Friday January 20, 2017
Latest Updates

അന്യഗ്രഹ ജീവികളെ കണ്ടെത്താനാകുമെന്ന് ശാസ്ത്രലോകം

അന്യഗ്രഹ ജീവികളെ കണ്ടെത്താനാകുമെന്ന് ശാസ്ത്രലോകം

ന്യുയോര്‍ക്ക്: അന്യഗ്രഹ ജീവികള്‍ വെറും സങ്കല്പം മാത്രമോ അതോ ഏതെങ്കിലും അജ്ഞാത ലോകത്ത് ജീവിച്ചിരുപ്പുണ്ടോ എന്നത് ഏറെ നാളായുള്ള തര്‍ക്കമാണ്. സാധാരണക്കാര്‍ സയന്‍സ് ഫിക്ഷന്‍ സിനിമകളില്‍ അല്ലാതെ അന്യഗ്രഹ ജീവികളെ എവിടെയെങ്കിലും കണ്ടതായി തെളിവില്ല. ഈ ആശങ്ക പരിഹരിക്കാനുള്ള ശ്രമത്തിലാണ് അമേരിക്കന്‍ ശാസ്ത്രലോകം. വരുന്ന 20 വര്‍ഷത്തിനകം അന്യഗ്രഹ ജീവികള്‍ യാഥാര്‍ത്ഥ്യമോ സങ്കല്‍പ്പമോ എന്നത് സംബന്ധിച്ച് നിഗമനത്തില്‍ എത്താന്‍ കഴിയുമെന്ന് അമേരിക്കന്‍ ജ്യോതി ശാസ്ത്രജ്ഞര്‍.

ഭൂമിക്ക് അപ്പുറം ജീവന്റെ തുടിപ്പുകള്‍ ഉണ്ടാകാമെന്ന നിഗമനം പൂര്‍ണ്ണമായും തള്ളിക്കളയാനാകില്ലെന്ന് അമേരിക്കന്‍ പ്ലാനറ്ററി ശാസ്ത്രജ്ഞ ഡോ. സാറ സീഗര്‍ പറഞ്ഞു. നക്ഷത്ര സമൂഹത്തില്‍ ജീവിക്കുന്നു എന്ന വിശ്വസിക്കപ്പെടുന്ന അന്യഗ്രഹ ജീവികളെ അടുത്ത തലമുറ സ്‌പെയ്‌സ് ടെലസ്‌കൊപ്പിലൂടെ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഗവേഷകര്‍. നാസ വികസിപ്പിക്കുന്ന നെസ്റ്റ് ജനറേഷന്‍ ടെലസ്‌കോപ്പ് 2018 ല്‍ പുറത്തിറങ്ങും. മാസാച്യൂസെറ്റ്‌സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ഗവേഷകയായ സാറ സീഗര്‍ ഒരു സയന്‍സ്‌ജേണലില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

Scroll To Top