Wednesday August 15, 2018
Latest Updates

അബോര്‍ഷന്‍ റഫറണ്ടം ഫലം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി,നോ പക്ഷം അപ്പീലിന് 

അബോര്‍ഷന്‍ റഫറണ്ടം ഫലം റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി,നോ പക്ഷം അപ്പീലിന് 

ഡബ്ലിന്‍:അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കിയ ജനഹിതപരിശോധനാഫലം റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. അതേസമയം വിധിയ്‌ക്കെതിരെ അപ്പീല്‍ പോകാനാവും.

ചാള്‍സ് ബയ്ണ്‍, ജോവാന ജോര്‍ദാന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയാണ് ഹൈക്കോടതി അധ്യക്ഷന്‍ ജസ്റ്റിസ് പീറ്റര്‍ കെല്ലി തള്ളിക്കളഞ്ഞത്. ‘റഫറണ്ടം പെറ്റീഷന്‍’ നിരാശരായ വോട്ടര്‍മാരുടെ ഉപകരണമല്ലെന്ന് ജസ്റ്റിസ് പീറ്റര്‍ കെല്ലി പറഞ്ഞു. മേയ് 25 നു നടന്ന ജനഹിതപരിശോധനാഫലം റദ്ദാക്കണമെന്നാണ് വേറിട്ട പരാതികളില്‍ ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടത്. ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണമെന്ന യെസ് പക്ഷത്തിനാണ് ജനഹിത പരിശോധനയില്‍ വിജയം ലഭിച്ചത്. തുര്‍ന്ന് അയര്‍ലണ്ടില്‍ ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കാനുള്ള നടപടികള്‍ ആരംഭിക്കുകയും ചെയ്തു.

കോടതിവിധിക്കെതിരെ അപ്പീല്‍ പോവുമെന്ന് ബയണിന്റെ വക്കീല്‍ സൂചിപ്പിച്ചു. അപ്പീല്‍ കോടതിയില്‍ വാദം കേള്‍ക്കാന്‍ ഒരാഴ്ചത്തെ സമയം ജസ്റ്റിസ് കെല്ലി അനുവദിക്കുകയും ചെയ്തു. അപ്പീല്‍ പരാജയപ്പെട്ടാല്‍ അക്കാര്യം റഫറണ്ടം വരണാധികാരിയെ അറിയിക്കും. ജനഹിതപരിശോധന തെറ്റാണെന്ന പരാതിയുണ്ടെങ്കില്‍ അക്കാര്യം തെളിയിക്കേണ്ട പൂര്‍ണ്ണ ഉത്തരവാദിത്തം ഹര്‍ജിക്കാര്‍ക്കാണ്. ഹര്‍ജിക്കാരുടെ പരാതികള്‍ അടിസ്ഥാന രഹിതമാണെന്നാണ് ജസ്റ്റിസ് കെല്ലി പറഞ്ഞു.

എട്ടാം ഭേദഗതി ആരുടെയും ജീവന്‍ രക്ഷിച്ചില്ലെന്നും ചില ജീവിനുകള്‍ നഷ്ടമാക്കിയെന്നുമുള്ള പ്രധാനമന്ത്രി ലിയോ വരദ്കറുടെ പ്രസ്താവനകള്‍ ബയേിണിന്റെ നിയമ സംഘം കോടതിയില്‍ ഹാജരാക്കിയിരുന്നു. ഭരണഘടന ഉറപ്പ് നല്‍കുന്ന ജീവിക്കാനുള്ള അവകാശം എട്ടാം ഭേദ?ഗതി പിന്‍വലിച്ചതിലൂടെ ലംഘിക്കപ്പെട്ടു എന്നായിരുന്നു ഹര്‍ജിക്കാരുടെ വാദങ്ങളിലൊന്ന്. റഫറണ്ടത്തില്‍ ഇടപെടലുകള്‍ നടന്നിട്ടുണ്ടെന്നാണ് ജോവാന ജോര്‍ദാന്‍ വാദിച്ചത്.

കള്ളവോട്ടു നടന്നിട്ടുണ്ടെന്ന വാദങ്ങള്‍ തെളിയിക്കാന്‍ ആവശ്യമായ രേഖകള്‍ സര്‍ക്കാര്‍ വിട്ടുകൊടുക്കാഞ്ഞതും തെളിവ് ഹാജരാക്കാന്‍ നോ പക്ഷത്തിന് കഴിയാത്തതിന് കാരണമായതായി പ്രൊ ലൈഫ് വൃത്തങ്ങള്‍ ആരോപിച്ചു.

ഐറിഷ് മലയാളി ന്യൂസ് 

Scroll To Top