Monday January 23, 2017
Latest Updates

അമേഠിയില്‍ ഉത്സവാന്തരീക്ഷം,രാഹുല്‍ പത്രിക നല്‍കി

അമേഠിയില്‍ ഉത്സവാന്തരീക്ഷം,രാഹുല്‍ പത്രിക നല്‍കി

സുല്‍ത്താന്‍പൂര്‍: രാഹുല്‍ ഗാന്ധി അമേഠി മണ്ഡലത്തില്‍ നാമനിര്‍ദ്ദേശ പത്രിക നല്‍കി.ഇതോടനുബന്ധിച്ച് നടത്തിയ റാലിയില്‍ കടുത്ത ചൂടിനെ അവഗണിച്ചു തിങ്ങി കൂടിയ പതിനായിരക്കണക്കിന് പേര്‍ പങ്കെടുത്തു. ഉച്ചകഴിഞ്ഞാണ് രാഹുല്‍ ഗാന്ധി അമ്മ സോണിയാ ഗാന്ധി, സഹോദരി പ്രീയങ്കാ വധേര, പ്രീയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വധേര, എന്നിവരോടൊപ്പം സുല്‍ത്താന്‍ പൂരിലെ ഗൗരിഗഞ്ചില്‍ എത്തി പത്രിക നല്‍കിയത്.

ഉത്സവാന്തരീക്ഷത്തിലായിരുന്നു സുല്‍ത്താന്‍പൂര്‍.സ്ത്രീകളും കുട്ടികളും രാഹുലിനെയും ,പ്രിയങ്കയെയും പൂക്കളും സിന്ദൂരവും ചാര്‍ത്തി സ്വീകരിച്ചു. rahul_campaign_2014ap

ലഖ്‌നൗവില്‍ നിന്നു റോഡുമാര്‍ഗം എത്തിയ രാഹുല്‍ സുല്‍ത്താന്‍പൂര്‍ കളക്ടറും വരണാധികാരിയുമായ സുരേഷ്ചന്ദ്ര വര്‍മയ്ക്കു മുമ്പാകെ ഉച്ചകഴിഞ്ഞാണ് പത്രിക നല്‍കിയത്. പ്രിയങ്കയ്‌ക്കൊപ്പം അലങ്കരിച്ച വാഹനത്തിനു മുകളില്‍ കയറി രാഹുല്‍ കൈ വീശി. രാഹുല്‍ പ്രവര്‍ത്തകരുടെ കരം ഗ്രഹിച്ചു സ്‌നേഹം പങ്കുവെച്ചു. അമ്മയുടെ സാന്നിധ്യത്തില്‍ പിന്നീട് മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ച രാഹുല്‍ ശ്രീപെരുമ്പത്തൂരില്‍ ചിതറിമരിച്ച അച്ഛന്‍ രാജീവ് തന്റെ മനസ്സില്‍ ഇന്നും ജീവിക്കുന്നതായി പറഞ്ഞു. രാജീവ്ഗാന്ധിയുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിനായാണ് അമേഠിയില്‍ മത്സരിക്കുന്നതെന്നും പറഞ്ഞു.

Scroll To Top