Saturday January 21, 2017
Latest Updates

അമ്പത് ക്ലൈമാക്‌സുള്ള ലോകത്തിലെ ആദ്യ സിനിമ മലയാളത്തില്‍ നിന്ന്

അമ്പത് ക്ലൈമാക്‌സുള്ള ലോകത്തിലെ ആദ്യ സിനിമ മലയാളത്തില്‍ നിന്ന്

രട്ട ക്ലൈമാക്‌സുള്ള സിനിമകള്‍ നാം കണ്ടിടുണ്ട്. മലയാളത്തില്‍ പുറത്തിറങ്ങിയ ഹരികൃഷ്ണന്‍സ് പോലെയുള്ള സിനിമകള്‍ ഇരട്ട ക്ലൈമാക്‌സുള്ള സിനിമയായിരുന്നു. എന്നാല്‍ ഇരട്ട ക്ലൈമാക്‌സിന്റെ റെക്കോഡ് മറികടന്ന് 50 ക്ലൈമാക്‌സുകളുമായി ഒരു സിനിമ അണിയറയില്‍ ഒരുങ്ങുന്നു. അതും മലയാളത്തില്‍ നിന്ന് തന്നെ.

കര്‍മ എന്നാണു ചിത്രത്തിന്റെ പേര്. പുതുമുഖ സംവിധായകന്‍ വിപിന്‍ കൃഷ്ണന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. അമ്പത് ക്ലൈമാക്‌സുകലുള്ള ലോകത്തിലെ ആദ്യ സിനിമയാണ് ഇതെന്ന് അണിയറ പ്രവര്‍ത്തകര്‍ കൊച്ചിയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഹൈബ്രിഡ് ജനര്‍ ഇന്ററാക്റ്റീവ് ഫീച്ചര്‍ ഫിലിം എന്ന ആശയത്തില്‍ ഊന്നിയാണ് സിനിമ നിര്‍മ്മിക്കുന്നത്.

കോമഡി, സസ്പന്‍സ്, െ്രെകം ത്രില്ലര്‍ തുടങ്ങി ഓരോ പ്രേക്ഷകളും അവനു ഇഷ്ടപ്പെടുന ജെനറിലുള്ള ക്ലൈമാക്‌സോട് കൂടിയ സിനിമ കാണാനാകും എന്നതാണ് ഈ സംരംഭത്തിന്റെ പ്രത്യേകത. തിയ്യേറ്റര്‍, ഇന്റര്‍നെറ്റ്, ബ്ലൂറേ, കൂടാതെ മറ്റു നൂതന സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ചും ചിത്രം റിലീസ് ചെയ്യും.

Scroll To Top