Friday September 22, 2017
Latest Updates

അനൂപ് മേനോന്‍ വിവാഹിതനായി

നടനും തിരക്കഥകൃത്തുമായ അനൂപ് മേനോന്‍ വിവാഹിതനായി. കൊല്ലം പത്തനാപുരം പ്രിന്‍സ് പാര്‍ക്കിലെ തോട്ടുമുക്കത്ത് പ്രിന്‍സ് അലക്‌സാണ്ടറുടേയും പരേതയായ ലില്ലി അലക്‌സാണ്ടറുടേയും മകള്‍ ക്ഷേമ അലക്‌സാണ്ടറാണ് വധു. അനൂപ് മേനോന്റെ കൊച്ചിയിലെ ഫ്‌ലാറ്റില്‍  രാവിലെ 7.30 നായിരുന്നു വിവാഹം. അനൂപ് മേനോന്‍ തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് വിവാഹ വാര്‍ത്ത പുറത്തുവിട്ടത്. അടുത്ത ബന്ധുക്കള്‍ മാത്രമാണ് വിവാഹത്തില്‍ പങ്കെടുത്തത്.

കോഴിക്കോട് ബാലുശേരി പറമ്പത്തു വീട്ടില്‍ പി ഗംഗാധരന്‍ നായരുടേയും ഇന്ദിര മേനോന്റെയും മകനാണ് അനൂപ്. ടെലിവിഷന്‍ സീരിയലുകളിലൂടെ സിനിമ രംഗത്ത് ചുവടുറപ്പിച്ച അനൂപ് മേനോന്‍ പിന്നീട് അഭിനേതാവ്, തിരക്കഥകൃത്ത് എന്നീ നിലകളില്‍ ശ്രദ്ധേയനായി. വധു ക്ഷേമ അലക്‌സാണ്ടര്‍ക്ക് ഇത് രണ്ടാം വിവാഹമാണ്. അനൂപുമായുള്ള സൗഹൃദം പിന്നീട് വിവാഹത്തിലെത്തുകയായിരുന്നു. ഇരുവരുടെയും വീട്ടുകാരുടെ സമ്മതപ്രകാരമാണ് വിവാഹം തീരുമാനിച്ചത്.

Scroll To Top