Saturday February 25, 2017
Latest Updates

അപ്പനറിഞ്ഞ ക്രിസ്തു, അപ്പനെ അറിയാത്ത സഭ

അപ്പനറിഞ്ഞ ക്രിസ്തു, അപ്പനെ അറിയാത്ത സഭ

‘­ക്രൈ­സ്ത­വ­ത­യു­ടെ പാ­ഠ­ങ്ങള്‍… ക്രി­സ്തു­വി­ന്റെ മാര്‍­ഗ്ഗം ഹൈ­ന്ദ­വ­നായ അപ്പന്‍ തി­രി­ച്ച­റി­ഞ്ഞു­… നീ തി­രി­ച്ച­റി­ഞ്ഞി­ല്ല…’

‘­ഹൈ­ന്ദ­വ­നായ അപ്പ­നെ­യും’ എന്നെ­യും കൂ­ട്ടി­ക്കെ­ട്ടി ചീ­ത്ത­വി­ളി­കള്‍ വി­കാ­രി­യ­ച്ചന്‍­മാര്‍ മാ­റി­മാ­റി വന്നാ­ലും കുര്‍­ബ്ബാ­ന­പ്ര­സം­ഗ­ങ്ങ­ളില്‍ പി­ന്നെ­യും നി­ല­നി­ന്നു പോ­കും. (കുര്‍­ബ്ബാ­ന­പ്ര­സം­ഗ­ത്തി­നു ഇന്ട്ര­വല്‍ എന്നാ­യി­രു­ന്നു ഞങ്ങ­ളു­ടെ തെ­മ്മാ­ടി­ഭാ­ഷ. രാ­വി­ല­ത്തെ കുര്‍­ബ്ബാന മോര്‍­ണിം­ഗ്‌ഷോ­യും ഉച്ച­ക­ഴി­ഞ്ഞു­ള്ള­ത് മാ­റ്റി­നി­യും) കെ പി അപ്പ­ന്റെ ­ബൈ­ബിള്‍ വാ­യ­ന­യു­ടെ ആഴ­ങ്ങള്‍­ക്കോ, ആശ­യ­വ്യാ­പ്തി­ക്കു­മു­ന്നില്‍ കു­മ്പി­ട്ടെ­ഴു­തിയ വാ­ക്കു­കള്‍­ക്കോ ആയി­രു­ന്നി­ല്ല ആ പ്ര­സം­ഗ­ങ്ങ­ളില്‍ സ്ഥാ­നം. ‘ഹൈ­ന്ദ­വന്‍’ എന്ന വാ­ക്കി­നാ­യി­രു­ന്നു മു­ഴ­ക്കം കൂ­ടു­തല്‍. സെ­ബ­സ്ത്യാ­നോ­സി­ന്റെ അമ്പു­മാ­യി പ്ര­ദ­ക്ഷി­ണം വരു­മ്പോള്‍ നി­ല­വി­ള­ക്കും നി­റ­പ­റ­യു­മാ­യി കൈ­കൂ­പ്പി നില്‍­ക്കു­ന്ന ‘അ­ന്യ­ന്മാ­രെ­’­പ്പോ­ലെ, കരി­സ്മാ­റ്റി­ക് ധ്യാ­ന­ത്തി­ന്റെ അവ­സാന നാ­ളില്‍ ‘വെ­ളി­ച്ചം നേ­ടി’ സാ­ക്ഷ്യം പറ­യു­ന്ന­വ­നെ­പ്പോ­ലെ ക്രി­സ്ത്യാ­നി­ക്ക് മു­ന്നില്‍ ബൈ­ബിള്‍ വാ­യി­ക്കു­ന്ന ഒരു കാര്‍­ത്തി­ക­യില്‍ പത്മ­നാ­ഭന്‍ അപ്പ­നും­.

അ­പ്പ­ന്റെ ഏത് പു­സ്ത­കം കൈ­യില്‍ എടു­ക്കു­മ്പോ­ഴും ആ പഴയ സണ്‍­ഡേ­സ്‌ക്കൂള്‍ കാ­ല­ഘ­ട്ട­ത്തി­ലേ­ക്കു­ള്ള തി­രി­ച്ചു­പോ­ക്ക് സ്വാ­ഭാ­വി­ക­മാ­ണ്. കാ­ല­ഘ­ട്ട­ങ്ങ­ളി­ലാ­യി കുര്‍­ബ്ബാ­ന­ക­ളില്‍ നി­ന്ന് പി­ന്നോ­ട്ടി­റ­ങ്ങി­യി­റ­ങ്ങി ഇപ്പോള്‍ ആന­വാ­തി­ലി­നും പു­റ­ത്തെ­ത്തിയ ക്രി­സ്ത്യന്‍ ജീ­വി­ത­ത്തി­ലേ­ക്കും­.

ബൈബിള്‍ക്രിസ്തീയത തു­ട­ങ്ങി­യ­വ­യു­മാ­യി നേര്‍­ബ­ന്ധ­ത്തില്‍ രണ്ട് പു­സ്ത­ക­ങ്ങ­ളാ­ണ് ­കെ പി അപ്പന്‍ എഴു­തി­യ­ത്. ബൈ­ബിള്‍ വാ­യ­ന­യു­ടെ വി­ശാ­ല­ലോ­കം പരി­ച­യ­പ്പെ­ടു­ത്തു­ന്ന ‘ബൈ­ബിള്‍ വെ­ളി­ച്ച­ത്തി­ന്റെ കവ­ചം­’, മേ­രി­വി­ജ്ഞാ­നീ­യം പരി­ച­യ­പ്പെ­ടു­ത്തു­ന്ന ‘മ­ധു­രം നി­ന്റെ ജീ­വി­തം’ എന്നി­വ. എന്നാല്‍ അദ്ദേ­ഹ­ത്തി­ന്റെ എല്ലാ രച­ന­ക­ളെ­യും പു­ത­ച്ച് നില്‍­ക്കു­ന്നു­ണ്ട് ബൈ­ബിള്‍­വാ­യ­ന­യു­ടെ സ്വാ­ധീ­നം. ‘ക്രി­സ്തീയ ബിം­ബ­ങ്ങ­ളു­ടെ തട­വു­കാ­രന്‍’ എന്ന് വി­മര്‍­ശ­ക­രെ­ക്കൊ­ണ്ട് വി­ളി­പ്പി­ക്കു­ന്ന തര­ത്തില്‍­ത്ത­ന്നെ. പക്ഷെ ആ വി­മര്‍­ശ­ന­ത്തെ ഒരു അം­ഗീ­കാ­ര­മാ­യി സ്വീ­ക­രി­ക്കു­ക­യാ­ണ് അദ്ദേ­ഹം ചെ­യ്ത­ത്.

