Wednesday June 28, 2017
Latest Updates

അപകടകരമായ ‘ ടയറുകളുമായി അയര്‍ലണ്ടിലെ നിരത്തുകളില്‍ വാഹനമിറക്കിയ 853 പേര്‍ക്ക് ‘പണി കിട്ടി’

അപകടകരമായ ‘ ടയറുകളുമായി അയര്‍ലണ്ടിലെ നിരത്തുകളില്‍ വാഹനമിറക്കിയ  853 പേര്‍ക്ക് ‘പണി കിട്ടി’

ഡബ്ലിന്‍ :തേഞ്ഞു തീരാറായതും,പൊട്ടലുകള്‍ ഉള്ളതുമായ ടയറുകളുമായി വാഹനങ്ങള്‍ നിരത്തിലിറങ്ങിയാല്‍ പിഴ നല്‍കേണ്ടി വരും.അപകടഭീഷണി ഉയര്‍ത്തുന്ന മോശകരമായ അവസ്ഥയിലുള്ള ടയറുകള്‍ ഉപയോഗിച്ചതിന് 2016മുതല്‍ 853 പെനാല്‍ട്ടി പോയിന്റുകള്‍ ചാര്‍ജ് ചെയ്തു നോട്ടീസുകള്‍ നല്‍കിയിട്ടുണ്ട്.

കഴിഞ്ഞ മെയ് മാസം മുതലാണ് കീറിയ,അപകടത്തിലായ ടയറുകള്‍ ഉപയോഗിച്ചുള്ള വാഹനയാത്ര പെനാല്‍ട്ടി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.രണ്ടു പെനാല്‍ട്ടി പോയിന്റുകളും 80യൂറോയുമാണ് പിഴ തുക ഇത്തരത്തില്‍ ഡ്രൈവ് ചെയ്തു പിടിക്കുന്നവരുടെ എണ്ണം ക്രമാതീതമായി കൂടുന്നതായാണ് റിപോര്‍ട്.

ആളുകളെക്കൊണ്ട് കൂടുതല്‍ ടയറുകള്‍ വാങ്ങിപ്പിക്കാനുള്ള നിക്ഷിപ്ത താല്‍പര്യമാണ് ഈ നീക്കത്തിനു പിന്നിലെന്ന് ജര്‍മന്‍ ടയര്‍ ഉല്‍പ്പാദകന്‍ ടോം ടെന്നിഗാന്‍ വെളിപ്പെടുത്തുന്നു.എന്നാല്‍ ചീത്ത ടയറുകള്‍ നീക്കം ചെയ്യുന്നതാണ് റോഡിനും യാത്രയ്ക്കും ഗുണകരമെന്ന് സ്വയം തിരുത്തലും ഇദ്ദേഹം പിന്നീട് വരുത്തി.

ഈ വര്‍ഷം കുറഞ്ഞ നിലയില്‍ മാത്രമാണ് പെനാല്‍ട്ടി നോട്ടീസ് നല്‍കിയതെന്ന വിമര്‍ശനവും ഇദ്ദേഹം ഉന്നയിച്ചു.853 നോട്ടീസുകള്‍ എന്നത് വളരെ കുറവാണ്.ഈ നിയമം നടപ്പിലാക്കുന്നതില്‍ വീഴ്ചയുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്.റോഡിന് മാത്രമല്ല യാത്രക്കാരുടെ സുരക്ഷയും നല്ല ടയറുകള്‍ ഉറപ്പാക്കുന്നു.

ടയറുകളുടെ പരിശോധനയും റോഡ് നികുതി , ഇന്‍ഷുറന്‍സ്, മദ്യ ഉപയോഗ പരിശോധന പോലെ ഗാര്‍ഡക്ക് നിര്‍വഹിക്കാവുന്നതേയുള്ളു.അതിലെല്ലാം ഉപരിയായി യാത്രയുടെ സുരക്ഷിതത്വം സ്വയം ഉറപ്പുവരുത്താന്‍ ഓരോരുത്തരും ശ്രദ്ധിക്കേണ്ടതാണ്.വാഹനത്തിന്റെ സ്ഥിതിയും വളരെ പ്രാധാന്യമുള്ള സംഗതിയാണ്.ടയറുകളും മറ്റും കൃത്യമായ കാലയളവില്‍ പരിശോധിച്ച് ഗുണനിലവാരം ഉറപ്പുവരുത്തണമെന്നും ടെന്നിഗാന്‍ പറഞ്ഞു.

Scroll To Top