Tuesday November 13, 2018
Latest Updates

അമേരിക്കയിലും,ഫിലിപ്പീന്‍സിലും ദുരിതക്കാറ്റ് തുടരുന്നു,ചൈനയിലും,ഹോംകോങിലും ഭീതി വിതച്ച് മംഖൂട്ട് ,ഹെലേന കൊടുങ്കാറ്റിന്റെ ആശങ്കയില്‍ അയര്‍ലണ്ടും 

അമേരിക്കയിലും,ഫിലിപ്പീന്‍സിലും ദുരിതക്കാറ്റ് തുടരുന്നു,ചൈനയിലും,ഹോംകോങിലും ഭീതി വിതച്ച് മംഖൂട്ട് ,ഹെലേന കൊടുങ്കാറ്റിന്റെ ആശങ്കയില്‍ അയര്‍ലണ്ടും 

ന്യൂയോര്‍ക്ക് :കാലാവസ്ഥാ വ്യതിയാനം ലോകമെമ്പാടുമുള്ള വിവിധ പ്രദേശങ്ങളില്‍ സൃഷ്ടിക്കുന്ന കനത്ത മഴയും,കാറ്റും വരുന്ന ആഴ്ച്ചകളിലും തുടരുമെന്ന് നാസ. അമേരിക്കയിലും, ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്തും നാശം വിതച്ച കൊടുങ്കാറ്റുകള്‍ ഭീതിയുയര്‍ത്തി താണ്ഡവം തുടരുന്നു.ഫിലിപ്പീന്‍സില്‍ വീശിയടിച്ച മംഖൂട്ട് ചുഴലിക്കാറ്റ് ശക്തിയാര്‍ജ്ജിച്ച് ഇന്ന് രാവിലെ ചൈനയിലേക്കും,ഹോംകോങ്ങിലേയ്ക്കും പ്രവേശിക്കുകയാണ്.

ഇതിനിടെ തിങ്കളാഴ്ച വൈകുന്നേരത്തോടെ ഐറിഷ് തീരത്തെത്തുന്ന ഹെലന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടിലെയും,യൂ കെയിലും വിവിധ പ്രദേശങ്ങളില്‍ കനത്ത നാശനഷ്ടങ്ങള്‍ വരുത്തിയേക്കാമെന്ന് കാലാവസ്ഥാ കേന്ദ്രവും ആവര്‍ത്തിച്ച് അറിയിപ്പ് നല്‍കിയിട്ടുണ്ട്.

ബ്രിട്ടന്റെ തെക്കുപടിഞ്ഞാറന്‍ മേഖലയിലും,അയര്‍ലണ്ടിലും ഇപ്പോള്‍ തന്നെ യെല്ലോ അലേര്‍ട്ട് ഏര്‍പ്പെടുത്തി കഴിഞ്ഞു.അതിശക്തമായ കാറ്റാണ് ഉണ്ടാവാന്‍ സാധ്യതയുള്ളയതെന്നും,ജീവന്‍ പോലും അപകടത്തിലാവുന്നത്ര സാഹചര്യമാണ് സംജാതമാവാന്‍ സാധ്യതയെന്നും മെറ്റ് ഏറാന്‍ വ്യക്തമാക്കി.

ഫിലിപ്പീന്‍സിന്റെ വടക്കന്‍ തീരത്ത് ആഞ്ഞടിച്ച ചുഴലിക്കാറ്റില്‍ ഇതുവരെ 25 ഓളം പേരുടെ മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. നിരവധിപേര്‍ക്ക് പരുക്കേറ്റിട്ടുമുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ തുടരുകയാണ്.മണ്ണിടിച്ചിലില്‍ ഇരുപതോളം പേരെ കാണാതായിട്ടുമുണ്ട്.അത്‌ലാന്റിക്കില്‍ രൂപം കൊണ്ട ഹാരിക്കേന്‍ മണിക്കൂറില്‍ 200 കിലോ മീറ്റര്‍ വേഗതയിലാണ് കടന്നു പോകുന്നത്.