kp-appan_14131ഒ­രു മത­കര്‍­മ്മ­ത്തി­ന്റെ പരി­ശു­ദ്ധി­യോ­ടെ വി­മര്‍­ശ­നം ചെ­യ്യു­ന്നു എന്ന് പല­യി­ട­ങ്ങ­ളി­ലാ­യി അദ്ദേ­ഹം പ്ര­സ്താ­വി­ച്ചു­ക­ണ്ടി­ട്ടു­ണ്ട്. ചോ­ദ്യം ചെ­യ്യാ­ത്ത വി­ശ്വാ­സ­മാ­ണ് മത­കര്‍­മ്മം ആവ­ശ്യ­പ്പെ­ടു­ന്ന­ത്. വാ­യി­ക്കു­ന്ന പു­സ്ത­കം യു­ക്തി­യു­ടെ കണ്ണ് കൊ­ണ്ട് അള­ക്കു­ന്ന­ത് ഇവി­ടെ അവി­വേ­ക­മാ­വു­ന്നു. ബൈ­ബി­ളി­ലും മേ­രീ­വി­ജ്ഞാ­നീ­യ­ത്തി­ലും കാ­ണു­ന്ന യു­ക്തി­രാ­ഹി­ത്യ­ത്തെ ചോ­ദ്യം ചെ­യ്യുക വാ­യ­ന­യു­ടെ കാ­വ്യാ­ത്മ­ക­ത­യ്ക്ക് എതി­രാ­ണെ­ന്ന് അദ്ദേ­ഹം കരു­തു­ന്നു. ‘­സാ­ഹി­ത്യം എനി­ക്കൊ­രി­ക്ക­ലും യു­ക്തി­യു­ടെ ഉണ­ക്കി­യെ­ടു­ത്ത ജഡ­മ­ല്ല’ എന്ന വാ­ക്യം ആനി­ല­പാ­ടി­ന് കീ­ഴെ വര­യ്ക്കു­ന്നു­.

മ­ധു­രം നി­ന്റെ­ജീ­വി­തം ആരം­ഭി­ക്കു­ന്ന­തു­ത­ന്നെ ബൈ­ബി­ളി­ന്റെ വി­ശാ­ല­ലോ­ക­ത്തേ­ക്കു വി­ളി­ച്ചു­കൊ­ണ്ടു­പോയ ഗില്‍­ബെര്‍­ട്ട് അച്ച­ന്റെ ഓര്‍­മ്മ­ക­ളി­ലാ­ണ്. ദര്‍­ശ­ന­ങ്ങ­ളു­ടെ കവ­ടി ബി­സ്‌ക്ക­റ്റു­കള്‍ വി­ത­ര­ണം ചെ­യ്ത് നട­ന്ന ഒരു പു­ണ്യാ­ത്മാ­വ്. പാ­തി തു­റ­ന്ന കണ്ണു­ക­ളില്‍ സമ­കാ­ലിക ദൃ­ശ്യ­യാ­ഥാര്‍­ത്ഥ്യ­ങ്ങ­ളി­ലും തേ­നും പാ­ലു­മൊ­ഴു­കു­ന്ന കാ­നാന്‍ കാ­ഴ്ച­ക­ളി­ലും നട്ട വി­ശു­ദ്ധ­ജീ­വി­തം. സു­വി­ശേ­ഷ­ങ്ങ­ളു­ടെ സ്ഥ­ല­ദര്‍­ശ­ന­വും ആശ­യ­ങ്ങ­ളും അപ്പ­നി­ലേ­ക്ക് ചാ­ല് വെ­ട്ടിയ പു­രോ­ഹി­ത­ശ്രേ­ഷ്ഠന്‍.

അ­ഞ്ച് കൊ­ല്ലം കൂ­ടി വി­കാ­രി­മാര്‍ മാ­റി­മാ­റി ഇട­വ­ക­യി­ലെ­ത്തു­മ്പോള്‍ ഒരു ഗില്‍­ബെര്‍­ട്ട് അച്ച­നെ ഞങ്ങ­ളു­ടെ കു­ട്ടി­ക്കാ­ലം കാ­ത്തി­രു­ന്നു. തി­ല­ക­നും നെ­ടു­മു­ടി­യും കര­മ­ന­യു­മൊ­ക്കെ ളോ­ഹ­യി­ട്ട­പ്പോള്‍ നമ്മള്‍ കണ്ടി­രു­ന്ന ആ പ്രോ­ട്ടോ­ടൈ­പ്പ് അച്ച­നെ­ക്കാ­ണാ­നു­ള്ള ഒരു കു­ട്ടി­മോ­ഹം. ഞങ്ങള്‍ എല്ലാ­യി­ട­ത്തും കണ്ട­ത് മറ്റൊ­രു ജനു­സ്സി­നെ­യാ­ണ്. അണാ­പൈ­സ­യി­ല്ലാ­തെ പള്ളി­ക്കു­ടി­ശിക തീര്‍­ത്തി­ല്ലെ­ങ്കില്‍, വഴി­പ്ര­ശ്‌ന­ത്തില്‍ എന്റെ­കാ­ലില്‍ വീ­ണ് മാ­പ്പ്പ­റ­ഞ്ഞി­ല്ലെ­ങ്കില്‍ നി­ന്റെ തള്ളേ­ടെ ശവം വീ­ട്ടില്‍ ഇരു­ന്ന് അഴു­ക­ത്തെ­യു­ള്ളൂ എന്ന് ശവ­മ­ട­ക്ക് ദി­ന­ത്തില്‍ പേ­ടി­പ്പി­ക്കു­ന്ന അച്ചന്‍. പെ­ല­യന്‍ മാര്‍­ഗം­കൂ­ടി­യ­വ­ന്മാ­രൊ­ന്നും അള്‍­ത്താ­ര­യില്‍ ശു­ശ്രൂ­ഷി­ക്ക­ണ്ട എന്ന് പറ­യു­ന്ന­വര്‍. മോ­നെ സെ­മി­നാ­രീല്‍ വി­ട­ട്ടെ എന്ന് ചോ­ദി­ക്കാന്‍ ആ ദരി­ദ്ര­വാ­സി­ക്ക് എങ്ങ­നെ­തോ­ന്നി എന്ന് അത്ഭു­ത­ത്തോ­ടെ സ്വ­കാ­ര്യം പറ­യു­ന്ന­വര്‍. ഇട­യ്ക്കും തെ­റി­ച്ചും ചില കരു­ണ­യു­ള്ള മു­ഖ­ങ്ങള്‍. അവ­രെ സ്‌നേ­ഹ­പൂര്‍­വ്വം ഉപ­ദേ­ശി­ച്ച് നേര്‍­വ­ഴി­തെ­ളി­ക്കാന്‍ ഞങ്ങള്‍ അല്മാ­യ­രു­ണ്ട്.

സഭ ഒരു കയ്പ്പു­നീ­രാ­വു­മ്പോള്‍ ‘മ­ത­കാര്‍­മ്മി­ക­ന്റെ പരി­ശു­ദ്ധി­യോ­ടെ’ വി­മര്‍­ശ­നം നിര്‍­വ്വ­ഹി­ക്കു­ന്ന ഒരു എഴു­ത്തു­കാ­ര­നെ ചു­ളി­ഞ്ഞ നെ­റ്റി­യോ­ടെ­യ­ല്ലാ­തെ ഉള്ളി­ലെ­ക്കെ­ടു­ക്കാന്‍ ബു­ദ്ധി­മു­ട്ടാ­വു­ന്നു. പക്ഷെ അപ്പന്‍ സഭ­യു­ടെ സ്‌നേ­ഹി­ത­നാ­യി­രു­ന്നി­ല്ല.

