Wednesday February 22, 2017
Latest Updates

അമേരിക്ക കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കുന്നു; 5 ലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രയോജനം

അമേരിക്ക കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കുന്നു; 5 ലക്ഷം ഇന്ത്യക്കാര്‍ക്ക് പ്രയോജനം

വാഷിംഗ്ടണ്‍ : അമേരിക്ക കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കുന്നു. പ്രസിഡന്റ് ബാരക്ക് ഒബാമയുടെ നിര്‍ദ്ദേശ പ്രകാരമാണ് കുടിയേറ്റ നിയമം പരിഷ്‌ക്കരിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ കൂടി നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരാന്‍ ഉദ്ദേശിച്ചാണ് പുതിയ പരിഷ്‌ക്കാരമെന്നാണ് സൂചന. ഇപ്പോള്‍ 1.1 കോടി പേര്‍ അമേരിക്കയില്‍ അനധികൃത കുടിയേറ്റക്കാരായി കഴിയുന്നുണ്ട്.

നിയമ ഭേദഗതിയോടെ ഇവര്‍ കൂടി നിയമ വിധേയ കുടിയേറ്റക്കാരുടെ പരിധിയില്‍ വരും. അനധികൃത കുടിയേറ്റക്കാരില്‍ ഇന്ത്യക്കാരും ഉള്‍പ്പെടുന്നു. അഞ്ചു ലക്ഷത്തോളം ഇന്ത്യക്കാരാണ് അമേരിക്കയില്‍ അനധികൃതമായി കുടിയേറിയിരിക്കുന്നത്. നിയമ ഭേദഗതി ഇന്ത്യക്കാര്‍ക്കും പ്രയോജനം ലഭിക്കും. അനധികൃത കുടിയേറ്റക്കാരില്‍ ഭൂരിപക്ഷം പേരും മെക്‌സിക്കോയില്‍ നിന്നും അതിര്‍ത്തി ലംഘിച്ച് എത്തിയവരാണ്.

ഇന്ത്യ ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിന്നായി അമേരിക്കയില്‍ ജോലിക്കെത്തിയവരുടെ മാതാപിതാക്കള്‍ , ഭാര്യമാര്‍ എന്നിവര്‍ക്കും പുതിയ നിയമ ഭേദഗതി പ്രയോജനം ചെയ്യും.അനധികൃത കുടിയേറ്റക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിന്റ്യെ ഭാഗമായി അനധികൃത കുടിയേറ്റക്കാര്‍ ഒളിച്ചുതാമസം അവസാനിപ്പിച്ച് നിയമത്തിന്റെ വഴിക്ക് വരണമെന്ന് ഒബാമ ആവശ്യപ്പെട്ടിരുന്നു.

Scroll To Top