Tuesday September 25, 2018
Latest Updates

അയര്‍ലണ്ടിന്റെ ജനാധിപത്യ സംവിധാനത്തിന് സോഷ്യല്‍ മീഡിയ ഭീഷണിയാകുന്നുവോ? ഗര്‍ഭച്ഛിദ്രത്തെ നിയമവിധേയമാക്കാനുള്ള റഫറണ്ടം വിജയിപ്പിക്കാന്‍ കൃത്രിമശ്രമമെന്ന് ആക്ഷേപമുയരുന്നു 

അയര്‍ലണ്ടിന്റെ ജനാധിപത്യ സംവിധാനത്തിന് സോഷ്യല്‍ മീഡിയ ഭീഷണിയാകുന്നുവോ? ഗര്‍ഭച്ഛിദ്രത്തെ നിയമവിധേയമാക്കാനുള്ള റഫറണ്ടം വിജയിപ്പിക്കാന്‍ കൃത്രിമശ്രമമെന്ന് ആക്ഷേപമുയരുന്നു 

ഡബ്ലിന്‍:ഐറിഷ് ഭരണഘടനയുടെ എട്ടാം ഭേദഗതി പിന്‍വലിക്കുന്നതിനായുള്ള അഭിപ്രായ വോട്ടെടുപ്പ് ആഗതമാവുന്നതോടെ വ്യാജ ആരോപണങ്ങളാല്‍ സോഷ്യല്‍ മീഡിയ നിറയുന്നതായി ആരോപണം.

സ്വവര്‍ഗ വിവാഹം നിയമപരമായി അംഗീകരിക്കാനായി അയര്‍ലണ്ടില്‍ നടത്തപ്പെട്ട ഈക്വാളിറ്റി റഫറണ്ട സമയത്ത് സര്‍ക്കാര്‍ ഏജന്‍സികള്‍ പോലും പക്ഷം ചേര്‍ന്ന് പ്രവര്‍ത്തിച്ചു എന്ന് ആക്ഷേപമുണ്ടായിരുന്നു.ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള ഇപ്പോഴത്തെ ശ്രമത്തിന് പിന്നിലും ആളും അര്‍ത്ഥവും നല്‍കി സോഷ്യല്‍ മീഡിയ ഉപയോഗിച്ചു വ്യാജ പ്രചാരണം ശക്തമാക്കാന്‍ തത്പര കക്ഷികള്‍ ഒരുങ്ങുന്നതായാണ് പറയപ്പെടുന്നത്.

അയര്‍ലണ്ട് സോഷ്യല്‍ മീഡിയയെ എങ്ങനെ കൈകാര്യം ചെയ്യുന്നുവെന്ന് നോക്കുന്നതിന് മുമ്പ് മറ്റ് രാജ്യങ്ങള്‍, പ്രത്യേകിച്ചും അമേരിക്ക എങ്ങിനെയാണ് സോഷ്യല്‍ മീഡിയയുടെ ദുരുപയോഗം നേരിട്ടതെന്ന് ശ്രദ്ധിക്കേണ്ടതുണ്ട്. കഴിയുമെങ്കില്‍ അതില്‍ നിന്നും പാഠമുള്‍ക്കൊള്ളേണ്ടതുണ്ട്.

2016 അമേരിക്കന്‍ തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തുന്നതിനായി വിദേശ ശക്തികള്‍ തങ്ങളുടെ സേവനം ദുരുപയോഗം ചെയ്തെന്ന് പ്രമുഖ സോഷ്യല്‍ മീഡിയാ സ്ഥാപനങ്ങളായ ഫെയ്സ്ബുക്കും ട്വിറ്ററും തുറന്നു സമ്മതിച്ചിരുന്നു. റഷ്യന്‍ ഇടപെടലുണ്ടായെന്ന് ഇരു കമ്പനികളും സ്ഥിരീകരിക്കുന്നുണ്ട്.

നിയമനടപടികള്‍ നേരിട്ടതിനു പിന്നാലെ ഇത്തരം ദുരുപയോഗങ്ങള്‍ തടയുന്നതിനായുള്ള കര്‍ശന നടപടികള്‍ കൈക്കൊള്ളാനും ഈ സ്ഥാപനങ്ങള്‍ ആരംഭിക്കുകയുണ്ടായി. നിരവധി ഫേക്ക് അക്കൗണ്ടുകളാണ് ട്വിറ്റര്‍ കണ്ടെത്തി നീക്കം ചെയ്തത്.

80,000 ല്‍ അധികം ഫെയ്സ്ബുക്ക് പോസ്റ്റുകളാണ് റഷ്യന്‍ ഏജന്‍സികള്‍ വഴി സൃഷ്ടിക്കപ്പെട്ടത്. ഇത് 126 മില്ല്യണ്‍ ജനങ്ങളിലേക്ക് എത്തിയതായും ഫെയ്സ്ബുക്ക് തുറന്നു സമ്മതിക്കുന്നു.

റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണത്തെ ഫെയ്സ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് ആദ്യ ഘട്ടത്തില്‍ വളരെ ലളിതവല്‍കരിക്കുകയാണുണ്ടായത്. അങ്ങനെ ഒരു സംഭവം ഇല്ലെന്ന് പറഞ്ഞ് സക്കര്‍ബര്‍ഗ് ആ ആരോപണങ്ങളെ തള്ളിക്കളഞ്ഞു.

ഒന്നുകില്‍ സക്കര്‍ബര്‍ഗിന് ഇതിന്റെ ഗൗരവം മനസിലാകുന്നില്ല, അല്ലെങ്കില്‍ അദ്ദേഹം അത് ബോധപൂര്‍വം അവഗണിക്കുകയാണ് എന്ന് പലരും അന്ന് ചിന്തിച്ചു.

എന്നാല്‍ പിന്നീട് 80000 പോസ്റ്റുകള്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് റഷ്യന്‍ ഏജന്‍സികള്‍ ഫെയ്സ്ബുക്ക് വഴി പ്രചരിപ്പിച്ചുവെന്ന് വെളിപ്പെടുത്തലുമായി കമ്പനി രംഗത്ത് വരികയായിരുന്നു.

വെറുമൊരു ഇടപെടല്‍മാത്രമായിരുന്നില്ല അത്. ഭൂരിഭാഗം വരുന്ന റഷ്യന്‍ വോട്ടര്‍മാരിലേക്ക് ആ പ്രൊപഗണ്ട ഫേയ്സ്ബുക്ക് പോസ്റ്റുകള്‍ എത്തി എന്നത് ഒരു ഗുരുതരമായ വിഷയമാണ്.

ഈ സംഭവങ്ങള്‍ക്കെല്ലാം ഒടുവില്‍ തങ്ങളുടെ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമിന്റെ സുതാര്യത ഉറപ്പുവരുത്തുന്നതിനായി നിരവധി മാര്‍ഗ്ഗങ്ങളാണ് ഫെയ്സ്ബുക്ക് സ്വീകരിച്ചുവരുന്നത്.

ജനിച്ചിട്ടില്ലാത്ത കുഞ്ഞിനും അമ്മയ്ക്കും ഒരുപോലെ ജീവിക്കാനുള്ള അവകാശം നല്‍കുന്ന ഭരണഘടനയുടെ എട്ടാം ഭേദഗതി പിന്‍വലിക്കണമെന്ന ആവശ്യം രാജ്യത്ത് വ്യാപകമായുണ്ട്. ഇതില്‍ തീരുമാനമെടുക്കുന്നതിനായുള്ള അഭിപ്രായവോട്ടെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ സ്വാധീനം ഉണ്ടാവില്ലെന്ന് എങ്ങനെ ഉറപ്പിക്കാനാവും.

അഭിപ്രായവോട്ടെടുപ്പില്‍ സോഷ്യല്‍ മീഡിയയുടെ ഇടപെടല്‍ സൃഷ്ടിച്ചേക്കാവുന്ന പ്രശ്നങ്ങളെ കുറിച്ച് എങ്ങനെയാണ് നമ്മള്‍ നോക്കിക്കാണുന്നത്? അഭിപ്രായവോട്ടെടുപ്പ് സ്വതന്ത്രമായും നിഷ്പക്ഷമായും നടക്കുന്നതിന് നിരവധി വെല്ലുവിളികള്‍ ചുറ്റിലുമുണ്ട്. അത് മുന്‍കാലാനുഭവങ്ങളില്‍ നിന്നും വ്യക്തമാണ്.

ഈ സാഹചര്യത്തില്‍ തിരഞ്ഞെടുപ്പുകളും അഭിപ്രായ വോട്ടെടുപ്പും സ്വതന്ത്രവും നിഷ്പക്ഷമായും നടക്കുമെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

അതായത് ഇലക്ഷന് നാളുകള്‍ക്ക് മുമ്പുതന്നെ റഷ്യന്‍ ഏജന്‍സികള്‍ സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണം ആരംഭിച്ചിരുന്നു. പേജുകള്‍, പരസ്യങ്ങള്‍, കമ്മ്യൂണിറ്റികള്‍ തുടങ്ങി നിരവധി മാര്‍ഗങ്ങള്‍ ഫെയ്സ്ബുക്ക് ഉള്‍പ്പടെയുള്ള സോഷ്യല്‍ മീഡിയാ പ്ലാറ്റഫോമുകള്‍ വഴി അവര്‍ സ്വീകരിക്കുകയുണ്ടായി.