വന്‍ മുന്‍കരുതലെടുത്താണ് ചൈനയും ഹോം കോങും മംഖൂട്ട് ചുഴലിക്കാറ്റിനെ കാത്തിരിക്കുന്നത്.മേഖലയിലെ ഒട്ടേറെ വിമാനത്താളങ്ങള്‍ അടച്ചു,നൂറുകണക്കിന് വിമാനങ്ങള്‍ സര്‍വീസ് ക്യാന്‍സല്‍ ചെയ്തു.തീരപ്രദേശത്തുനിന്നും ആയിര കണക്കിന് പേരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയിട്ടുമുണ്ട്.

അമേരിക്കയെ പിടിച്ചുലച്ച് കിഴക്കന്‍ തീരത്ത് ആഞ്ഞടിച്ച ഫ്ളോറന്‍സ് കൊടുങ്കാറ്റില്‍ മരിച്ചവരുടെ എണ്ണം 13 ആയി. മണിക്കൂറില്‍ പരമാവധി 120 കിലോമീറ്ററാണ് ഫ്ളോറന്‍സിന്റെ വേഗത. പല പ്രദേശങ്ങളിലും വെള്ളപ്പൊക്കവും രൂക്ഷമാണ്. അടുത്ത 48 മണിക്കൂര്‍ വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി.

കാറ്റഗറി-നാലിലുള്ള ഫ്‌ളോറന്‍സ് കൊടുങ്കാറ്റ് കഴിഞ്ഞ ചൊവ്വാഴ്ചയോടെയാണ് നോര്‍ത്ത് കരോളൈനയിലെ വില്‍മിംഗ്ടണിനു സമീപത്തുള്ള റൈറ്റ്സ്വില്‍ ബീച്ചില്‍ ആഞ്ഞടിച്ചത്. എന്നാല്‍ ജില്ലാ ഭരണകൂടം ഫ്ളോറന്‍സിനെ നേരിടാന്‍ എല്ലാ മുന്‍കരുതലുകളും എടുത്തിരുന്നു. ഇതിന്റെ ഭാഗമായി തീരദേശത്തുള്ളവരെ മാറ്റിപാര്‍പ്പിച്ചിരുന്നു. പതിനേഴു ലക്ഷം പേരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ നിര്‍ദേശവും നല്‍കിയിരുന്നു. എന്നാല്‍ ന്യൂബേണ്‍ നഗരത്തില്‍ വീടുമാറാത്ത 200ല്‍ അധികം പേരെ പ്രളയജലത്തില്‍ നിന്ന് രക്ഷപ്പെടത്തി.

4,000 നാഷണല്‍ഗാര്‍ഡുകള്‍ രക്ഷാപ്രവര്‍ത്തനത്തിനായി രംഗത്തുണ്ട്.കിഴക്കന്‍ മേഖലയില്‍ 27 വര്‍ഷത്തിനിടെ വീശുന്ന ഏറ്റവും വലിയ കൊടുങ്കാറ്റാണിത്. ഫ്‌ളോറന്‍സ് ഭീഷണിയെ തുടര്‍ന്ന് നോര്‍ത്ത് കരോളിന, വിര്‍ജീനിയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. 1989ല്‍ നോര്‍ത്ത് കരോളിനയില്‍ കാറ്റഗറി-നാലില്‍ പെട്ട കൊടുങ്കാറ്റ് വീശിയിരുന്നു. അന്ന് 49 പേരുടെ ജീവനാണ് കൊടുങ്കാറ്റില്‍ നഷ്ടമായത്.

ജപ്പാനിലാവട്ടെ കഴിഞ്ഞ കാല്‍ നൂറ്റാണ്ടിനിടയിലുള്ള ഏറ്റവും വലിയ പ്രളയവും,കൊടുങ്കാറ്റുമാണ് കഴിഞ്ഞയാഴ്ച ഉണ്ടായത്.സ്റ്റോം ജെബി അറുപതോളം പേരുടെ ജീവനാണെടുത്തത്.

Scroll To Top