Tuesday September 25, 2018
Latest Updates

‘അമ്മാ, ഐ വിഷ് ഓള്‍ ദി പീപ്പിള്‍ വോട്ട് നോ ഫോര്‍ അബോര്‍ഷന്‍ ലോ .’ നമ്മുടെ കുഞ്ഞുങ്ങളും അങ്ങനെ തന്നെയാണ് വിചാരിക്കുന്നത് …! ഡബ്ലിന്‍ ലൂക്കനിലെ ജെയിനി സ്റ്റീഫന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു

‘അമ്മാ, ഐ വിഷ് ഓള്‍ ദി പീപ്പിള്‍ വോട്ട് നോ ഫോര്‍ അബോര്‍ഷന്‍ ലോ .’   നമ്മുടെ കുഞ്ഞുങ്ങളും അങ്ങനെ തന്നെയാണ് വിചാരിക്കുന്നത് …! ഡബ്ലിന്‍ ലൂക്കനിലെ ജെയിനി സ്റ്റീഫന്റെ ഫേസ് ബുക്ക് പോസ്റ്റ് വൈറലാവുന്നു

യര്‍ലണ്ടിലെ അബോര്‍ഷന്‍ റഫറണ്ടം അടുത്ത വെള്ളിയാഴ്ച നടക്കുകയാണ്.മേയ് 25 ന് നടത്തപ്പെടുന്ന റഫറണ്ടത്തില്‍ അയര്‍ലണ്ടിലെ ഭരണഘടന ഗര്‍ഭഛിദ്രത്തിന് അനുകൂലമായി മാറ്റണമോ എന്ന വിഷയത്തില്‍ ജനകീയ വോട്ടെടുപ്പാണ് നടത്തുക.അമ്മയുടെയും കുഞ്ഞിന്റെയും ജീവിന് തുല്യ അവസരം നല്‍കി കൊണ്ട് നിലവിലുള്ള എട്ടാം ഭേദഗതി പുനഃപരിശോധിച്ച് നിയന്ത്രണമില്ലാതെ അബോര്‍ഷന് അവസരം നല്‍കണമെന്നാണ് സര്‍ക്കാര്‍ പക്ഷത്തെ ഒരു വിഭാഗത്തിന്റെയും,പ്രൊ ചോയ്സ് പ്രവര്‍ത്തകരുടെയും ആവശ്യം.

എന്നാല്‍ ചില മന്ത്രിമാരും,ഭരണപക്ഷത്തെ നിരവധി ടിഡി മാരുമടക്കം ഭരണഘടനാ ഭേദഗതി വേണ്ട എന്ന നിലപാടിലാണ്.രാജ്യത്തെ ദേശിയ ചാനലില്‍ കഴിഞ്ഞ ദിവസം നടന്ന ഡിബേറ്റിന് ശേഷം നോ പക്ഷത്തിന് വമ്പിച്ച മുന്നേറ്റമാണ് ഉണ്ടായിരിക്കുന്നത്. സഹി കെട്ട് പ്രധാനമന്ത്രി വരദ്കറും,ആരോഗ്യമന്ത്രി ഹാരിസും ആര്‍ടിഇ യ്ക്ക് എതിരെ പരാമര്‍ശം നടത്തുന്ന കാഴ്ചയും ഇന്നലെ രാജ്യം കണ്ടു.

അയര്‍ലണ്ടിലെ മലയാളി സമൂഹവും പ്രചാരണരംഗത്ത് സജീവമായുണ്ട്.

ചര്‍ച്ചകളും,വാഗ്വാദങ്ങളും എങ്ങും പൊടിപൊടിയ്ക്കുകയാണ്.സീറോ മലബാര്‍ സഭയും,കേരളത്തില്‍ നിന്നുള്ള അയര്‍ലണ്ടിലെ സഭകളെല്ലാം തന്നെയും പരസ്യ നിലപാടുകളുമായി രംഗത്തുണ്ട്.,മലയാളം സംഘടനയുടെ നേതൃത്വത്തില്‍ ഒരു ഡിബേറ്റ് അടുത്ത ദിവസം നടത്തപ്പെടുന്നുണ്ട്.ഒട്ടേറെ പേര്‍ സോഷ്യല്‍ മീഡിയയിലും പ്രത്യക്ഷപ്പെട്ട് അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.

