Monday February 20, 2017
Latest Updates

അമേരിക്കന്‍ മലയാളി യുവതിയുടെ മരണം : ദുരൂഹതകള്‍ ബാക്കി ,അന്വേഷണ വിവരങ്ങള്‍ താമസിയാതെ പുറത്തു വന്നേക്കും

അമേരിക്കന്‍ മലയാളി യുവതിയുടെ മരണം : ദുരൂഹതകള്‍ ബാക്കി ,അന്വേഷണ വിവരങ്ങള്‍ താമസിയാതെ പുറത്തു വന്നേക്കും

ഡബ്ലിന്‍ ; ഡബ്ലിനില്‍ മരണപ്പെട്ട അമേരിക്കന്‍ മലയാളി യുവതി സിത തോമസിന്റെ മരണകാരണം ദുരൂഹമായി തുടരുകയാണ് .വാഹനാപകടത്തിലാണ് സിത മരിച്ചതെന്ന വെളിപ്പെടുത്തലുകള്‍ ശരിയല്ല എന്നാണു ലഭ്യമായ വിവരം .
സിതയുടെ മൃതദേഹം ഇന്നലെ ഗ്ലസ്‌നെവിന്‍ സിമിത്തേരിയില്‍ സംസ്‌കരിക്കുമ്പോഴും പരമാവധി രഹസ്യ സ്വഭാവം സൂക്ഷിക്കാന്‍ കുടുംബാഗങ്ങള്‍ ശ്രദ്ധിച്ചിരുന്നു .യഥാര്‍ഥ മരണ കാരണം ഗാര്‍ഡ വേണ്ടപ്പെട്ടവരോട് വെളിപ്പെടുത്തിയിരുന്നു എന്നാണു അറിയാന്‍ കഴിഞ്ഞത് .
മൃതദേഹം ഛിന്നഭിന്നമായി പോകത്തക്ക വിധം വലിയൊരു അപകടം ഡബ്ലിന്‍ പ്രദേശത്തു ഒരിടത്തും നടന്നിട്ടില്ലെന്ന് കഴിഞ്ഞ ദിവസ്സം തന്നെ സംഭവത്തെക്കുറിച്ചു അന്വേഷണം നടത്തിയവര്‍ക്ക് അധികൃതരില്‍ നിന്നും സൂചന ലഭിച്ചിരുന്നു .ദേശീയ പത്ര മാധ്യമങ്ങളില്‍ ഒരിടത്തും ഇങ്ങനെ ഒരു അപകട വാര്‍ത്ത പ്രത്യക്ഷപ്പെട്ടതെയില്ല .
ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി കോളജില്‍ മെഡിക്കല്‍ സൈക്കോളജി വിദ്യാര്‍ഥിനിയായിരുന്ന സീത കോഴ്‌സ് അവസാനിപ്പിച്ചു സെപ്റ്റംബര്‍ അവസാന വാരം അമേരിക്കയിലേക്ക് തിരിച്ചു ചെല്ലുമെന്ന് നേരത്തെ അറിയിച്ചിരുന്നതാണ് .ഇതിനിടെയാണ് ആഗസ്റ്റ് 31 മുതല്‍ സിതയുടെ യാതൊരു വിവരവും ലഭ്യമാവാതെ വന്നത് .
ഫ്യൂനരല്‍ ഹോമിലെ അറിയിപ്പ് പ്രകാരം സെപ്റ്റംബര്‍ 5 നാണ് സിതയുടെ മരണം സംഭവിച്ചിരിക്കുന്നത് ,തുടര്‍ന്നാണ് അമേരിക്കന്‍ എംബസി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്നാണ് മനോഹര്‍ തോമസും ,ഭാര്യ ജമിനി തോമസും ,മകന്‍ നൈലും ഡബ്ലിനില്‍ എത്തിയത് .
ഡബ്ലിനില്‍ എത്തിയ മനോഹര്‍ തോമസിനും കുടുംബാംഗങ്ങള്‍ക്കും ഇന്നലെയാണ് സിതയുടെ മൃതശരീരത്തില്‍ അന്ത്യോപചാരം അര്‍പ്പിക്കാനായത് .
കേരളത്തില്‍ നിന്നും അമേരിക്കയില്‍ നിന്നും സിതയുടെ പിതാവ് മനോഹര്‍ തോമസിന്റെ ഒട്ടേറെ സുഹൃത്തുക്കള്‍ ഡബ്ലിനിലെ ചില മലയാളികളുമായി സംഭവത്തെ തുടര്‍ന്ന് നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു .പക്ഷെ ഡബ്ലിന്‍ എയര്‍ പോര്‍ട്ട് ഹോട്ടലില്‍ കഴിഞ്ഞിരുന്ന സന്തപ്തരായ കുടുംബാംഗങ്ങള്‍ മറ്റാരുമായും ബന്ധപ്പെടാന്‍ ശ്രമിച്ചതേയില്ല .
യാതൊരു പുനരന്വേഷണങ്ങള്‍ക്കും സാധ്യതയില്ലാത്ത വിധം മൃതദേഹം ദഹിപ്പിക്കുകയായിരുന്നു . എങ്കിലും ഗാര്‍ഡ അന്വേഷണം പൂര്‍ത്തിയാക്കിയതായാണ് പറയപ്പെടുന്നത് . അമേരിക്കന്‍ പൗരത്വം ഉള്ള ഒരാള്‍ അപകടത്തില്‍ മരിച്ചാല്‍ അയര്‍ലണ്ടിലെ പത്രങ്ങള്‍ വലിയ വാര്‍ത്തയാക്കേണ്ടാതായിരുന്നു .സിതയുടെ മരണ വിവരമാകട്ടെ ഇവരാരും അറിയാന്‍ ഇടയാവാത്ത വിധം രഹസ്യ സ്വഭാവം ഉള്ളതായി സൂക്ഷിക്കപ്പെട്ടു .ഇതൊക്കെ തന്നെ സീതയുടെ മരണത്തെ അയര്‍ലണ്ടിലെ ‘അപകട മരണങ്ങളില്‍’വ്യത്യസ്ഥമാക്കി
ഡബ്ലിനില്‍ ഒരു മലയാളി മരണപ്പെടുകയോ അപകടത്തില്‍പ്പെടുകയോ ചെയ്താല്‍ നഗരത്തിലെ നൂറുകണക്കിനായ മലയാളി സമൂഹം സഹായ ഹസ്തവുമായി എത്താറുണ്ട് .സുമനസുകളായ നിരവധിപ്പേരാണ് എന്തെങ്കിലും സഹായം എത്തിക്കാന്‍ സന്നദ്ധതയുമായി ഐറിഷ് മലയാളിയുമായി ബന്ധപ്പെട്ടത് .ഇവരില്‍ സിതയുടെ നാടായ കൂത്താട്ടുകുളം .മണ്ണത്തൂര്‍ പ്രദേശങ്ങളില്‍ നിന്നുള്ളവരും ഉണ്ടായിരുന്നു .പക്ഷെ ഡബ്ലിനിലെ മലയാളി സമൂഹത്തിന്റെ യാതൊരു സഹകരണവും കുടുംബാംഗങ്ങള്‍ തേടിയതേയില്ല .
യുവതി അമേരിക്കന്‍ സിറ്റിസണ്‍ ആയതിനാല്‍ നയതന്ത്ര പരമായ ഇടപെടലുകള്‍ മൂലമായിരിക്കാം വിവരങ്ങള്‍ പുറത്ത് വരാത്തതെന്ന് യുവതിയുടെ കേരളത്തിലെ ബന്ധുക്കള്‍ ഐറിഷ് മലയാളിയോട് പറഞ്ഞു .അന്വേഷണ വിവരങ്ങള്‍ താമസിയാതെ അറിയാന്‍ കഴിഞ്ഞേക്കുമെന്നാണ് വിവരം ലഭിച്ചിട്ടുള്ളതെന്നും അവര്‍ പറഞ്ഞു
കൂത്താട്ടുകുളം മണ്ണത്തുരിലാണ് സീതയുടെ തെക്കന്‍ എന്ന തറവാട് വീട് .ദീര്‍ഘകാലമായി അമേരിക്കയിലാണ് യുവതിയുടെ കുടുംബം
അയര്‍ലണ്ടില്‍ മെഡിക്കല്‍ സൈക്കോളജി വിദ്യാര്‍ത്ഥിനിയായിരുന്ന സിത വാഹനാപകടത്തില്‍ മരിച്ചു എന്ന വിവരം അറിഞ്ഞു അമെരിക്കന്‍ മലയാളികള്‍ ഒന്നടക്കം ഞെട്ടലിലാണ് .അമേരിക്കയിലെ അറിയപ്പെടുന്ന സാമുഹ്യ പ്രവര്‍ത്തകരില്‍ ഒരാളാണ് സിതയുടെ പിതാവ് മനോഹര്‍ തോമസ് .
ഇന്നലെ ഉച്ചകഴിഞ്ഞ് അയര്‍ലണ്ടിലെ ഏറ്റവും വലുതും ,പന്ത്രണ്ടു ലക്ഷം പേരേ ഇതേവരെ സംസ്‌കരിച്ചിട്ടുള്ളതുമായ ഗ്ലസ്‌നെവിന്‍ സിമിത്തേരിയിലേയ്ക്ക് സിതയെന്ന അമേരിക്കന്‍ മലയാളി പെണ്‍കുട്ടിയുടെ ശവമഞ്ചം വഹിച്ചു കൊണ്ട് വരുമ്പോള്‍ ആകാശം കണ്ണീര്‍ പൊഴിച്ചു .