ക്രി­സ്തു എന്ന ആശ­യ­ത്തെ­യാ­ണ് അപ്പന്‍ ആരാ­ധി­ച്ച­ത്. ആചാ­ര­ങ്ങ­ളു­ടെ കെ­ട്ടു­പാ­ടു­ക­ളില്‍ നി­ന്ന് ആശ­യ­ങ്ങ­ളെ ഇഴ­പി­രി­ച്ച് പു­റ­ത്തെ­ടു­ക്കാ­നു­ള്ള ശ്ര­മ­മാ­ണ് അദ്ദേ­ഹ­ത്തി­ന്റെ ബൈ­ബിള്‍ അധി­ഷ്ഠിത രച­ന­കള്‍.

ന­ര­കം കാ­ണാന്‍ അല്‍­ഫോന്‍­സാ­മ്മ പണ്ടൊ­ന്ന് പോ­യ­തി­ന്റെ പാ­ട്ട് പണ്ട് ഞങ്ങള്‍ പി­ള്ളേര്‍ പാ­ടി­യി­രു­ന്നു. സ്വ­കാ­ര്യ­മാ­യി സണ്‍­ഡേ സ്‌കൂ­ളി­ന്റെ അര­മ­തി­ലില്‍ സി­പ്പ­പ്പും ചവ­ച്ച് കൊ­ണ്ട്.

‘­പ­ട്ട­ക്കാ­രില്‍ പല­രെ­ക്ക­ണ്ടു,
മെ­ത്രാ­ന്മാ­രില്‍ ചി­ല­രെ­ക്ക­ണ്ടൂ.
മാര്‍­പാ­പ്പാ­നെ കണ്ടൂകണ്ടി­ല്ലെ­ന്നു നടി­ച്ചു­.’

ഇ­പ്പോള്‍ വരെ­യും ­ക്രി­സ്തു­ അപ്പ­നു­ള്ള­ത് പോ­ലെ ഒരു അനു­ഭ­വ­ത­ല­ത്തില്‍ എന്റെ ഉള്ളില്‍ നി­റ­ഞ്ഞു­നില്‍­ക്കാ­ത്ത­ത് ആ പഴയ വേ­ദ­പാ­ഠ­ങ്ങള്‍ ഒരി­ക്ക­ലും ഉള്ളി­നെ സ്പര്‍­ശി­ക്കു­ന്ന തല­ത്തില്‍ വള­രാ­ഞ്ഞ­ത് കൊ­ണ്ടാ­വ­ണം. ഒന്നാം­ക്ലാ­സ്സില്‍­ത്തു­ട­ങ്ങി പന്ത്ര­ണ്ടാം ക്ലാ­സ് വരെ അത് നീ­ളും. എന്‍­ട്രന്‍­സ് ക്ലാ­സു­കള്‍ സഹാ­യി­ച്ച­തി­നാല്‍ എന്റെ പാ­ഠ­ങ്ങള്‍ പത്തു­കൊ­ണ്ട് ഫുള്‍­സ്‌ടോ­പ്പി­ട്ടു­.madhuram

ഞാ­യ­റാ­ഴ്ച്ച­ക­ളില്‍ ഒന്‍­പ­ത് മണി തൊ­ട്ട് ഒരു­മ­ണി വരെ­യാ­ണ് വേ­ദ­പാ­ഠം. ചന്ദ്ര­കാ­ന്ത­വും ശ്രീ­കൃ­ഷ്ണ­നും ശക്തി­മാ­നു­മെ­ല്ലാം കുര്‍­ബ്ബാ­ന­യ്ക്കി­ട­യില്‍ സങ്ക­ട­പ്പെ­ടു­ത്തും, തൊ­ണ്ട­ക്കു­ഴി­യില്‍ വേ­ദ­ന­ക­ല്ലി­ച്ചാ­ണ് സണ്‍­ഡേ­സ്‌ക്കൂള്‍കുര്‍­ബ്ബാ­ന­യില്‍ നില്‍­ക്കു­ന്ന­ത്. കുര്‍­ബ്ബാ­ന­യ്ക്കി­ട­യി­ലെ സ്വ­കാ­ര്യം പറ­ച്ചില്‍ ചെ­ന്നെ­ത്തു­ന്ന­ത് തു­ട­യില്‍ കി­ട്ടു­ന്ന സ്വ­യ­മ്പന്‍ നു­ള്ളി­ലേ­യ്ക്കാ­ണ്. ഒന്നു­കില്‍ സി­സ്റ്റ­റ­മ്മ, അല്ലെ­ങ്കില്‍ കപ്യാര്‍, സണ്‍­ഡേ­സ്‌ക്കൂള്‍ ഹെ­ഡ്മാ­ഷ്. കുര്‍­ബ്ബാ­ന­യ്ക്ക് ശേ­ഷം നി­ര­യാ­യി ക്ലാ­സ്സി­ലേ­യ്ക്ക്. പഠി­പ്പി­ക്കാന്‍ ചെ­റു­പ്പ­ക്കാ­രായ അദ്ധ്യാ­പ­കര്‍­ക്ക് ക്ഷാ­മം തീ­രെ­യി­ല്ല. കത്തോ­ലി­ക്കാ മാ­നെ­ജ്‌മെ­ന്റ് സ്‌കൂ­ളില്‍ അധ്യാ­പ­ക­നി­യ­മ­ന­ത്തി­ന് വേ­ദ­പാ­ഠം പഠി­പ്പി­ക്കുക നിര്‍­ബ­ന്ധ­മാ­ണ­ല്ലോ. അങ്ങ­നെ ആ നിര്‍­ബ­ന്ധിത സേ­വ­ന­ത്തില്‍ വി­ള­ഞ്ഞ മത­പാ­ഠ­ങ്ങ­ളാ­ണ് എന്റെ ക്രി­സ്ത്വാ­നു­ഭ­വം­.

