Monday May 22, 2017
Latest Updates

അമല പോള്‍ ഇനി എഎല്‍ വിജയ്ക്ക് സ്വന്തം

അമല പോള്‍ ഇനി എഎല്‍ വിജയ്ക്ക് സ്വന്തം

തെന്നിന്ത്യയിലെ മലയാളി സുന്ദരി അമല പോളും തമിഴ് സംവിധായകന്‍ എഎല്‍ വിജയും വിവാഹിതരായി. ചെന്നൈയില്‍ മേയര്‍ രാമനാഥന്‍ ചെട്ടിയാര്‍ ഹാളില്‍ വെച്ച് ഹൈന്ദവ ആചാരപ്രകാരമായിരുന്നു വിവാഹം.

മൈന എന്ന തമിഴ് ചിത്രത്തിലൂടെ തെന്നിന്ത്യന്‍ സിനിമയില്‍ അരങ്ങേറിയ കൊച്ചിക്കാരി അമല പോള്‍ എഎല്‍ വിജയ് സംവിധാനം ചെയ്ത ചില ചിത്രങ്ങളിലും നായികയായിരുന്നു. വിജയ് സംവിധാനം ചെയ്ത സിനിമകളുടെ സെറ്റില്‍ വച്ചാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരുടെയും വീട്ടുകാരുടെ സമ്മതത്തോടെയാണ് വിവാഹം നടത്തിയത്.amalapaull

ജൂണ്‍ എട്ടിന് കൊച്ചിയില്‍ നടത്തിയ വിവാഹ നിശ്ചയം ക്രൈസ്തവ ആചാരപ്രകാരവും വിവാഹം ഹൈന്ദവ ആചാര പ്രകാരവുമായിരുന്നു. കൊച്ചിയില്‍ നടന്ന വിവാഹ നിശ്ചയ ചടങ്ങളില്‍ പ്രമുഖ താരങ്ങളായ വിക്രം ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്തിരുന്നു.

Scroll To Top