Friday January 20, 2017
Latest Updates

അമ്മയെ കത്തി കൊണ്ട് കുത്തിയത് കൊണ്ടത് ഒന്നര വയസുള്ള കുട്ടിയ്ക്ക് ,20 വയസുകാരിയെ കോടതി വെറുതെവിട്ടു

അമ്മയെ കത്തി കൊണ്ട് കുത്തിയത് കൊണ്ടത് ഒന്നര വയസുള്ള കുട്ടിയ്ക്ക് ,20 വയസുകാരിയെ കോടതി വെറുതെവിട്ടു

ഡബ്ലിന്‍: അമ്മയെ കുത്തി പരുക്കേല്‍പ്പിക്കാനുള്ള ശ്രമത്തിനിടെ ഒന്നര വയസുകാരിക്ക് അബദ്ധത്തില്‍ കുത്തേറ്റ സംഭവത്തില്‍ 20 കാരിയെ കോടതി വെറുതെവിട്ടു. ഗ്രേസ് പാര്‍ക്ക് മീഡോസിലെ ഷാന കിന്‍സെല എന്ന യുവതിയെയാണ് കോടതി വെറുതെവിട്ടത്. 2012 ഫെബ്രുവരി 12 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.

കുട്ടിയെ ആക്രമിക്കാന്‍ ശ്രമിച്ചതും കുട്ടിയുടെ മാതാപിതാക്കളെ ആക്രമിച്ചതും ഉള്‍പ്പെടെ കിന്‍സെലയ്‌ക്കെതിരെ ചുമത്തിയിരുന്ന മൂന്ന് കുറ്റങ്ങളും തെളിഞ്ഞെങ്കിലും മുന്‍പ് കുറ്റകൃത്യങ്ങളില്‍ പങ്കാളിത്തമില്ലാത്തതിനാല്‍ ഇവരെ വെറുതെ വിടുകയായിരുന്നു. അക്രമ സംഭവത്തില്‍ ഒന്നര വയസുള്ള കുട്ടിക്ക് കഴുത്തില്‍ 2 സെന്റി മീറ്റര്‍ നീളത്തില്‍ കുത്തേറ്റു. കുട്ടിയുടെ അമ്മയ്ക്കും ജീവിത പങ്കാളിക്കും ആക്രമണത്തില്‍ പരുക്കേറ്റു. 18 മാസം സാമൂഹ്യ സേവനം ചെയ്യണമെന്ന വ്യവസ്ഥയിലാണ് മൂന്ന് വര്‍ഷത്തെ തടവ് ശിക്ഷ റദ്ദാക്കിയത്.

Scroll To Top