 

സമ്മറിന്റെ ഊഷ്മളമായ അന്തരീക്ഷത്തിലും ,സഹിക്കാനാവാതെ ഒരു മഴ .

 

രണ്ടു വര്‍ഷം താന്‍ താമസിച്ച നഗരത്തില്‍ ,ആരോരുമറിയാതെ ഇനി അന്ത്യ വിശ്രമമാണ്.മണ്ണത്തൂരും ,ന്യൂയോര്‍ക്കിലും ഉള്ള ഒരു സ്‌നേഹിതരും ഇവിടെയില്ല .അവരൊക്കെ അമ്പരന്നു നില്ക്കുകയാണ് .

 

ഒപ്പം ഈ ഡബ്ലിന്‍ നഗരവും.. സീത എങ്ങനെയാണ് ഇത്ര വേഗം പറന്നു പോയതെന്ന് അറിയാനാവാതെ.

 

ഡബ്ലിന്‍ നഗരത്തില്‍ ഞങ്ങളോടൊപ്പം രണ്ടു വത്സരങ്ങള്‍ ചിലവിട്ട അജ്ഞാതയായ യുവ സുഹൃത്തിന്റെ വേര്‍പ്പാടില്‍ അയര്‍ലണ്ടിലെ എല്ലാ മലയാളികളോടുമൊപ്പം ഐറിഷ് മലയാളിയും ബാഷ്പ്പാന്ജലിയര്‍പ്പിക്കുന്നു

Scroll To Top