ബൈ­ബി­ളി­നെ പുല്‍­കു­ന്ന അതേ മന­സ്സോ­ടെ പ്രാര്‍­ഥ­നാ­ഭാ­വ­ങ്ങ­ളോ­ടെ കെ പി അപ്പന്‍ വാ­യി­ക്കു­ന്ന പല കൃ­തി­ക­ളു­ണ്ട്. ‘കാ­ര­മ­സോ­വ് സഹോ­ദ­ര­ന്മാര്‍’ അങ്ങ­നെ­യൊ­ന്നാ­ണ്. കര­മ­സോ­വ് ­വാ­യ­നഎനി­ക്ക് അനു­ഗ്ര­ഹി­ക്ക­പ്പെ­ട്ട സഹ­ന­വും ചി­ന്ത­യെ വഴി­തി­രി­ച്ചു­വി­ടാ­നു­ള്ള മാര്‍­ഗ്ഗ­വു­മാ­ണ് എന്ന് അദ്ദേ­ഹം എഴു­തു­ന്നു. അതു­പോ­ലെ തന്നെ തോ­മ­സ് മന്നി­ന്റെ ‘മാ­ജി­ക് മൌ­ണ്ടന്‍’ ജ്ഞാ­ന­രൂ­പ­ങ്ങ­ളു­ടെ അവ­കാ­ശ­സ്ഥ­ല­വും ആശ­യ­ങ്ങ­ളു­ടെ തി­രു­പ്പി­റ­വി സന്ദേ­ശ­വു­മാ­യി വി­ല­യി­രു­ത്തു­ന്നു. വെ­ളി­പാ­ടു­ക­ളു­ടെ അനു­സ്മ­ര­ണ­കൂ­ദാ­ശ­യാ­യി ജെ­യിം­സ് ജോ­യി­സി­ന്റെ ‘ചെ­റു­പ്പ­ക്കാ­രന്‍ എന്ന നി­ല­യില്‍ കലാ­കാ­ര­ന്റെ ചി­ത്രീ­ക­ര­ണം­’. കാ­ഫ്ക്ക­യും കസാന്‍­ദ്­സാ­ക്കി­സും മു­തല്‍ വി­ജ­യ­നും കാ­ക്ക­നാ­ട­നും വരെ ബൈ­ബി­ളി­ന്റെ അതെ അള­വി­ലു­ള്ള ധ്യാ­നാ­ത്മ­ക­ത­യോ­ടെ­യാ­ണ് അപ്പന്‍ വാ­യി­ക്കു­ന്ന­ത്.

ബൈ­ബിള്‍ വാ­യി­ക്കു­ന്ന അപ്പ­നെ അറി­യാ­വു­ന്ന ക്രി­സ്തീയ സമൂ­ഹ­ത്തി­ന് നീ­ത്‌ഷേ­യെ വാ­യി­ക്കു­ന്ന അപ്പ­നെ പരി­ച­യ­മു­ണ്ടാ­കാന്‍ ഇട­യി­ല്ല. ബൈ­ബി­ളി­നെ­യും നീ­ത്‌ഷെ­യെ­യും ഒരേ അള­വില്‍ പു­ല്കു­ന്നി­ട­ത്താ­ണ് അപ്പ­ന്റെ വാ­യ­നാ­നു­ഭ­വ­ങ്ങ­ളു­ടെ ആഴം കാ­ണു­ക. നീ­ത്‌ഷെ തന്റെ­യു­ള്ളില്‍ നി­റ­യ്ക്കു­ന്ന സൌ­ന്ദ­ര്യാ­ത്മക വി­ഷാ­ദാ­ത്മ­ക­ത്വ­ത്തെ ജീ­വി­തം മു­ഴു­വന്‍ ചേര്‍­ത്തു പി­ടി­ച്ചി­രു­ന്നു അദ്ദേ­ഹം. പള്ളി എന്നെ­പ­ഠി­പ്പി­ച്ച നീ­ത്‌ഷെ വ്യ­ത്യ­സ്ത­നാ­യി­രു­ന്നു. ദൈ­വം മരി­ച്ചെ­ന്ന് വി­ളി­ച്ചു പറ­ഞ്ഞ­വി­ഡ്ഢി. ഒടു­വില്‍ എന്താ അയാള്‍­ക്ക് പറ്റി­യ­ത്? അവ­സാ­ന­കാ­ല­ത്ത് പ്രാ­ന്ത്പി­ടി­ച്ച് അല­ഞ്ഞു­തി­രി­ഞ്ഞു. എന്താ കാ­ര­ണം? ദൈ­വ­ദൂ­ഷ­ണം പറ­യു­ന്ന­വ­നെ­തി­രെ ഉയര്‍­ന്ന­ചാ­ട്ട­വാര്‍. സ്വര്‍­ഗ­ദൂ­ഷ­ണം പറ­യു­ന്ന­വന്‍ തി­രി­ക­ല്ല് കെ­ട്ടി കട­ലില്‍ എറി­യ­പ്പെ­ടും എന്ന വാ­ക്യ­ത്തി­ന് ചരി­ത്ര­സാ­ക്ഷ്യം. നീ­ത്‌ഷെ വാ­യ­ന­യെ അപ്പന്‍­ബൈ­ബിള്‍ വാ­യ­ന­യോ­ട് ചേര്‍­ത്ത് നിര്‍­ത്തു­ന്ന­ത് ശ്ര­ദ്ധി­ക്കു­ക.

‘­നീ­ത്‌ഷെ സ്വ­യം അന്തി­ക്രി­സ്തു എന്ന് വി­ശേ­ഷി­പ്പി­ച്ചു. മതി­ലു­കള്‍ ഉള്ളി­ട­ത്തെ­ല്ലാം ക്രി­സ്തു­മ­ത­ത്തി­നെ­തി­രായ തന്റെ ആരോ­പ­ണ­ങ്ങള്‍ അന്ധ­ന്മാര്‍­ക്ക് പോ­ലും വാ­യി­ക്കാന്‍ കഴി­യും വി­ധം വ്യ­ക്ത­മാ­യി എഴു­തി­വ­യ്ക്കും എന്ന് നീ­ത്‌ഷെ പ്ര­ഖ്യാ­പി­ച്ചു. ക്രി­സ്തു­സ­ദൃ­ശ്യ­മായ സ്‌നേ­ഹം ഭൂ­മി­യി­ലെ അസാ­ധ്യ­മായ അത്ഭു­ത­മാ­ണെ­ന്ന സങ്കല്‍­പ്പ­വും ഭാ­വ­ന­യ്ക്കു­പോ­ലും അതീ­ത­മായ ക്രി­സ്തു­വി­ന്റെ കാ­രു­ണ്യ­വും അതി­മാ­നു­ഷ­നെ തേ­ടിയ നീ­ത്‌ഷേ­യില്‍ ആകു­ല­ത­യും അമ്പ­ര­പ്പും നി­റ­ച്ച­പ്പോ­ഴാ­വ­ണം അദ്ദേ­ഹം ജീ­സ­സി­നെ­തി­രെ തന്റെ മന­സ്സി­നെ കഠി­ന­മാ­ക്കി­യ­ത്. ഈ അനു­ഭ­വ­ത്തില്‍ നി­ന്നാ­ണ് ഒരേ­യൊ­രു ക്രി­സ്ത്യാ­നി­യെ ഭൂ­മി­യില്‍ ഉണ്ടാ­യി­രു­ന്നു­ള്ളൂ, അദ്ദേ­ഹം കു­രി­ശി­ലേ­റി­മ­രി­ക്കു­ക­യും ചെ­യ്തു എന്ന് അദ്ദേ­ഹം പ്ര­സ്താ­വി­ച്ച­ത്.’

