Thursday April 19, 2018
Latest Updates

അബോര്‍ഷന്‍ റഫറണ്ടത്തിന് വിദേശങ്ങളില്‍ നിന്ന ധനസഹായം ലഭിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി വരദ്കര്‍

അബോര്‍ഷന്‍ റഫറണ്ടത്തിന് വിദേശങ്ങളില്‍ നിന്ന ധനസഹായം ലഭിക്കുന്നതിനെതിരെ ശക്തമായ താക്കീതുമായി വരദ്കര്‍

അബോര്‍ഷന് റഫറണ്ടത്തിന്റെ ക്യാപെയിനിങ്ങുകള്‍ക്ക് വിദേശത്ത് നിന്ന ധനസഹായം വാങ്ങുന്നതിനെതിരെ ശക്തമായ താക്കീതുമായി പ്രധാനമന്ത്രി ലിയോ വരദ്കര്‍. ഇത് ക്യാപെയിനിങ്ങ് നിയമങ്ങള്‍ക്ക് എതിരാണെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. രാജ്യത്ത് അബോര്‍ഷന്‍ നിയമങ്ങള്‍ എടുത്ത് കളയുന്നതില്‍ ജനങ്ങള്‍ക്കിടയില്‍ രണ്ട് അഭിപ്രായങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ക്യാപെയിനിങ്ങ് കൊഴുപ്പിക്കാനായി പണം എറിയാനുള്ള സാധ്യതയും വലുതാണ്.
.
അയര്‍ലണ്ടിലെ പ്രൊ ലൈഫ് ഗ്രൂപ്പ് അമേരിക്കയിലുള്ള ഡിജിറ്റല്‍ എജന്‍സിയുടെ സഹായം തേടിയെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. റഫറണ്ടത്തിന് വിദേശങ്ങളില്‍ നിന്ന ലഭിക്കുന്ന എല്ലാ തരത്തിലുള്ള സഹായങ്ങളും നിരീക്ഷിക്കാനും റഫറണ്ടം കമ്മീഷന്‍ സ്ഥാപിക്കാനും ഗവണ്‍മെന്റിന് പദ്ധതിയുണ്ട്.

ഡോക്റ്റര്മാര്ക്ക് ഉചിതമായ തീരുമാനം എടുക്കാന്‍ നിര്ണായകസമയത്ത് ഡോക്റ്റര്‍മാര്‍ക്ക് കഴിയാതെ പോയതിന്റെ അനന്തരഫലമാണ് ഇന്ത്യക്കാരി സവിത ഹാലപ്പന്‍വറിന്റെ കാര്യത്തില്‍ സംഭവിച്ചത്.എല്ലാവര്‍ക്കും ഇത്തരം അവസരങ്ങള്‍ സംജാതമായേക്കാം എന്നതിനാല്‍ കൂടിയാണ് അബോര്‍ഷന്‍ നിയമഭേദഗതിയ്ക്ക് സര്‍ക്കാര്‍ മുന്‍കൈയ്യെടുക്കുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

Scroll To Top