വരാനിരിക്കുന്ന അഭിപ്രായ വോട്ടെടുപ്പിലും ഇത് ആവര്‍ത്തിക്കപ്പെടുമോ എന്നതാണ് ഭരണാധികാരികള്‍ക്ക് മുന്നില്‍ ഉയരുന്ന പ്രധാന ചോദ്യം. വിദേശ ഇടപെടല്‍ മാത്രമല്ല സ്വദേശത്ത് നിന്നും അങ്ങനെ ഒരു ഇടപെടലിനുള്ള സാധ്യത കാണേണ്ടതാണ്. അത് ഒരുപക്ഷെ അത് ആരംഭിച്ചുകഴിഞ്ഞിട്ടുണ്ടാവാം.

ഇതില്‍ യാഥാര്‍ത്ഥ്യത്തെ മറച്ചുവെച്ചുകൊണ്ടുള്ള ഇടപെടല്‍ സാധ്യമാണോ?

46 ലക്ഷം ജനസംഖ്യയാണ് അയര്‍ലണ്ടിനുള്ളത്. ഒരാള്‍ക്ക് വേണമെങ്കില്‍ 50 ലക്ഷം ബോട്ട് അക്കൗണ്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ സൃഷ്ടിക്കാന്‍ സാധിക്കും. പക്ഷപാതപരമായ രീതിയിലുള്ള ഇടപെടലുകള്‍ക്കും വസ്തുതകളെ വളച്ചൊടിക്കുന്നതിനുമായി ഈ വ്യാജ അക്കൗണ്ടുകളെ പ്രയോജനപ്പെടുത്താനും ഒരാള്‍ക്ക് സാധിക്കും. ഓട്ടോമാറ്റിക്കായും സെമി ഓട്ടോമാറ്റ് ആയും പ്രവര്‍ത്തിക്കുന്ന ഇത്തരം ബോട്ട് അക്കൗണ്ടുകള്‍ വഴി പ്രമുഖ ഹാഷ്ടാഗുകളെല്ലാം ഉപയോഗിച്ചുകൊണ്ടുള്ള വ്യാപകമായ വ്യാജ പ്രചരണങ്ങളും സാധ്യമാണ്.

ആശങ്കപ്പെടേണ്ട മറ്റൊന്ന് പരസ്യങ്ങളാണ്. ഫെയ്സ്ബുക്കില്‍ റഷ്യന്‍ ഏജന്‍സികള്‍ ഉപയോഗപ്പെടുത്തിയത് പ്രധാനമായും പണം നല്‍കിയുള്ള പരസ്യങ്ങളെയാണ്.

അപ്പോര്‍ ഒരു സ്ഥിരം റഫറണ്ടം കമ്മീഷനോ തിരഞ്ഞെടുപ്പ് കമ്മീഷനോ ആവശ്യമാണോ? തിരഞ്ഞെടുപ്പുകളില്‍ വിദേശികള്‍ക്കും സ്വദേശികള്‍ക്കും എത് പരിധിവരെ ഇടപെടാം? അത് നിയന്ത്രിക്കണോ? ഉണ്ടെങ്കില്‍ ഏത് പരിധിവരെ? എങ്ങനെ നിയന്ത്രിക്കണം? തുടങ്ങി നിരവധി ചോദ്യങ്ങളാണ് ഇതു സംബന്ധിച്ച് ഉയരുന്നത്.

ഇതിന് ഒരു കൃത്യമായ ഉത്തരം പറയുക അസാധ്യം. എന്നാല്‍ അയര്‍ലണ്ടിന്റെ ജനാധിപത്യ പക്രിയ സോഷ്യല്‍ മീഡിയാ പ്ലാറ്റ്ഫോമുകള്‍ വഴി സ്വാധീനിക്കപ്പെടുകയും അപനിര്‍മ്മിക്കപ്പെടുകയും ചെയ്യുന്നുണ്ട്. അത് പണം ഉപയോഗിച്ചോ ഒരു സംവിധാനത്തെ മൊത്തം വെറുതെ കളിപ്പിക്കുന്നതോ ആവാം.

നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയ എങ്ങനെയാവണമെന്നും അത് എങ്ങിനെയെല്ലാം നിയന്ത്രിക്കപ്പെടണമെന്നും നമ്മള്‍ തീരുമാനിക്കണം. മറ്റുരാജ്യങ്ങളില്‍ നിന്നുള്ള പാഠങ്ങള്‍ അതിവേഗം നമ്മള്‍ പഠിക്കണം.

അതിനനുസരിച്ച് ഇരുപതും മുപ്പതും വര്‍ഷങ്ങള്‍ക്ക് മുമ്പ് രൂപകല്‍പ്പന ചെയ്ത നിയമ സംവിധാനങ്ങള്‍ക്ക് പകരം ആധുനികമായൊരു ചട്ടക്കൂട് കെട്ടിപ്പടുക്കേണ്ടത് അനിവാര്യമാണ്.

Scroll To Top