നീ­ത്‌ഷേ­യു­ടെ തത്വ­ങ്ങ­ളെ ശരി­വ­ച്ചു കൊ­ണ്ടു­ള്ള ഈ ബൈ­ബിള്‍ വാ­യ­ന­യില്‍ സഭ­യോ­ടു­ള്ള പോ­രാ­ട്ട­മാ­ണ് നി­റ­യു­ന്ന­ത്. ബൈ­ബി­ളി­ന്റെ ആശ­യ­ങ്ങ­ളെ മത­ത്തി­ന്റെ കെ­ട്ടു­പാ­ടു­ക­ളില്‍ നി­ന്ന് കു­രു­ക്ക­ഴി­ച്ച് ജന­ങ്ങ­ളി­ലേ­യ്‌ക്കെ­ത്തി­ക്കാ­നു­ള്ള ആത്മാര്‍­ഥ­മായ ശ്ര­മ­മാ­യി­രു­ന്നു ഓരോ വാ­ക്കു­ക­ളും­.

സാ­ഹി­ത്യ­രൂ­പം എന്ന നി­ല­യില്‍ അപ്പ­ന്റെ വാ­യ­ന­യെ ഏറ്റ­വു­മ­ധി­കം­ ആ­കര്‍­ഷി­ക്കു­ന്ന­ത് ബൈ­ബി­ളി­ലെ അട­യാ­ള­ങ്ങ­ളും വെ­ളി­പ്പെ­ടു­ത്ത­ലു­ക­ളു­മാ­ണ്. സ്വര്‍­ഗ്ഗീ­യ­ദൂ­ത­ന്മാ­രു­ടെ­യും മാ­ലാ­ഖ­മാ­രു­ടെ­യും വഴി­കാ­ട്ടി­ന­ക്ഷ­ത്ര­ങ്ങ­ളു­ടെ­യും സ്വ­പ്ന­ദര്‍­ശ­ന­ങ്ങ­ളു­ടെ­യും മാ­സ്മ­രി­ക­പ്ര­പ­ഞ്ച­ത്തി­ലേ­ക്ക് ആ വാ­യ­ന­കള്‍ നമ്മെ കൂ­ട്ടി­ക്കൊ­ണ്ടു­പോ­വു­ന്നു. ദി­വ്യ­ര­ഹ­സ്യാ­ത്മ­ക­മായ മന­സ്സ് വി­വിധ രൂ­പ­ങ്ങ­ളില്‍ സം­സാ­രി­ച്ച­തി­ന്റെ തെ­ളി­വു­കള്‍­പോ­ലെ എല്ലാ സാ­ഹി­ത്യ­രൂ­പ­ങ്ങ­ളും ബൈ­ബി­ളില്‍ പ്ര­ത്യ­ക്ഷ­പ്പെ­ടു­ന്നു എന്ന വാ­ക്യം ശ്ര­ദ്ധി­ക്കു­ക. ആ രഹ­സ്യാ­ത്മ­ക­ത­യു­ടെ സൗ­ന്ദ­ര്യ­മാ­ണ് അട­യാ­ള­ങ്ങ­ളില്‍ നി­ന്ന് അപ്പ­ന് ലഭി­ക്കു­ന്ന­ത്. വാ­ക്കു­കള്‍­ക്കി­ട­യില്‍ പ്ര­തീ­ക­ങ്ങള്‍ തി­ര­യു­ന്ന അപ്പ­നെ ബൈ­ബിള്‍ വാ­യ­ന­യില്‍ മാ­ത്ര­മ­ല്ല നാം കാ­ണു­ന്ന­ത്. ഭൂ­താ­വി­ഷ്ട­രും യു­ളീ­സി­സും വാ­യി­ക്കു­ന്ന അപ്പ­നും അട­യാ­ള­ങ്ങ­ളെ കണ്ടെ­ത്തു­ന്ന­ത് കാ­ണാം. കണ്ടെ­ത്തി­യവ വി­ളി­ച്ച് പറ­യു­മ്പോള്‍ ആവാ­ക്കു­ക­ളില്‍ നക്ഷ­ത്ര­ങ്ങള്‍ വി­രി­യു­ന്ന­ത് കാ­ണാം. കി­ഴ­വന്‍ സന്തി­യാ­ഗോ­യു­ടെ കയ്യി­ലെ പാ­യ്­മ­രം ഒരു കു­രി­ശാ­യി രൂ­പാ­ന്ത­ര­പ്പെ­ടു­ന്നു, അപ്പ­ന് മു­ന്നില്‍. ‘ചെ­റു­പ്പ­ക്കാ­രന്‍ എന്ന നി­ല­യില്‍ കലാ­കാ­ര­ന്റെ­ചി­ത്രീ­ക­ര­ണം’ എന്ന നോ­വല്‍ മൊ­ത്ത­ത്തില്‍ ഒരു അട­യാ­ള­മാ­യി മാ­റു­ന്ന കാ­ഴ്ച­യും അദ്ദേ­ഹം കാ­ണു­ന്നു. യു­ലീ­സി­സി­ന്റെ വര­വ് വി­ളി­ച്ചു പറ­യു­ന്ന പ്ര­തീ­ക­മാ­ണ് ജോ­യി­സി­ന്റെ ഈ നോ­വല്‍എ­ന്ന് അദ്ദേ­ഹം കാ­ണു­ന്നു­.

കു­രി­ശ്, നക്ഷ­ത്രം, കന്യ­ക, തു­ട­ങ്ങിയ വാ­ക്കു­ക­ളില്‍ അദ്ദേ­ഹ­ത്തി­നു മു­ന്നില്‍ വെ­ളി­പ്പെ­ടു­ത്തു­ന്ന കാ­ഴ്ച്ച­ക­ളു­ടെ സൌ­ന്ദ­ര്യം രണ്ട് ബി­ബ്ലി­ക്കല്‍ രച­ന­ക­ളു­ടെ­യും സിം­ഹ­ഭാ­ഗ­വും കൈ­യേ­റു­ന്നു­ണ്ട്. സക്രാ­രി­യില്‍ ഇരി­ക്കു­ന്ന അപ്പ­വും വീ­ഞ്ഞും യേ­ശു­ക്രി­സ്തു­വി­ന്റെ ശരീ­ര­വും രക്ത­വു­മാ­യി കാ­ണു­ന്ന അട­യാ­ള­മാ­ണ് സഭാ­ജീ­വി­ത­ത്തില്‍ പ്ര­ധാ­നം. നി­ത്യ­ജീ­വി­ത­ത്തി­ലേ­ക്ക് അട­യാ­ള­ങ്ങ­ളെ കയ­റ്റി­വി­ടാ­നു­ള്ള സഭ­യു­ടെ ആഗ്ര­ഹ­ങ്ങള്‍ ചി­ല­പ്പോള്‍ ക്രി­മി­നല്‍ മന­സ്സോ­ടെ നമ്മെ ആക്ര­മി­ക്കു­ന്ന­ത് കണ്ടി­ട്ടു­ണ്ട്. മു­രി­ങ്ങൂര്‍ ഡി­വൈന്‍ ധ്യാ­ന­കേ­ന്ദ്ര­ത്തില്‍ റാ­ണി എന്ന സ്ത്രീ­യു­ടെ വാ­യില്‍ ഇരി­ക്കു­ന്ന തി­രു­വോ­സ്തി മാം­സ­ക്ക­ഷ­ണ­മാ­യി മാ­റിയ വാര്‍­ത്ത, പണ്ട് ക്രൈ­സ്തവ പ്ര­സി­ദ്ധീ­ക­ര­ണ­ങ്ങ­ളില്‍ ആഘോ­ഷ­ത്തോ­ടെ നി­റ­ഞ്ഞ­താ­ണ്. രക്ത­മൊ­ലി­ക്കു­ന്ന ഒരു മാം­സ­ക്ക­ഷ­ണ­വും നാ­വില്‍ വച്ച്‌നില്‍­ക്കു­ന്ന റാ­ണി­യു­ടെ ചി­ത്ര­വും. കണ്ണില്‍ നി­ന്ന് രക്ത­മൊ­ലി­ക്കു­ന്ന മറി­യ­ത്തി­ന്റെ ചി­ത്ര­വും പണ്ട് നി­റ­ഞ്ഞു­നി­ന്ന­ത് ഓര്‍­ക്കു­ന്നു. ഇതി­ന്റെ­യൊ­ക്കെ പി­ന്നില്‍ പ്ര­വര്‍­ത്തി­ക്കു­ന്ന ആ ശു­ഭ്ര­വ­സ്ത്ര­ത്തി­ലെ ക്രി­മി­നല്‍ മന­സ്സി­നെ ഭയ­ത്തോ­ടെ­യ­ല്ലാ­തെ കാ­ണാന്‍ സാ­ധി­ക്കി­ല്ല.

