Tuesday January 24, 2017
Latest Updates

അഭിപ്രായ സര്‍വേകള്‍ സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും തടയാനാകില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

അഭിപ്രായ സര്‍വേകള്‍ സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും തടയാനാകില്ല: തെരഞ്ഞെടുപ്പ് കമ്മീഷന്‍

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞടുപ്പിന്റെ അഭിപ്രായ സര്‍വേകള്‍ സംപ്രേഷണം ചെയ്യുന്നതും പ്രസിദ്ധീകരിക്കുന്നതും തടയാനാകില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍. കമ്മിഷന്റെ അധികാരമുപയോഗിച്ച് ഇത്തരം സര്‍വേകള്‍ തടയണമെന്ന നിയമമന്ത്രാലയത്തിന്റെ കത്തിനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ആര്‍ട്ടിക്കിള്‍ 324 അനുസരിച്ച് അഭിപ്രായസര്‍വേ നിരോധിക്കുന്നത് നിയമപരമായി നിലനില്‍ക്കില്ല. തെരഞ്ഞെടുപ്പിന്റെ എല്ലാ ഘട്ടങ്ങളും കഴിയുന്നത് വരെ എക്‌സിറ്റ് പോള്‍ പാടില്ലെന്ന നിയമമുണ്ടാക്കിയത് പോലെ ഇതും ചെയ്യാവുന്നതേ ഉള്ളൂവെന്നും തെര. കമ്മിഷന്‍ വ്യക്തമാക്കി. നിരോധനത്തിന് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നതാവും നല്ലതെന്നും കമ്മിഷന്‍ അറിയിച്ചു.

അഭിപ്രയാസര്‍വേകള്‍ നിരോധിക്കാന്‍ തെരഞ്ഞെടുപ്പു കമ്മിഷന്‍ താത്പര്യമെടുക്കില്ലെന്നും വ്യക്തമാക്കി. നിലവിലുള്ള നിയമപ്രകാരം വോട്ടെടുപ്പിന് മുന്‍പ് 48 മണിക്കൂറിനുള്ളില്‍ അഭിപ്രായസര്‍വേ പ്രസിദ്ധപ്പെടുത്തുന്നത് മാത്രമേ തടയാനാവൂ. വിജ്ഞാപനം വരുന്നതു മുതല്‍ അവസാന ഘട്ട വോട്ടെടുപ്പ് കഴിയുന്നതുവരെ അഭിപ്രായ സര്‍വേകള്‍ നിരോധിക്കണമെന്ന് കമ്മിഷന്‍ നിര്‍ദ്ദേശിച്ചിരുന്നു

Scroll To Top