Monday February 27, 2017
Latest Updates

അപ്പന്റെയും അമ്മയുടെയും ഛായ ഇല്ലെങ്കില്‍ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുമോ ?ഇതെന്തു കാട്ടാള നീതി?അതോ മര മണ്ടന്‍ ഐറിഷ് നീതിയോ ?

അപ്പന്റെയും അമ്മയുടെയും ഛായ ഇല്ലെങ്കില്‍ കുഞ്ഞിനെ സര്‍ക്കാര്‍ ഏറ്റെടുക്കുമോ ?ഇതെന്തു കാട്ടാള നീതി?അതോ മര മണ്ടന്‍ ഐറിഷ് നീതിയോ ?

ഡബ്ലിന്‍: കുട്ടികളുടെ സംരക്ഷണം ഉറപ്പുവരുത്തുന്നതുമായി ബന്ധപ്പെട്ട് സാമൂഹിക ക്ഷേമ വകുപ്പ് കുട്ടികളെ ഏറ്റെടുക്കുന്നത് പതിവാകുന്നു. കഴിഞ്ഞ ദിവസം വൈകിട്ടോടെ മിഡ്‌ലാന്റിലെ ഒരു കുടുംബത്തിലെ രണ്ടുവയസ്സുകാരന്‍ കുട്ടിയെ ഗാര്‍ഡയുടെ സഹായത്തോടെ മാറ്റിയിരുന്നു. കുട്ടിയുടെ രക്ഷിതാക്കള്‍ കുട്ടി തങ്ങളുടേതു തന്നെയാണെന്നു വാദിച്ചപ്പോള്‍ കുട്ടി ഇവര്‍ക്കു ജനിച്ചതല്ലെന്ന സംശയത്തിലാണ് ഗാര്‍ഡ കുട്ടിയെ ഏറ്റെടുത്തത്.