കു­രി­ശി­ന്റെ മഹ­ത്വ­ത്തെ പ്ര­കീര്‍­ത്തി­ച്ച് അപ്പന്‍ വാ­ചാ­ല­നാ­വു­മ്പോള്‍ ഞാ­ന­റി­യാ­തെ കു­ട്ടി­ക്കാ­ലം കണ്ട ഒരു കു­രി­ശു­യു­ദ്ധ­ത്തെ ഓര്‍­ക്കു­ന്നു. പള്ളി­ക­ളില്‍ കര്‍­ത്താ­വി­ന്റെ ക്രൂ­ശി­ത­രൂ­പം വയ്ക്ക­ണ­മോ അതോ മാര്‍­ത്തോ­മ്മാ­കു­രി­ശ് വയ്ക്ക­ണ­മോ എന്ന­താ­ണ് യു­ദ്ധ­ത്തി­ന്റെ മൂ­ല­കാ­ര­ണം. പൂ­ത്തു­ല­ഞ്ഞു­നില്‍­ക്കു­ന്ന മാര്‍­ത്തോ­മ്മാ ­കു­രി­ശ് ഒരു പോ­സ്റ്റ് മോ­ഡേണ്‍ ചി­ത്രം പോ­ലെ ബു­ദ്ധി­യെ ചോ­ദ്യം ചെ­യ്തും വ്യാ­ഖ്യാ­ന­ങ്ങ­ളെ സ്വാ­ഗ­തം ചെ­യ്തും നില്‍­ക്കും. ക്ലാ­വര്‍ കു­രി­ശ് എന്ന്! വി­രോ­ധി­കള്‍ അതി­നെ വി­ളി­ച്ചു. ചീ­ട്ടി­ലെ ക്ലാ­വര്‍ ചി­ഹ്നം പോ­ലെ മൂ­ന്നി­തള്‍ പൂ­ക്ക­ളും കാ­ലു­ക­ളി­ലേ­ന്തി­യാ­ണ് മാര്‍­ത്തോ­മ്മാ­കു­രി­ശ് നില്‍­ക്കു­ന്ന­ത്. പലര്‍­ക്കും ക്രൂ­ശി­ത­നായ കര്‍­ത്താ­വി­ല്ലാ­ത്ത പള്ളി­യില്‍ കയ­റു­ന്ന­ത് ആലോ­ചി­ക്കാന്‍ കൂ­ടി ആവു­മാ­യി­രു­ന്നി­ല്ല. പൊ­ളി­ച്ച് പണി­യു­ന്ന പള്ളി­ക­ളില്‍ കു­രി­ശേ­ത് വേ­ണം എന്ന­തി­ന്റെ പേ­രില്‍ സാ­മാ­ന്യം നല്ല സമ­ര­ങ്ങ­ളും നി­ല­നി­ന്നി­രു­ന്നു. ഇന്നും അതി­ന്റെ തീ­യും പു­ക­യും ചി­ല­യി­ട­ങ്ങ­ളി­ലെ­ങ്കി­ലും കാ­ണാ­റു­ണ്ട്.

