Friday July 21, 2017
Latest Updates

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആയേക്കും

അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരന്‍ റിപബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ആയേക്കും

വാഷിംഗ്ടണ്‍ : 2016 ല്‍ നടക്കാനിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇന്ത്യക്കാരന്‍ ബോബി ജിന്‍ഡാല്‍ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി ആയേക്കുമെന്ന് സൂചന. നിലവില്‍ ലൂസിയാന ഗവര്‍ണറും റിപബ്ലിക്കന്‍ പാര്‍ട്ടി അംഗവുമാണ് ബോബി ജിന്‍ഡാല്‍. 2003 ല്‍ ലൂസിയാന ഗവര്‍ണര്‍ സ്ഥാനത്തേയ്ക്കും, 2004 ല്‍ യു.എസ് പാര്‍ലമെന്റിലേയ്ക്കും മത്സരിച്ച് പരാജയപ്പെട്ടിരുന്നു.

2007 ല്‍ വീണ്ടും മത്സരിച്ച് ലൂസിയാന ഗവര്‍ണറായി തെരഞ്ഞെടുക്കപ്പെട്ടു. 2011 ല്‍ രണ്ടാം വട്ടവും തെരഞ്ഞെടുക്കപ്പെട്ടു. സ്ഥാനാര്‍ത്ഥിയാകാന്‍ അദ്ദേഹം സന്നദ്ധത അറിയിച്ചു. 11 നേതാക്കളുടെ പട്ടികയാണ് തയ്യാറാക്കിയിരിക്കുന്നത്. സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ലൂസിയാന ഗവര്‍ണര്‍ എന്ന നിലയില്‍ ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയാകും ബോബി ജിന്‍ഡാല്‍ പ്രചരണം നടത്തുക.

Scroll To Top