കുട്ടിയെ ഒടുവില്‍ രക്ഷിതാക്കള്‍ക്കൊപ്പം തന്നെ തിരികെ അയക്കുകയും ചെയ്തു.
ചൈല്‍ഡ് കെയര്‍ ആക്റ്റ് പ്രകാരമാണ് കുട്ടിയെ ഗാര്‍ഡ മാറ്റിയത്. ഇതേ തുടര്‍ന്ന് ഗാര്‍ഡ എച്ച്എസ്ഇയെ വിവരമറിയിക്കുകയും കുട്ടിയെ ഏജന്‍സിയുടെ സംരക്ഷണത്തിന് വിടുകയും ചെയതതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
കുടുംബം വിദേശത്തു നിന്നും കുടിയേറിയതാണെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായിട്ടുണ്ട്. കുട്ടിക്ക് രക്ഷിതാക്കളുടെയോ കുടുംബക്കാരുടേയോ ഛായ ഇല്ലാഞ്ഞതാണ് ഗാര്‍ഡയെ സംശയത്തിലാക്കിയത്.
കഴിഞ്ഞ രാത്രി ഏഴുമണിയോടെയാണ് വീട്ടില്‍ ഗാര്‍ഡ എത്തിയതെന്നും കുട്ടിയുമായി ലോക്കല്‍ സ്‌റ്റേഷനില്‍ വരാന്‍ തന്നോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും കുട്ടിയുടെ അച്ഛനായ 22കാരന്‍ പറഞ്ഞു.
മറ്റെന്തുവേണമെങ്കിലും തന്റെ കുഞ്ഞിനു പകരമായി എടുത്തുകൊള്ളാന്‍ ഗാര്‍ഡയോട് പറഞ്ഞതായും കുട്ടിയുടെ അച്ഛന്‍ കൂട്ടിച്ചേര്‍ത്തു. ഏകദേശം ഒരു വര്‍ഷത്തോളമായി ഭാര്യും 4 വയസുകാരിയായ മകളും അയാളും തങ്ങളുടെ ഇപ്പോഴത്തെ വീട്ടില്‍ താമസിക്കാന്‍ തുടങ്ങിയിട്ട്.
ഏതുതരം രേഖകള്‍ ഹാജരാക്കാനും തയ്യാറാണെന്നും കുഞ്ഞ് ജനിച്ച ഹോസ്പിറ്റല്‍ അധികൃതരെ ബന്ധപ്പെട്ട് അന്വേഷിക്കാമെന്നും അവര്‍ പറഞ്ഞു. കഴിഞ്ഞ രാത്രി കുട്ടി എച്ച്എസ്ഇയുടെ സംരക്ഷണയിലാണ് കഴിഞ്ഞത്.
ഏഴുവയസ്സുകാരിയായ പെണ്‍കുട്ടിയെയും ഇതേ പോലുള്ള സംശയത്തിന്റെ അടിസ്ഥാനത്തില്‍ എച്ച്എസ്ഇ ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഡബ്ലിനിലെ കുടുംബകോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മറ്റൊരു കേസുമായി ഇതിന് സാമ്യമുണ്ട്.
ഡിഎന്‍എ ടെസ്റ്റിന്റെ റിസല്‍ട്ട് ലഭിക്കാത്തതിന്റെ അടിസ്ഥാനത്തില്‍ ഡബ്ലിനിലെ പെണ്‍കുട്ടി എച്ച്എസ്ഇയുടെ സംരക്ഷണത്തില്‍ തുടരുകയായിരുന്നു.
കഴിഞ്ഞ തിങ്കളാഴ്ച്ച ഗാര്‍ഡ കുട്ടിയുടെ രക്ഷിതാക്കളെ ഡബ്ലിനിലെ വീട്ടില്‍ പോയി കണ്ട് സംസാരിച്ചിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇവര്‍ക്ക് ജനിച്ച മകള്‍ തന്നെയാണെന്ന് പൂര്‍ണമായി വിശ്വസിക്കാനും ഗാര്‍ഡ വിസമ്മതിച്ചു.
ജനന സര്‍ട്ടിഫിക്കറ്റും പാസ്‌പോര്‍ട്ടും അവരുടെ ഭാഗത്തെ ന്യായം തെളിയിക്കാനായി രക്ഷിതാക്കള്‍ ഗാര്‍ഡയ്ക്ക് മുന്നില്‍ ഹാജരാക്കിയിരുന്നു. അതിനു ശേഷം ചൈല്‍ഡ്‌കെയര്‍ ആക്റ്റിന്റെ 12ാം സെക്ഷന്റെ അടിസ്ഥാനത്തില്‍ ഗാര്‍ഡ കുട്ടിയെ കസ്റ്റഡിയില്‍ സ്വീകരിക്കുകയായിരുന്നു. കുട്ടിയെ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം എച്ച്എസ്ഇക്ക് കൈമാറുകയായിരുന്നു.
എന്നാല്‍ കുട്ടി അവരുടേത് തന്നെയാണെന്ന് കുട്ടിയുടെ കുടുംബ സുഹൃത്തും പറയുന്നു.

രാജ്യത്തിന്റെ ചരിത്രത്തില്‍ മുന്‌പെങ്ങും കേട്ട് കേള്‍വി പോലും ഇല്ലാത്ത വിധത്തിലാണ് കുടിയേറ്റക്കാരോട് സോഷ്യല്‍ വെല്‍ഫയര്‍ വകുപ്പും ഗാര്‍ഡയും പെരുമാറാന്‍ തുടങ്ങിയിരിക്കുന്നതെന്ന് വിവിധ കുടിയേറ്റ സംഘടനകള്‍ സംഭവത്തെ കുറിച്ചു പ്രതീകരിച്ചു.
ജസ്റ്റിസ് മന്ത്രി അലന്‍ ഷാറ്റര്‍ തന്നെ സര്‍ക്കാരിന് പറ്റിയ അബദ്ധം നേരിടാന്‍ രംഗത്തിരങ്ങേണ്ടി വന്നു എന്നതും ശ്രദ്ധേയമായി.like-and-share

Scroll To Top