Saturday September 23, 2017
Latest Updates

അമിത മദ്യപാനം ഐറീഷ് സംസ്‌കാരമെന്നു കരുതുന്നവരേറെയെന്ന് സര്‍വ്വേ!

അമിത മദ്യപാനം ഐറീഷ് സംസ്‌കാരമെന്നു കരുതുന്നവരേറെയെന്ന് സര്‍വ്വേ!

ഡബ്ലിന്‍ :അമിതമായി മദ്യം കഴിക്കുന്നത് ഐറീഷ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നാണ് പ്രായപൂര്‍ത്തിയായവരില്‍ 72% വിശ്വസിക്കുന്നതത്രേ.ഡ്രിങ്ക് അവയര്‍ റീസന്റ് ബിഹേവ്യര്‍ ആന്റ് ആറ്റിറ്റിയൂഡ്സ് നടത്തിയ സര്‍വെയിലാണ് ഈ വികലമായ ഈ ധാരണ മുതിര്‍ന്നവര്‍ വെച്ചുപുലര്‍ത്തുന്നതായി വിവരം ലഭിച്ചത്.

കൂടുതല്‍ കുടിക്കുന്നതില്‍ വലിയ കാര്യമൊന്നുമില്ലെന്ന് 45% ആളുകള്‍ പറയുമ്പോള്‍ 31% പേര്‍ അല്‍പ്പം കുറച്ച് കുടിക്കുന്നത് ഇഷ്ടപ്പെടുന്നവരാണ്.18വയസ്സിനുമുകളില്‍ പ്രായമുള്ള 1000പേരില്‍ നടത്തിയ സര്‍വെയുടെ അടിസ്ഥാനത്തിലാണ് ഈ നിഗമനം.

ആളുകളുടെ മദ്യപാനശീലം കുറയ്ക്കുന്നതിനെ പ്രോല്‍സാഹിപ്പിക്കുന്നതിനുള്ള എച്എസ്ഇയുടെ ലോ-റിസ്‌ക് ഗൈഡ് ലൈനുകള്‍ പാലിക്കണമെന്നു ഡ്രിങ്ക് അവയര്‍ സിഇഒ നിയാംഹ് ഗല്ലാഹെര്‍ പറഞ്ഞു.ആഴ്ചയില്‍ രണ്ട് മദ്യ മുക്ത ദിനങ്ങളാണ് എച്എസ്ഇ പ്രഖ്യാപിച്ചിട്ടുള്ളത്.ഈ നിര്‍ദ്ദേശം കൃത്യമായി പാലിക്കുന്നത് പ്രായപൂര്‍ത്തിയായവരില്‍ 2-3% ശതമാനം മാത്രമാണ്.

ഈ ഗൈഡ് ലൈനുകള്‍ സംബന്ധിച്ച് ബോധ്യപ്പെടുത്തുന്നതിന് കൂടുതല്‍ വിദ്യാഭ്യാസം നല്‍കണമെന്നാണ് സര്‍വെ വെളിപ്പെടുത്തുന്നത്.ആല്‍ക്കഹോള്‍ മിനിമം ഉപയോഗിക്കുന്നതിലൂടെ ആരോഗ്യ പ്രശ്നങ്ങളെ അകറ്റിനിര്‍ത്താമെന്ന് ഗല്ലഹാര്‍ പറഞ്ഞു.ബാങ്ക് ഹോളിഡേകളിലാണ് മദ്യ ഉപഭോഗം ഏറ്റവും കൂടുതല്‍ നടക്കുന്നത്.വളരെക്കാലം ഉപയോഗിക്കേണ്ട മദ്യമാണ് അവധി ദിനങ്ങളില്‍ ആളുകള്‍ കുടിച്ചുതീര്‍ക്കുന്നത്

Scroll To Top