അ­ട­യാ­ള­ങ്ങള്‍ തേ­ടി­യു­ള്ള യാ­ത്ര­യില്‍ ക്രി­സ്തീയ സഭ­ക­ളു­ടെ ‘കൂ­ദാ­ശ’ എന്ന സങ്കല്‍­പ്പ­വും അപ്പ­നെ ആകര്‍­ഷി­ക്കു­ന്നു. ആത്മീ­യ­മായ അനു­ഗ്ര­ഹ­ത്തി­ന്റെ ബാ­ഹ്യ­വും ദൃ­ശ്യ­വു­മായ ചി­ഹ്നം. കൂ­ദാ­ശ­കള്‍ ഏഴാ­ണ്. മാ­മ്മോ­ദീ­സ, സ്ഥൈ­ര്യ­ലേ­പ­നം, വി­ശു­ദ്ധ കുര്‍­ബ്ബാ­ന, കു­മ്പ­സാ­രം, രോ­ഗീ­ലേ­പ­നം, തി­രു­പ്പ­ട്ടം, വി­വാ­ഹം. ഏഴെ­ണ്ണ­ത്തെ­യും ബന്ധ­പ്പെ­ടു­ത്തി കയ്പ്പു­ള്ള കഥ­കള്‍ നസ്രാ­ണി­ജ­ന്മ­ങ്ങള്‍­ക്ക് ഒരു­പാ­ട് പറ­യാ­നു­ണ്ടെ­ങ്കി­ലും കൂ­ദാ­ശ­കള്‍ എന്ന സങ്കല്‍­പ്പ­ത്തി­ന്റെ ഭം­ഗി ഒട്ടും കു­റ­യു­ന്നി­ല്ല. ഓര്‍­മ്മ­യി­ല്ലാ­ത്ത കാ­ല­ത്ത് കി­ട്ടിയ മാ­മോ­ദീസ മു­തല്‍ ഓര്‍­മ്മ­യി­ല്ലാ­തെ മര­ണം കാ­ത്തു­കി­ട­ക്കു­മ്പോള്‍ കി­ട്ടു­ന്ന രോ­ഗീ­ലേ­പ­നം വരെ എനി­ക്ക് നല്‍­കു­ന്ന അട­യാ­ള­ങ്ങ­ളു­ടെ ­വെ­ളി­പാ­ട് എന്നെ ചി­രി­പ്പി­ക്കു­ന്നു­ണ്ട്.
മേരീമാതാവിന്റെ ലു­ത്തി­നി­യ­കള്‍­ക്ക് അപ്പന്‍ നല്‍­കു­ന്ന വ്യാ­ഖ്യാ­ന­ങ്ങള്‍ ധ്യാ­നാ­നു­ഭ­വ­മാ­ണ്. കു­ട്ടി­ക്കാ­ലം മു­തല്‍ മു­ട്ടി­ന്മേല്‍ നി­ന്ന് വി­ളി­ച്ചു­പ­റ­ഞ്ഞ് പ്രാര്‍­ത്ഥി­ച്ച മേ­രി­നാ­മ­ങ്ങ­ളു­ടെ­യു­ള്ളില്‍ നി­റ­ഞ്ഞു­നില്‍­ക്കു­ന്ന മി­സ്റ്റി­ക് ആഖ്യാ­ന­ഭേ­ദ­ങ്ങള്‍ ഉള്ളില്‍ നി­റ­ഞ്ഞു കത്തു­ന്ന അനു­ഭ­വ­ങ്ങ­ളാ­ണ്. ദൈ­വ­ത്തി­ന്റെ­മാ­താ­വേ­… ഉഷ­ക്കാ­ല­ത്തി­ന്റെ നക്ഷ­ത്ര­മേ­… നിര്‍­മ്മ­ല­ദ­ന്തം­കൊ­ണ്ടു­ള്ള കോ­ട്ട­യെ­… രോ­ഗി­ക­ളു­ടെ സ്വ­സ്ഥാ­ന­മേ­… വ്യാ­കു­ല­ന്മാ­രു­ടെ ആശ്വാ­സ­മേ­… മാ­ലാ­ഖ­മാ­രു­ടെ രാ­ജ്ഞീ എന്നൊ­ക്കെ ഉറ­ക്കം തൂ­ങ്ങി നി­ല­വി­ളി­ച്ച കു­ട്ടി­ക്കാല രാ­ത്രി­ക­ളി­ലേ­യ്ക്കാ­ണ് ‘മ­ധു­രം നി­ന്റെ ജീ­വി­തം’ എന്ന ചെ­റു­പു­സ്ത­കം എന്നെ കൊ­ണ്ടെ­ത്തി­ക്കു­ന്ന­ത്. ദേ­വാ­ല­യ­ങ്ങ­ളു­ടെ പ്ര­ധാന കവാ­ട­ത്തി­ന്റെ ആകൃ­തി ഉണ്ണി­യേ­ശു­വി­നെ കൈ­യി­ലേ­ന്തി നില്‍­ക്കു­ന്ന മറി­യ­ത്തി­ന്റെ പു­റം­വ­ര­യാ­യി അപ്പന്‍ കാ­ണു­ന്നു. മറി­യ­ത്തി­ലൂ­ടെ ക്രൈ­സ്ത­വ­വി­ശ്വാ­സ­ങ്ങ­ളി­ലേ­ക്ക് പ്ര­വേ­ശി­ക്കു­ന്ന വാ­തില്‍ കണ്ടെ­ത്തു­ന്നു, അപ്പന്‍ ഈ പു­സ്ത­ക­ത്തി­ലൂ­ടെ­.

ബൈ­ബി­ളില്‍ അദ്ദേ­ഹം സവി­ശേഷ ശ്ര­ദ്ധ­യോ­ടെ ആഴ­ങ്ങള്‍ തേ­ടു­ന്ന രണ്ടു­പു­സ്ത­ക­ങ്ങള്‍ ജോ­ബി­ന്റെ (ഇ­യ്യോ­ബി­ന്റെ) പു­സ്ത­ക­വും, അവ­സാന ഗ്ര­ന്ഥ­മായ വെ­ളി­പാ­ടു­മാ­ണ്. ഈ രണ്ടു­പു­സ്ത­ക­ങ്ങ­ളെ ശ്ര­ദ്ധി­ച്ചാല്‍ അപ്പന്‍ ഏതു വാ­യ­ന­ക­ളി­ലും തേ­ടു­ന്ന രണ്ട് പ്ര­ധാന ആശ­യ­ങ്ങള്‍ വെ­ളി­പ്പെ­ട്ട് കി­ട്ടു­ന്നു. ജോ­ബി­ന്റെ പു­സ്ത­കം ­മ­നു­ഷ്യന്‍ ജന്മാ­ന്ത­ര­ങ്ങ­ളാ­യി ഉത്ത­രം തേ­ടു­ന്ന ഒരു ചോ­ദ്യ­ത്തില്‍ നി­ന്ന് പി­റ­ന്ന­താ­ണ്. നീ­തി­മാന്‍ എന്തു­കൊ­ണ്ട് സഹി­ക്കേ­ണ്ടി വരു­ന്നു എന്ന ചോ­ദ്യം. അന്വേണ്ടഷി­ച്ച് അറി­യാ­നാ­വാ­ത്ത കാ­ര്യ­ങ്ങ­ളു­ടെ കാ­വ്യം എന്നാ­ണ് അതി­നെ അദ്ദേ­ഹം വി­ളി­ക്കു­ന്ന­ത്. ആ തേ­ടല്‍ മനു­ഷ്യ­ജീ­വി­ത­ത്തി­ന്റെ ദു­ര­ന്ത­ങ്ങ­ളി­ലേ­ക്ക് നീ­ളു­ന്ന വാ­യ­ന­യു­ടെ കണ്ണാ­ണ്. യോ­ഹ­ന്നാന്‍ എഴു­തി­യ­ത് എന്ന് കരു­ത­പ്പെ­ടു­ന്ന ‘വെ­ളി­പാ­ട്’ പു­സ്ത­ക­മാ­ണ് മറ്റൊ­ന്ന്. മി­സ്റ്റി­ക് ഭാ­ഷ­യില്‍ വാ­യ­ന­ക്കാ­ര­നോ­ട് സം­സാ­രി­ക്കു­ന്ന ഒരു­പ്ര­വ­ച­ന­പു­സ്ത­കം. അട­യാ­ള­ങ്ങ­ളു­ടെ­യും ദര്‍­ശ­ന­ങ്ങ­ളു­ടെ­യും ഭാ­ഷ­യില്‍ രക്ഷ­യു­ടെ നാ­ളെ­ക­ളെ വി­ശ­ദീ­ക­രി­ക്കു­ക­യാ­ണ് വെ­ളി­പാ­ട് പു­സ്ത­കം. വാ­യ­ന­ക്കാ­ര­നെ മറ്റൊ­രു­ലോ­ക­ത്തേ­യ്ക്ക് നയി­ക്കു­ന്ന രൂ­പ­ക­ങ്ങ­ളും ദര്‍­ശ­ന­ങ്ങ­ളു­മാ­ണ് വെ­ളി­പാ­ടി­ന്റെ പ്ര­ത്യേണ്ടക­ത. പ്ര­ത്യാ­ശ­യു­ടെ­യും വെ­ളി­ച്ച­ത്തി­ന്റെ­യും പു­സ്ത­ക­മെ­ന്ന് അപ്പന്‍­വി­ളി­ക്കു­ന്നു, ഈ രച­ന­യെ­.