കഴിഞ്ഞ ആഴ്ച ഫേസ് ബുക്കില്‍ ലൂക്കനിലെ ജെയിനി സ്റ്റീഫന്‍ പോസ്റ്റ് ചെയ്ത സംഭവകഥ ഇതിനകം തന്നെ വൈറലായി കഴിഞ്ഞു.കുട്ടികള്‍ എങ്ങനെയാണ് റഫറണ്ടത്തെയും,ഗര്ഭച്ഛിദ്രത്തെയും വിലയിരുത്തുന്നതെന്നത്തിന്റെ ഉത്തമ ഉദാഹരണമാണ് ജെയിനിയുടെ ഈ പോസ്റ്റ്.
ജെയിനി സ്റ്റീഫന്റെ പോസ്റ്റിലേക്ക് :
‘അമ്മാ, ഐ ആം ഐമിങ് ടു സ്ലീപ് ബിഫോര്‍ ടെന്‍ ഒ ക്ലോക്ക് ടുഡേ . ആന്‍ഡ് ഇറ്റ് ഈസ് ലേറ്റ് ആള്‍റെഡി.’
കൈയില്‍ പിടിച്ചു വലിച്ചു കൊണ്ടാണവനിത് പറഞ്ഞത്. പതിവ് പോലെ അവന്റെ സമയം അവന് കൊടുക്കാനായി ഞാന്‍ കൂടെപ്പോയി.

ബെഡില്‍ കയറിയപ്പോള്‍ കുഞ്ഞു പ്രാര്‍ത്ഥനയും കഴിഞ്ഞു ഞങ്ങള്‍ പതിവ് കുശലങ്ങളിലേയ്ക്ക് കടന്നു.

‘അമ്മാ, നാളെ ചാരിറ്റി ഫണ്ട് റൈസിങ് ന്റെ ലാസ്റ്റ് ഡേ ആണ്.’

‘അതിനെന്താ, നാളെ മറക്കാതെ പപ്പയുടെ കൈയില്‍ നിന്ന് കാശു വാങ്ങിയിട്ട് പോണേ.’

‘പിന്നേ, അമ്മാ എന്റെ പുതിയ ടീച്ചര്‍ ഈ ആഴ്ച കൂടിയേ ഉള്ളൂ. അമ്മ ഇന്നലെ പറഞ്ഞില്ലേ ഏജന്‍സി ജോബിനേ പ്പറ്റി.. അതുപോലെ ഏജന്‍സി ജോബ് ആണ് ടീച്ചറിന്റെ. ഇനി ജോലി ഉണ്ടെങ്കില്‍ സ്റ്റുഡന്റസ് എയ്ഡ് ആയി ടീച്ചര്‍ വരും. ലക്കി ആണെങ്കില്‍ ടീച്ചര്‍ ആയി ജോലി കിട്ടും. പാവം ടീച്ചര്‍.’

കുഞ്ഞു തലയില്‍ എന്തൊക്കെ ആകുലതകളാണെന്നോര്‍ത്തിരിക്കുമ്പോള്‍ അടുത്ത വിഷയം വന്നു.

‘അമ്മാ, ഐ വിഷ് ഓള്‍ ദി പീപ്പിള്‍ വോട്ട് നോ ഫോര്‍ അബോര്‍ഷന്‍ ലോ .’

‘ഡൂ യു നോ വാട്ട് ഈസ് അബോര്‍ഷന്‍ ലോ?

ചോദ്യം ചോദിച്ചിട്ട് എന്താണെന്ന അര്‍ത്ഥത്തില്‍ ഞാന്‍ അവന്റെ മുഖത്തേയ്ക്കു നോക്കി.

‘എനിക്കറിയാം അമ്മാ. ഇറ്റ് ബേസിക്കലി ഗിവ് ദി ലൈസന്‍സ് ടു എ വുമണ്‍ ടു കില്‍ ഹേര്‍ ബേബി ‘

‘മോന് സ്‌കൂളില്‍ ഇതിനെക്കുറിച്ച് ടോക്ക് ഉണ്ടായിരുന്നോ?’

‘ഇല്ല ‘

‘പപ്പാ മോനോട് ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നോ?’

‘ഇല്ല’

‘പിന്നെ മോനിതൊക്കെ ആരാണ് പറഞ്ഞുതന്നത്? ‘

‘ഞാനിതൊക്കെ പോസ്റ്റര്‍ ബോര്‍ഡില്‍ കണ്ടതാണമ്മാ. അമ്മ ‘Precious baby feet’ കണ്ടില്ലേ? പന്ത്രണ്ട് ആഴ്ചയുള്ള ബേബിയുടെ കാലുകള്‍ ആണത്. Dr.Russell Saco അത് കണ്ടത് എവിടെയാണെന്നറിയോ? അബോര്‍ട് ചെയ്ത ബേബി പാര്‍ട്‌സ് വച്ചിരുന്ന ഒരു ബക്കറ്റിനുള്ളില്‍. പുവര്‍ ബേബി.. ഹി ഡിഡ് നോട്ട് ഗെറ്റ് ടു സീ ദിസ് വേള്‍ഡ്’

ചോദ്യങ്ങള്‍ക്കും ഉത്തരങ്ങള്‍ക്കുമിടയ്ക്കു അവന്റെ ചിന്തകള്‍ എവിടെ കൂടിയായിരിയ്ക്കും സഞ്ചരിയ്ക്കുന്നതെന്നു ഞാനൂഹിയ്ക്കാന്‍ ശ്രമിച്ചു.

