Tuesday November 21, 2017
Latest Updates

അമേരിക്കയ്ക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ പോര്‍ട്ടുകളില്‍ പ്രത്യേക പരിഗണന നല്‍കുന്ന ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാമിന് തുടക്കമായി 

അമേരിക്കയ്ക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് എയര്‍ പോര്‍ട്ടുകളില്‍ പ്രത്യേക പരിഗണന നല്‍കുന്ന ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാമിന് തുടക്കമായി 

വാഷിംഗ്ടണ്‍:അയര്‍ലണ്ടില്‍ നിന്നടക്കം അമേരിക്കയ്ക്ക് പോകുന്ന ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണന.ഇതോടെ എയര്‍ പോര്‍ട്ടുകളില്‍ ഇന്ത്യക്കാര്‍ക്ക് പ്രത്യേക പരിഗണനയോടെ വേഗത്തിലുള്ള നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി പുറത്തു പോകാനാവും. നിലവില്‍ സ്വിറ്റ്സര്‍ലണ്ട്,യുകെ എന്നിവര്‍ രാജ്യങ്ങള്‍ മാത്രമുള്ള ഗ്ലോബല്‍ എന്‍ട്രി പ്രോഗ്രാമിലാണ് അമേരിക്ക ഇന്ത്യയെയും ഉള്‍പ്പെടുത്തിയത്.ഗ്ലോബല്‍ എന്‍ട്രിയെന്നത് യുഎസിന്റെ കസ്റ്റംസ്-ബോര്‍ഡര്‍ പ്രൊട്ടക്ഷന്‍ (സിബിപി) പ്രോഗ്രാമാണ്.ഇതിലുള്‍പ്പെട്ട രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് മുന്‍കൂര്‍ അനുമതിയോടെ അമേരിക്കയില്‍ പ്രവേശനം സാധ്യമാകും.

ഇന്ത്യ-അമേരിക്കന്‍ സഹകരണത്തിന്റെ ഭാഗമായുള്ള ‘ഗ്ലോബല്‍ എന്‍ട്രി’ പ്രോഗ്രാം ഇരു രാജ്യങ്ങള്‍ക്കും കൂടുതല്‍ പ്രയോജനകരമാകുമെന്ന് ഇന്ത്യയും അമേരിക്കയും വ്യക്തമാക്കി.പ്രധാനമന്ത്രി നരേന്ദ്രമോഡിയും ഡൊണാള്‍ഡ് ട്രംപും നടത്തിയ സംഭാഷണത്തിനു ശേഷം പുറത്തിറക്കിയ. സംയുക്ത പ്രസ്താവനയില്‍ പ്രോഗ്രാമില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തിയെന്ന വിവരം പ്രഖ്യാപിച്ചത്.

തിരഞ്ഞെടുക്കപ്പെട്ട എയര്‍പോര്‍ടുകളിലാണ് ഈ സൗകര്യം ലഭിക്കുക. സാധാരണ യാത്രക്കാരെപ്പോലെ ക്യൂ നില്‍ക്കാതെ പ്രത്യേക കിയോസുകുകള്‍ വഴി അമേരിക്കന്‍ എയര്‍പോര്‍ട്ടുകളില്‍ പ്രവേശിക്കാനാവുമെന്നതാണ് പ്രത്യേകത.ഇവിടെ പ്രത്യേക പാസ്പോര്‍ടോ (മെഷീന്‍ റീഡബിള്‍),യുഎസ് പെര്‍മെനന്റ് വിസ കാര്‍ഡോ കാണിച്ചാല്‍ മതിയാകും. ന്യൂയോര്‍ക്,നെവാര്‍ക്,വാഷിംഗ്ടണ്‍,ഓസ്റ്റിന്‍,ഡള്ളാസ്,ഹൂസ്റ്റണ്‍,ബോസ്റ്റണ്‍,ചിക്കാഗോ,സാന്‍ ഫ്രാന്‍സിസ്‌കോ,ലോസ് എഞ്ചല്‍സ്,സാന്‍ ജോസ്,ലാസ് വേഗാസ്,മിയാമി,സിയാറ്റില്‍ എന്നീ വിമാനത്താവളത്തിലാണ് ഈ പ്രത്യേക സൗകര്യങ്ങള്‍ ലഭിക്കുക.

അമേരിക്കയിലെ എയര്‍ പോര്‍ട്ടുകള്‍ക്കു പുറമേ,ഡബ്ലിന്‍ ,വാന്‍കൂവര്‍, ടോറോന്‍ഡോ(കാനഡ), അബുദാബി എന്നീ എയര്‍പോര്‍ടുകളില്‍ നിന്നും ഈ സൗകര്യം പ്രയോജനപ്പെടുത്തി, ഇമിഗ്രെഷന്‍ പരിശോധന പൂര്‍ത്തിയാക്കി അമേരിക്കയിലേയ്ക്ക് യാത്ര പുറപ്പെടാനാവും.

Scroll To Top