Thursday February 22, 2018
Latest Updates

അബോര്‍ഷന്‍ നിയമദേദഗതി:എതിര്‍പ്പ് പരസ്യമായി വ്യക്തമാക്കി ഉപപ്രധാനമന്ത്രി രംഗത്ത് 

അബോര്‍ഷന്‍ നിയമദേദഗതി:എതിര്‍പ്പ് പരസ്യമായി വ്യക്തമാക്കി ഉപപ്രധാനമന്ത്രി രംഗത്ത് 

ഡബ്ലിന്‍:അബോര്‍ഷന്‍ നിയമഭേദഗതിക്ക് സര്‍ക്കാര്‍ മുന്‍കൈ എടുക്കുന്ന സാഹചര്യത്തില്‍ അബോര്‍ഷന്‍ ഒരു തരത്തിലും അംഗീകരിക്കാനാവില്ലെന്ന നിലപാടുമായി ഉപപ്രധാനമന്ത്രി സൈമണ്‍ കോവനെ.

അബോര്‍ഷന്‍ നിയമ വിധേയമാക്കണമെന്ന ആവശ്യം ഉന്നയിച്ചു കൊണ്ടുള്ള റഫറണ്ടം മെയ് മാസത്തില്‍ നടക്കാനിരിക്കെയാണ് ഈ പ്രഖ്യാപനം. ഇത്തരത്തില്‍ അബോര്‍ഷന്‍ നിയമവിധേയമാക്കുന്നതിനെ വ്യക്തിപരമായി ഒരു തരത്തിലും അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി.

ചില പ്രത്യേക സാഹചര്യങ്ങളില്‍ അബോര്‍ഷന്‍ അനുവദിക്കാവുന്നതാണ്. ബലാത്സംഗ സംബദ്ധമായ കേസുകളിലോ, അമ്മയുടെ ജീവനു പ്രശ്‌നം ഉണ്ടാക്കുന്ന സാഹചര്യത്തിലോ അബോര്‍ഷന്‍ അനുവദനീയമാക്കാം. നേരെ മറിച്ചു ഏതൊരു അവസരത്തിലും യാതൊരു നിയമ തടസവും ഇല്ലാതെ അബോര്‍ഷന്‍ നടത്താം എന്ന രീതി അനുവദിനീയമാക്കുന്നതു അംഗീകരിക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി അദ്ദേഹം പറയുന്നു.

തന്റെ അഭിപ്രായത്തോട് ഭൂരിഭാഗം ആളുകളും വിയോജിക്കുകയാണെന്നു മനസ്സിലാക്കിക്കൊണ്ട് തന്നെ ഭരണഘടനയിലെ എട്ടാമത്തെ ഭേദഗതി നിരോധിക്കേണ്ട സമയമായി എന്ന് അദ്ദേഹം പറയുന്നു. ‘ഭരണഘടനയിലെ ഒരു വാക്യത്തിനോ ഖണ്ഡികയ്‌ക്കോ കൈകാര്യം ചെയ്യാന്‍ സാധിക്കുന്നതിലും ബുദ്ധിമുട്ട് ഉള്ള കാര്യമാണ് അബോര്‍ഷന്‍’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Scroll To Top