‘ആ കുഞ്ഞുങ്ങളെ കൊല്ലാതെ അവരെ ജനിയ്ക്കാന്‍ അനുവദിച്ചിരുന്നെങ്കില്‍.. അവരെ അമ്മമാര്‍ക്ക് വേണ്ടെങ്കില്‍ ഓര്‍ഫനേജില്‍ കൊടുക്കാമായിരുന്നില്ലേ അമ്മാ? അവരവിടെയെങ്കിലും ജീവിച്ചേനേ..’

അവന്റെ വാക്കുകള്‍ ബക്കറ്റിനുള്ളിലെ ‘precious feet’ ന്റെ ചോദ്യങ്ങളായി എനിക്ക് തോന്നി.

ഒരു നിമിഷം നിശബ്ദമായിരുന്ന അവന്‍ തിരിഞ്ഞു കിടന്ന് എന്റെ മുഖത്തേയ്ക്കു നോക്കി.പിന്നെ എന്റെ കഴുത്തിലൂടെ കൈയിട്ട് കണ്ണ് നിറച്ച് എന്നോട് പറഞ്ഞു.

‘അമ്മാ, താങ്ക് യൂ.. ടു ലെറ്റ് മി ബോണ്‍ ഇന്‍ ദിസ് വേള്‍ഡ്’.

പിന്നെ കുറേ ഉമ്മകള്‍ കൊണ്ടെന്നെ മൂടി. സന്തോഷം കൊണ്ടാണോ സങ്കടം കൊണ്ടാണോ എന്നറിയില്ല. നാല് കണ്ണുകള്‍ അറിയാതെ നിറഞ്ഞൊഴുകി.
** ** ** ** **
അയര്‍ലണ്ടില്‍ അബോര്‍ഷന്‍ ലീഗല്‍ ആക്കാനായി വോട്ടെടുപ്പ് നടക്കുകയാണ് മെയ് 25 ന്. ഒരു കുഞ്ഞു മനസ്സിന്റെ ചിന്തകളാണ് മുകളില്‍ ഞാന്‍ പങ്കു വച്ചത്. മുതിര്‍ന്നവരുടെ തലത്തില്‍ ചിന്തിയ്ക്കുമ്പോള്‍ പല കാരണങ്ങളും കാണും അതിനനുകൂലിച്ചു വോട്ട് ചെയ്യാന്‍. പക്ഷേ ഇവനെ മടിയിലിരുത്തി ഇവന്റെ കളിചിരികള്‍ കണ്ടുകൊണ്ട് എന്റെ കുട്ടിക്കാലത്തിലേയ്ക്ക് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ ഒരിയ്ക്കലും എനിയ്ക്കതിനാവില്ല. കാരണം എന്റെ അമ്മ എന്നെ വേണ്ടെന്നു തീരുമാനിച്ചിരുന്നെങ്കില്‍ ഈ ലോകം കാണാന്‍ എനിയ്ക്ക് കഴിയുമായിരുന്നില്ലല്ലോ.

വോട്ട് ചെയ്യാന്‍ പോകുന്നതിനു മുന്‍പ് എല്ലാവരും അവരവരുടെ കുഞ്ഞുങ്ങളുടെ മുഖത്തേക്കൊന്നു നോക്കണം. ആ പൊന്‍താരകങ്ങളില്ലായിരുന്നുവെങ്കില്‍ ജീവിതം എത്ര ഇരുളടഞ്ഞതായിരുന്നെനെ എന്നൊന്നാലോചിച്ചു നോക്കണം. വോട്ട് ചെയ്യുന്നതിന് മുന്‍പ് സ്വന്തം മാതാപിതാക്കളോടൊന്നു ചോദിയ്ക്കണം, മൂന്നാമനോ, നാലാമനോ ആയി ഈ ലോകത്തിലേയ്ക്ക് എന്നെ ജനിപ്പിക്കാന്‍ എനിയ്‌ക്കെന്തു യോഗ്യതയാണുണ്ടായിരുന്നതെന്ന്..
**ജെയ്നി സ്റ്റീഫന്‍ ** 

Scroll To Top