Monday February 27, 2017
Latest Updates

അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം ഒരു മാസത്തേക്ക് കൂടി നീട്ടി

അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം ഒരു മാസത്തേക്ക് കൂടി നീട്ടി

ന്യൂഡല്‍ഹി: ബാംഗ്ലൂര്‍ സ്‌ഫോടന കേസില്‍ അബ്ദുല്‍ നാസര്‍ മദനിയുടെ ജാമ്യം ഒരു മാസത്തേക്ക് കൂടി നീട്ടി. കഴിഞ്ഞ മാസം ജാമ്യത്തില്‍ ഇറങ്ങിയ മദനി ബാംഗ്ലൂരിലെ സൌഖ്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ആശുപത്രിയില്‍ കഴിയുന്ന മദനിയെ കാണാന്‍ കേരളത്തില്‍ നിന്ന് വിഐപികള്‍ ഉള്‍പ്പെടെയുള്ളവര്‍ ആശുപത്രിയില്‍ പതിവായി എത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി ജാമ്യം റദ്ദാക്കണമെന്ന് കര്‍ണാടക സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ രോഗിയെ കാണാന്‍ സന്ദര്‍ശകര്‍ എത്തുന്നതില്‍ അപാകതയില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ജാമ്യം ദുരുപയോഗം ചെയ്യുന്നുവെന്ന വാദത്തിന് തെളിവില്ലെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ജെ. ചെലമേശ്വര്‍ അടങ്ങുന്ന ബെഞ്ചാണ് ജാമ്യം നീട്ടിനല്‍കാന്‍ തീരുമാനിച്ചത്. മദനി സുഖവാസത്തിനായി കോടതിയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്നായിരുന്നു കര്‍ണാടക സര്‍ക്കാരിന്റെ വാദം.

കര്‍ണാടക സര്‍ക്കാരിന് വേണ്ടി സംസ്ഥാന ആഭ്യന്തരവകുപ്പ് അണ്ടര്‍ സെക്രട്ടറി ഗോവിന്ദ സ്വാമി നല്‍കിയ സത്യവാങ്മൂലത്തില്‍ ജാമ്യമനുവദിക്കാതിരിക്കാന്‍ ഒട്ടേറെ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു എന്നാല്‍ പരമോന്നത കോടതി കര്‍ണാടകയുടെ വാദങ്ങള്‍ മുഖവിലയ്ക്ക് എടുത്തില്ല.

Scroll To Top