Monday July 16, 2018
Latest Updates

അയര്‍ലണ്ടിനൊപ്പം ഉറപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍,നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ അയര്‍ലണ്ടിനൊപ്പം ചേര്‍ക്കണം

അയര്‍ലണ്ടിനൊപ്പം ഉറപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍,നോര്‍ത്തേണ്‍ അയര്‍ലണ്ടിനെ അയര്‍ലണ്ടിനൊപ്പം ചേര്‍ക്കണം

ഡബ്ലിന്‍ : ബ്രക്സിറ്റ് നയതന്ത്രത്തില്‍ ഐക്യ അയര്‍ലണ്ട് എന്ന ആശയത്തിനൊപ്പം ഉറച്ചുനിന്ന് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍. രണ്ടുവര്‍ഷം നീണ്ട സങ്കീര്‍ണമായ ചര്‍ച്ചകള്‍ക്കൊടുവിലാണ് ഇതു സംബന്ധിച്ച തന്ത്രത്തിനൂ രൂപം നല്‍കാന്‍ യൂണിയനു കഴിഞ്ഞത്.ഈ മാര്‍ഗനിര്‍ദേശങ്ങള്‍ അംഗീകരിക്കുന്നതിനായാണ് ബ്രിട്ടന്‍ വിട്ടുപോയതിനു ശേഷം അംഗരാജ്യങ്ങള്‍ ഒത്തുകൂടിയതും.

നോര്‍ത്തേണ്‍ അയര്‍ലണ്ടിലെ പൗരന്മാരുടെ അവകാശങ്ങള്‍ സംബന്ധിച്ചും മറ്റുമുള്ള കാര്യങ്ങള്‍ ലണ്ടന്‍ അംഗീകരിച്ചതിനു ശേഷമായിരിക്കും വാണിജ്യം അടക്കമുള്ള ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയെന്നു അവര്‍ പറഞ്ഞു.റിപ്പബ്ലിക്കിനൊപ്പം നില്‍ക്കുമെന്ന ഉറപ്പു ലഭിച്ചാല്‍ നോര്‍ത്തേണ്‍ അയര്‍ലണ്ടിന് യൂറോപ്യന്‍ യൂനിയനിലേക്ക് സ്വാഭാവികമായി തിരിച്ചുവരാമെന്നും നേതാക്കള്‍ സൂചിപ്പിച്ചു.

ഇത് സംബന്ധിച്ച ചര്‍ച്ചകളില്‍ തികച്ചും സന്തുഷ്ടനാണെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി പറഞ്ഞു.സമാധാനം സംരക്ഷിക്കുന്നതിനും അതിര്‍ത്തി സംഘര്‍ഷം ലഘൂകരിക്കുന്നതിനും പൊതു സഞ്ചാരമേഖല രൂപപ്പെടുത്തുന്നതിനെല്ലാമാണ് അംഗങ്ങള്‍ മുന്‍ഗണന നല്‍കിയത്.അത് സന്തോഷം തരുന്നതാണ് ‘പ്രധാനമന്ത്രി പറഞ്ഞു.അയര്‍ലണ്ടിന്റെ ഉത്കണ്ഠകളാണ് യൂണിയന്‍ ഉച്ചകോടിയില്‍ മുഴങ്ങിയതെന്ന് വിദേശകാര്യ മന്ത്രി ചാര്‍ളി ഫ്ളാനഗണ്‍ അഭിപ്രായപ്പെട്ടു.

ബ്രിട്ടനുമായുള്ള ചര്‍ച്ചകള്‍ക്കുള്ള മാനദണ്ഡങ്ങള്‍ നിര്‍ണയിക്കുന്നതിനായുള്ള യോഗം ഇനി ഐക്യ അയര്‍ലണ്ട് വിഷയം രണ്ടാമത്തെയോ മൂന്നാമത്തെയോ ഉപാധിയായി ഉള്‍പ്പെടുത്തും എന്നാണ് ലഭ്യമായ വിവരം. ജൂണിലേ ബ്രെക്‌സിറ്റ് ചര്‍ച്ച ഔദ്യോഗികമായി തുടങ്ങൂ.

അതേസമയം ഐക്യ അയര്‍ലണ്ട് സംബന്ധിച്ച റഫറണ്ടത്തിന് അടിയന്തരമായ ഒരു സാധ്യതയില്ലെന്ന് ഐറീഷ് പ്രധാനമന്ത്രി എന്‍ഡ കെന്നി വ്യക്തമാക്കി.ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ ഉച്ചകോടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.വളരെ പെട്ടന്ന് യാഥാര്‍ഥ്യമാക്കാവുന്ന ഒന്നല്ല ഐക്യ അയര്‍ലണ്ട്.

