Monday November 20, 2017
Latest Updates

അയര്‍ലണ്ടിന്റെ കെയ്റ്റ് ടെയ്ലര്‍ ലോക ബോക്സിംഗ് ചാംപ്യന്‍

അയര്‍ലണ്ടിന്റെ കെയ്റ്റ് ടെയ്ലര്‍ ലോക ബോക്സിംഗ് ചാംപ്യന്‍

ഡബ്ലിന്‍ :അര്‍ജന്റീനയുടെ അനഹി എസ്റ്റേര്‍ സാഞ്ചസിനെ കാര്‍ഡിഫില്‍ തോല്‍പിച്ചതോടെ ലോക ഒന്നാം നമ്പര്‍ പ്രൊഫഷണല്‍ താരം കാറ്റി ടെയ്ലര്‍ ആദ്യ ലോക ബോക്സിംഗ് ചാംപ്യനെന്ന തന്റെ അവകാശവാദം ഉന്നയിച്ചു.

വെള്ളിയാഴ്ചത്തെ ആദ്യ പോരാട്ടത്തില്‍ത്തന്നെ ടെയ്ലര്‍ കിരീടം ഉറപ്പാക്കിയിരുന്നു. അന്നുതന്നെ വീണ്ടും സാഞ്ചസ് വെല്ലുവിളിക്കാന്‍ ശ്രമിച്ചെങ്കിലും, ടെയ്ലറിന്റെ ഇടിയെ പ്രതിരോധിക്കാന്‍ അവള്‍ക്ക് കഴിഞ്ഞില്ല. അതോടെ ഡബ്ല്യു.ബി.എ ലൈറ്റ് വെയ്റ്റ് സ്ട്രാപ്പ് മുന്‍ ഒളിംപിക് ചാമ്പ്യന്‍ ടെയ്ലറിനു മാത്രമാവുകയായിരുന്നു.

പ്രിന്‍സിപ്പാലിറ്റി സ്റ്റേഡിയത്തില്‍ കാര്‍ലോസ് ടാകമിനെതിരായ ആന്തണി ജോണിന്റെ ലോക ഹെവി വെയ്റ്റ് ടൈറ്റിലിന്റെ അണ്ടര്‍ കാര്‍ഡില്‍ മത്സരിച്ച ടെയ്ലര്‍ തന്റെ ആദ്യ 10 റൗണ്ട് മത്സരത്തില്‍ ആധിപത്യം സ്ഥാപിച്ചു.

കൂടുതല്‍ പരിചയസമ്പന്നനായ സാഞ്ചസ് ഈ പോരാട്ടത്തില്‍ 17-2 റെക്കോര്‍ഡില്‍ എത്തിയിരുന്നു, പക്ഷേ ബുക്ക്മെയ്ക്കേഴ്സില്‍ 12/1 മൂല്യത്തിലെത്താനേ കഴിഞ്ഞുള്ളു.

റിംഗിലെത്തിയ ടെയ്ലര്‍ ഓപ്പണ്‍ ബെല്‍ മുഴങ്ങിയതോടെ മിന്നല്‍ വേഗതയില്‍ പ്രഹരം തുടങ്ങുകയായിരുന്നു.അതിനെ പ്രതിരോധിക്കുന്നതിനൊപ്പം പ്രത്യാക്രമണത്തിനും സാഞ്ചസ് ശ്രമിച്ചിരുന്നു.എന്നാലും മുന്നേറാനായില്ല.രണ്ട് മിനിറ്റില്‍ ഇടി മല്‍സരം അവസാനിപ്പിക്കാന്‍ ടെയ്ലര്‍ ശ്രമിച്ചെങ്കിലും സാഞ്ചസിന്റെ തളരാത്ത വീര്യത്തില്‍അത് വിജയിച്ചില്ല.പുരുഷ മല്‍സരങ്ങളിലേതുപോലെ മൂന്ന് മിനിറ്റ് സമയവും പോരാട്ടം തുടരേണ്ടി വന്നു.ടെയ്ലര്‍ ഏഴാം റൗണ്ടില്‍ രണ്ടു ഫ്ളഷില്‍ വിജയം ഉറപ്പാക്കിയതോടെ സാഞ്ചസിന്റെ നില പരുങ്ങലിലായി. പക്ഷേ, ബ്യൂണസ് അയേഴ്സിന്റെ ബലിഷ്ഠ താരമായ ഇവര്‍ വീണ്ടും പോരാടി.എങ്കിലും ടെയ്ലറിന്റെ വീറിനെ മറികടക്കാന്‍ സാഞ്ചസിന് കഴിയാതെ പോയി.മൂന്ന് വിധികര്‍ത്താക്കള്‍ മൂന്ന് ജഡ്ജിമാര്‍ 99-90 എന്ന നിലയില്‍ സ്‌കോര്‍ നല്‍കിയതോടെ ടെയ്ലര്‍ ആദ്യ ലോക പ്രൊഫഷണല്‍ കിരീടം അവകാശപ്പെടുകയായിരുന്നു.

Scroll To Top