Thursday April 27, 2017
Latest Updates

അമിത ഫെയ്‌സ്ബുക്ക് ഉപയോഗം വിഷാദ രോഗിയാക്കി മാറ്റുമെന്ന് പഠനം

അമിത ഫെയ്‌സ്ബുക്ക് ഉപയോഗം വിഷാദ രോഗിയാക്കി മാറ്റുമെന്ന് പഠനം

അമിതമായ ഫെയ്‌സ്ബുക്ക് ഉപയോഗം ഒരാളെ വിഷാദരോഗിയാക്കി മാറ്റും എന്ന് പഠനം. അമേരിക്കയിലെ മിസൗറി സ്‌കൂള്‍ ഓഫ് ജേണലിസത്തിലെ പ്രഫസര്‍ മാര്‍ഗരറ്റ് ഡുഫിയും സംഘവും നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയത്.

736 കോളേജ് വിദ്യാര്‍ത്ഥികളിലാണ് പഠനം നടത്തിയത്. ഫേസ് ബുക്ക് സുഹൃത്തുക്കളുമായി സ്വയം താരതമ്യപ്പെടുത്തി ഇത്തരക്കാര്‍ അപകര്‍ഷതാബോധത്തിന് അടിമപ്പെടുമത്രേ . തീരെ ചെറിയ കാര്യങ്ങള്‍ക്ക് വരെ ഇത്തരക്കാര്‍ അസ്വസ്ഥമാകുമെന്നും പഠനം പറയുന്നു. ഇത് ക്രമേണ അത്തരക്കാരെ വിഷാദ രോഗത്തിന് അടിമയാക്കി മാറ്റുന്നു.

അധികം ഫെയ്‌സ്ബുക്ക് ഉപയോഗിക്കാത്തവര്‍ കൂടുതല്‍ ഉന്മേഷവാന്‍മാരും പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നവരുമായി കാണപ്പെട്ടതായും പഠനം പറയുന്നു.

Scroll To Top