ബ്രക്സിറ്റിനു ശേഷം നോര്‍ത്തേണ്‍ അയര്‍ലണ്ടിന് യൂറോപ്യന്‍ യൂണിയനില്‍ തിരികെയെത്തുന്നതിന് സാധ്യത തെളിഞ്ഞിരിക്കുന്ന വേളയിലാണ് പ്രധാനമന്ത്രിയുടെ ഈ പ്രഖ്യാപനം.’ഐക്യ അയര്‍ലണ്ടിനെ സംബന്ധിച്ച് സംശയത്തിനോ അനിശ്ചിതത്വത്തിനോ സാധ്യതയില്ലെങ്കിലും അത്ര പെട്ടന്നെ് നടപ്പാക്കാവുന്നതല്ല അത്.ബ്രക്സിറ്റിനു ശേഷമുള്ള ഏറ്റവും പുതിയ സംഭവം എന്നു പറയുന്നത് ഗുഡ് ഫ്രൈഡേ ഉടമ്പടിയുടെ എല്ലാ വ്യവസ്ഥകളും അംഗീകരിച്ച് നടപ്പാവുമെന്നുള്ളതാണെന്നു ഉച്ചകോടിക്കു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

ഐക്യ അയര്‍ലണ്ട് സംബന്ധിച്ച റഫറണ്ടത്തിന് ഇപ്പോള്‍ സാധ്യതയില്ലെന്ന് എന്‍ഡ കെന്നി വ്യക്തമാക്കി.1998ലെ ഗുഡ് ഫ്രൈഡേ ഉടമ്പടിയുടെ ഭാഗമായി ഇരു രാജ്യങ്ങളും ലയിക്കുന്നതിന് മുമ്പേ റഫറണ്ടം നടത്തണമെന്നു വ്യവസ്ഥയുണ്ട്.അന്താരാഷ്ട്ര നിയമങ്ങളനുസരിച്ചാകും യൂറോപ്യന്‍ യൂണിയനും മുന്നോട്ടുപോവുക.ഐക്യ അയര്‍ലണ്ട് പൂര്‍ണമായും യൂറോപ്യന്‍ യൂണിയന്റെ ഭാഗമായിരിക്കും.എന്നിരുന്നാലും ജൂണ്‍ വരെ അതിനു സാധ്യതയില്ലെന്നും നേതാക്കള്‍ സൂചിപ്പിച്ചു.

യൂറോപ്യന്‍ യൂണിയന്‍ വിട്ടുപോയശേഷവും അതിലെ അംഗരാജ്യങ്ങളുടെ അതേ അവകാശം അനുഭവിക്കാനാകുമെന്ന വ്യാമോഹം വേണ്ടെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗേല മെര്‍ക്കല്‍ ബ്രിട്ടനോട് പറഞ്ഞു.

ബ്രിട്ടന്‍ യൂറോപ്യന്‍ യൂണിയന് നല്‍കാനുള്ള പണത്തിന്റെ കാര്യം ചര്‍ച്ചയുടെ തുടക്കത്തിലേ ഉന്നയിക്കുമെന്നും മെര്‍ക്കല്‍ പറഞ്ഞു. 44 വര്‍ഷമായി യൂറോപ്യന്‍ യൂണിയനുമായുള്ള ബന്ധമാണ് ബ്രിട്ടന്‍ അവസാനിപ്പിക്കുന്നത്.

‘ഐക്യ അയര്‍ലണ്ട് ‘ഒരു ഉപാധിയാക്കുന്നതോടെ ബ്രെക്‌സിറ്റില്‍ നിന്നും പിന്മാറാനുള്ള ഒരു പക്ഷം നേതാക്കളുടെ ആവശ്യത്തിന് പോലും പ്രസക്തിയേറുന്നതായി ചില നിരീക്ഷകര്‍ കരുതുന്നുണ്ട്,തെരേസ മേയ് യൂ കെ തിരഞ്ഞെടുപ്പില്‍ ജയിക്കാതിരുന്നാലും,അത് ബ്രെക്‌സിറ്റിനെതിരെയുള്ള വിധിയെഴുത്തായി കരുത്തപ്പെട്ടേക്കാം.

ഇക്കാരണങ്ങളാല്‍ ഐക്യ അയര്‍ലണ്ട് ഉപാധി അംഗീകരിക്കാതെ എന്ന പേരില്‍ ബ്രെക്‌സിറ്റില്‍ നിന്നും പിന്മാറാനായി ബ്രിട്ടന് പ്രയോജനപ്പെടുത്താനുള്ള മുന്‍കൂര്‍ തന്ത്രമാണ് ഇ യൂ ഒരുക്കുന്നതെന്നും ആ ലക്ഷ്യം പരാജയപ്പെടാലെ ഐറിഷ് ഐക്യമെന്ന സ്വപ്നം നടപ്പാക്കൂവെന്നും വിലയിരുത്തുന്നവരുമുണ്ട്.

-റെജി സി ജേക്കബ്

Scroll To Top