Tuesday February 21, 2017
Latest Updates

അബ്ദുള്‍ നാസര്‍ മദനിയെ പൊന്നാനിയില്‍ മത്സരിപ്പിക്കാന്‍ നീക്കം

അബ്ദുള്‍ നാസര്‍ മദനിയെ പൊന്നാനിയില്‍  മത്സരിപ്പിക്കാന്‍ നീക്കം

പൊന്നാനി:കര്‍ണാടകയില്‍ തടവില്‍ക്കഴിയുന്ന പിഡിപി. ചെയര്‍മാന്‍  പൊന്നാനി ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ നീക്കം നടക്കുന്നു. പിഡിപി നേതൃയോഗം ഇതുസംബന്ധിച്ച് തീരുമാനമെടുത്തു. മദനിക്കുമേലുള്ള കുറ്റം തെളിയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നതിനാല്‍ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനു നിയമസാധുതയുണ്ടെന്നാണ് നിഗമനം.

ഇക്കാര്യം മദനിയുമായി ചര്‍ച്ച ചെയ്യുന്നതിന് നേതാക്കള്‍ അടുത്ത ദിവസം തന്നെ ബാഗ്ലൂരില്‍ എത്തും. എറണാകുളത്ത് നടന്ന പി.ഡിപിയുടെ യോഗത്തിലാണ് മദനിയുടെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച് ധാരണയായത്.

പൊന്നാനിയിലെ ചിലയിടങ്ങളില്‍ പിഡിപിക്ക് നല്ല സാന്നിധ്യമുണ്ട്. പിഡിപി മത്സരിക്കുകയാണെങ്കില്‍ മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് പാര്‍ട്ടി നേതാക്കള്‍. കൂടാതെ മദനിയുടെ സ്ഥാനാര്‍ത്ഥിത്വം ദേശീയ ശ്രദ്ധയാകര്‍ഷിക്കുമെന്നും പി.ഡി.പി. നേതൃത്വം കരുതുന്നു.

ഇതുവഴി മദനിക്കു ജാമ്യം ലഭിക്കുന്നതടക്കമുള്ള കാര്യങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുമെന്നും അവര്‍ കണക്കുട്ടുന്നു. എന്നാല്‍ മത്സരിക്കുന്ന കാര്യത്തില്‍ മദനി ഇതുവരെ തീരുമാനം അറിയിച്ചിട്ടില്ല.

Scroll To Top