.

ഇന്ത്യായാവട്ടെ നരേന്ദ്രമോഡിയുടെ ഭരണം തുടങ്ങിയ ശേഷം ദേശീയ കടം കുറയ്ക്കുന്നതിന് ഭഗീരഥ ശ്രമം നടത്തുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുമ്പോള്‍ മോഡിയുടെ വിമര്‍ശകരും ആശ്ചര്യപ്പെടേണ്ടി വരും.ദേശീയോത്പാദനത്തിന്റെ നൂറിലധികം ശതമാനമായി നിലനിന്നിരുന്ന ഇന്ത്യയുടെ കടം വെറും 69 ശതമാനത്തിലേക്ക് കൊണ്ടുവരാന്‍ മോഡിയ്ക്ക് കഴിഞ്ഞുവെന്നത് പാശ്ചാത്യ രാജ്യങ്ങള്‍ അതിശയത്തോടെയാണ് കാണുന്നത്.

അയര്‍ലണ്ടിന്റെ 73 ശതമാനം കടം യൂറോപ്പിലെ മികച്ച രാജ്യങ്ങളുടെ പട്ടികയില്‍ തന്നെയാണ് ഇപ്പോഴും അയര്‍ലണ്ടിനെ നിലനിര്‍ത്തിയിരിക്കുന്നതെങ്കില്‍ ഇന്ത്യ നേടുന്ന വളര്‍ച്ച എത്രയാണെന്ന് ചിന്തിയ്ക്കാന്‍ ഇന്ത്യന്‍ സമൂഹം സമയം കണ്ടെത്തേണ്ടി വരും.

ഐറിഷ് മലയാളി ന്യൂസ്

Scroll To Top