Sunday July 22, 2018
Latest Updates

അയര്‍ലണ്ടിനെ പുണര്‍ന്ന് ഒരു ഇന്ത്യാക്കാരന്‍,സിമ്മി സിംഗ് ഇത്തവണ ഏറ്റുമുട്ടുന്നത് ജന്മ നാടിനോട് !

ഡബ്ലിന്‍:ഇന്ത്യയും അയര്‍ലണ്ടും തമ്മില്‍ ജൂണ്‍ 27,29 തീയതികളില്‍ നടക്കുന്ന 20-20 ക്രിക്കറ്റ് മാച്ചുകളില്‍ അയര്‍ലണ്ടിനൊപ്പം മുന്‍ നിരയില്‍ കളിക്കാന്‍ ഒരു ഇന്ത്യാക്കാരനും ഉണ്ടാവും !. ജന്മനാടിനെതിരെ കളിക്കളത്തിലിറങ്ങാനുള്ള ഒരുക്കത്തിലാണ് ഐറിഷ് താരം സിമി സിംഗ്. ഇന്ത്യയില്‍ ജനിച്ച് പിന്നീട് ഐറിഷ് പൗരത്വം സ്വീകരിച്ച സിമി സിംഗ് ചുരുങ്ങിയ കാലത്തിനിടയില്‍ അയര്‍ലണ്ടിന്റെ ശ്രദ്ധേയനായ കളിക്കാരനാണ്.

പഞ്ചാബിലെ മൊഹാലിയില്‍ ജനിച്ച സിമി സിംഗ് പഞ്ചാബിന്റെ അണ്ടര്‍ 14, അണ്ടര്‍ 17, അണ്ടര്‍ 19 ടീമുകളില്‍ കളിച്ചിട്ടുണ്ട്. എന്നാല്‍ പഞ്ചാബിന്റെ അണ്ടര്‍ 19 ടീമില്‍ നിന്ന് പുറത്താകുന്നതോടെയാണ് ഇന്ത്യ വിടാന്‍ സിമി സിംഗ് തീരുമാനിച്ചത്.പഠനത്തിനായി അയര്‍ലണ്ടില്‍ എത്തിയ സിമി,ഇവിടെ പക്ഷേ കഴിവ് തെളിയിക്കുന്നതില്‍ വിജയിച്ചു.

ഇന്ത്യന്‍ താരങ്ങളായ ഗുര്‍കീരത് സിംഗ്, മന്‍പ്രീത് ഗോണി എന്നിവര്‍ക്കൊപ്പം പഞ്ചാബ് ടീമില്‍ കളിച്ചിട്ടുള്ള സിമി, അയര്‍ലണ്ടില്‍ ചെന്നതിന് ശേഷം തന്റെ കഠിനമായ ക്രിക്കറ്റ് പരിശീലനം തുടരുകയായിരുന്നു. നിലവില്‍ ഇന്ത്യക്കെതിരെ താരം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നതും ഒരു ഓള്‍ റൗണ്ടറായാണ്. വിരാട് കോഹ്ലിയുടെ കീഴില്‍ ഇന്ത്യന്‍ ടീം കളിക്കുമ്പോള്‍ അയര്‍ലന്‍ഡിനെ നയിക്കുന്നത് ഗാരി വില്‍സനാണ്.

RELATED NEWS

എന്നും ക്രിക്കറ്റ് സ്വപ്നങ്ങള്‍ മാത്രം,അയര്‍ലണ്ട് ക്രിക്കറ്റിനെ മാറ്റിയെഴുതാന്‍ സിമ്രാന്‍ സിംഗ്  ഒരുങ്ങുന്നു 

 

Scroll To Top