ക­ണ്ണ് തു­റ­ന്ന് ബൈ­ബിള്‍ വാ­യി­ക്കാന്‍ അപ്പന്‍ നമ്മെ പഠി­പ്പി­ക്കു­ന്നു. ഓരോ വാ­യ­ന­യി­ലും നവീ­ക­രി­ക്ക­പ്പെ­ടു­ന്ന അനു­ഭ­വ­മാ­യി ബൈ­ബിള്‍ വാ­യ­ന­യെ അദ്ദേ­ഹം മാ­റ്റു­ന്നു. ഇതു­വ­രെ ക്രൈ­സ്ത­വ­സ­മൂ­ഹം പഠി­പ്പി­ച്ച ബൈ­ബി­ളി­നെ പൂര്‍­ണ­മാ­യും തള്ളി­ക്ക­ള­യാ­തെ ആ വാ­യന എനി­ക്ക് സാ­ധ്യ­മാ­കു­ന്നി­ല്ല. ബൈ­ബിള്‍ വാ­യന നി­ഷി­ദ്ധ­മാ­യി­രു­ന്ന ഒരു കാ­ല­ഘ­ട്ടം കേ­ര­ള­ത്തില്‍ ക്രി­സ്ത്യാ­നി­കള്‍­ക്ക് ഉണ്ടാ­യി­രു­ന്ന­താ­യി കേ­ട്ടി­ട്ടു­ണ്ട്. സഭ കണ്ടെ­ത്തിയ ക്രി­സ്തു­വി­നെ കണ്ടെ­ത്താന്‍ ഇന്ന് നട­ക്കു­ന്ന അതി­വാ­യ­ന­ക­ളെ വച്ച് തട്ടി­ക്കു­മ്പോള്‍ ആ കാ­ല­ഘ­ട്ട­മാ­യി­രു­ന്നു ഭേ­ദം എന്ന് തോ­ന്നി­പ്പോ­കു­ന്നു­.

ഒ­രി­ക്ക­ലും എന്നി­ലെ മു­തിര്‍­ന്ന­വ­നെ സഭ അഭി­സം­ബോ­ധന ചെ­യ്തി­രു­ന്നി­ല്ല. കു­ട്ടി­ക്കാ­ല­ത്ത് ‘കു­ഞ്ഞു­മ­ന­സ്സിന്‍ നൊ­മ്പ­ര­ങ്ങള്‍ ഒപ്പി­യെ­ടു­ക്കാന്‍’ വന്ന ഉണ്ണീ­ശോ­യെ­യാ­ണ് പഠി­പ്പി­ച്ച­ത്. എന്നെ കഴു­കി കു­ളി­പ്പി­ച്ച്, നീ­ല­മേ­ല­ങ്കി­കൊ­ണ്ട് മു­ടി­തോര്‍­ത്തി, കുര്‍­ബ്ബാ­ന­യ­പ്പം വി­ള­മ്പി­ത്ത­രു­ന്ന ­മേ­രി­ മാ­താ­വാ­ണ്, ഞാന്‍ പണ്ട് പഠി­ച്ച ­മ­റി­യം­. എന്നി­ലെ വളര്‍­ച്ച­യെ­യും യു­വ­ത്വ­ത്തെ­യും സഭ എന്നും ഭയ­ത്തോ­ടെ നോ­ക്കി­യി­രു­ന്നു­.

‘­ദൈ­വ­ത്തെ മറ­ന്നു കു­ഞ്ഞേ ജീ­വി­ക്ക­രു­തേ­
ദൈ­വ­മ­ല്ലേ ജീ­വി­ത­ത്തില്‍ നി­ന്റെ സര്‍­വ്വ­വും­
കു­ഞ്ഞു­നാ­ളില്‍ പഠി­ച്ച­തെ­ല്ലാം മറ­ന്നു പോ­യോ­?
വി­ശ്വാ­സ­ത്തിന്‍ ദീ­പ­മെ­ല്ലാം അണ­ഞ്ഞു­പോ­യോ­?’

എ­ന്നാ­ണ് സഭ എന്നെ നോ­ക്കി പാ­ടു­ന്ന­ത്. വി­പ്ല­വ­കാ­രി­യായ ­യേ­ശു­ സഭ­യ്ക്ക് അന്യ­നാ­ണ്. ദൈ­വ­ത്തെ പ്ര­സ­വി­ച്ച കന്യക സഭ­യില്‍ നി­ന്ന് ഏറെ ദൂ­രെ­യാ­ണ്. പഴ­യ­പാ­ഠ­ങ്ങള്‍ ഒക്കെ­യും മറ­ക്കാ­തെ അപ്പ­നോ­ടൊ­പ്പം ബൈ­ബിള്‍ വാ­യന ദു­ഷ്‌ക്ക­ര­മാ­വു­ന്നു­.

‘­മൂ­ന്ന്തര­ത്തി­ലാ­ണ് ബൈ­ബിള്‍ എന്നെ സ്വാ­ധീ­നി­ച്ച­ത്. ഒന്നാ­മ­ത് കലാ­സൃ­ഷ്ടി­ക­ളെ ആദ്ധ്യാ­ത്മി­ക­മായ ഒരു തല­ത്തില്‍ സന്തോ­ഷ­പൂര്‍­വ്വം സ്വീ­ക­രി­ക്കാന്‍ വേ­ദ­പു­സ്ത­കം എന്നെ പഠി­പ്പി­ച്ചു. രണ്ടാ­മ­ത്, ശൈ­ലി­യെ നി­ര­ന്ത­രം നവീ­ക­രി­ക്കാ­നു­ള്ള സൌ­ന്ദ­ര്യ­ശി­ക്ഷ­ണം അത് എനി­ക്ക് നല്‍­കി. മൂ­ന്നാ­മ­ത്, മത­കര്‍­മ്മ­ത്തി­ന്റെ പരി­ശു­ദ്ധി­യോ­ടെ ഖണ്ഡ­ന­വി­മര്‍­ശ­ന­ത്തില്‍ ഏര്‍­പ്പെ­ടാ­നു­ള്ള പ്ര­ചോ­ദ­നം അത് എനി­ക്ക് തന്നു­.’

(­വേ­ദ­പു­സ്ത­ക­വും ഞാ­നും­/­കെ പി അപ്പന്‍)

 

(മലയാളം മാസികയോട് കടപ്പാട് )പുന:പ്രസിദ്ധീകരണം

 

 

 

shaonഷാ­രോണ്‍ വി­നോ­ദ്

കുട്ടനാട് മങ്കൊമ്പ് സ്വദേശി. ബാംഗ്ലൂര്‍ ഐബിഎമ്മില്‍ ജോലി ചെയ്യുന്നു.

 

 

Scroll To Top