Saturday June 23, 2018
Latest Updates

അനുഗ്രഹപൂമഴ പെയ്തിറങ്ങി അയര്‍ലണ്ടിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കുടുംബ സംഗമം

അനുഗ്രഹപൂമഴ പെയ്തിറങ്ങി അയര്‍ലണ്ടിലെ ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് കുടുംബ സംഗമം

വാട്ടര്‍ഫോര്‍ഡ് :ഇന്ത്യന്‍ ഓര്‍ത്തോഡോക്‌സ് സഭയുടെ അയര്‍ലണ്ട് റീജിയന്‍ ഫാമിലി കോണ്‍ഫറന്‍സിന് ഭക്തിസാന്ദ്രമായ സമാപനം.വാട്ടര്‍ഫോര്‍ഡ് മൗണ്ട് മെല്ലറി അബ്ബിയില്‍ വെച്ച് നടത്തപ്പെട്ട കോണ്‍ഫ്രന്‍സ് മെയ് 5 ശനിയാഴ്ച ഭദ്രാസന മെത്രാപ്പൊലീത്ത അഭിവന്ദ്യ ഡോ :മാത്യൂസ് മാര്‍ തീമോത്തിയോസ് തിരുമേനി ഉത്ഘാടനം ചെയ്തു.:ഫാ: നൈനാന്‍ പി.കുര്യാക്കോസ് ,ഫാ.അനീഷ് ജോണ്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഫാ.റ്റി.ജോര്‍ജ്ജ് സ്വാഗതം ആശംസിച്ചു

സന്ധ്യാ നമസ്‌കാരത്തിനു ശേഷം ഫാ.റ്റി.ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ സോള്‍ ബീറ്റ്സ് ഒരുക്കിയ ഗോസ്പല്‍ മ്യൂസിക് ഏവര്‍ക്കും വേറിട്ട അനുഭവം ആയിരുന്നു.തുടര്‍ന്ന് ഫാ.ഡോ :നൈനാന്‍ വി.ജോര്‍ജ്ജ്(യൂ.കെ) സദസ്സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു.അഭിവന്ദ്യ തിരുമേനിയുടെ ജന്മദിനാഘോഷങ്ങളും അന്നേ ദിവസ്സം ഒരുക്കിയിരുന്നു.

ഞായറാഴ്ച്ച വി.കുര്‍ബാന യുടെ പരിപാവനതയില്‍ ആരംഭിച്ച സമ്മേളനം മുതിര്‍ന്നവര്‍ക്കും, കൗമാരക്കാര്‍ക്കും,കുട്ടികള്‍ക്കുമുള്ള ക്ളാസ്സുകളാല്‍ അറിവിന്റെ അരുവിയായി മാറി. ഫാ.ഡോ.നൈനാന്‍ വി.ജോര്‍ജ്ജ്, ഡോ.എലിസബത്ത് ജോയ്, റെവ.സിസ്റ്റര്‍ ദീന OSM , റെവ.ഡീക്കന്‍ കാല്‍വിന്‍ കോശി എന്നിവര്‍ വിവിധ ക്ലാസ്സുകള്‍ക്ക് നേതൃത്വം നല്കി.

സന്ധ്യാ നമസ്‌കാരത്തിന് ശേഷം കുട്ടികളുടെ കലാപ്രകടനങ്ങളോടുകൂടി വര്‍ണ്ണാഭമായ രാവ്,ഏവരെയും ആവേശത്തിലാഴ്ത്തിയ ക്യാമ്പ്ഫയറോടു കൂടി സമാപിച്ചു.

മെയ് 7 തിങ്കളാഴ്ച്ച പ്രഭാത നമസ്‌കാരത്തോടുകൂടികൂടി ആരംഭിച്ച യോഗം, ഫാ.ഡോ.നൈനാന്‍ വി. ജോര്‍ജ്ജിന്റെ നേതൃത്വത്തില്‍ നടന്ന യോഗയോടു കൂടി അന്നേ ദിവസത്തിലേക്ക് പ്രവേശിച്ചു.മനസ്സിനെയും ശരീരത്തെയും ഒരു പോലെ ഉന്മേഷപ്രദമാക്കിയ നേച്ചര്‍ വോക്കിങ് മറക്കാനാവാത്ത ഒരനുഭവമായി മാറി.

ഉച്ചക്ക് പന്ത്രണ്ടു മണിയോടുകൂടി ആരംഭിച്ച സമാപന സമ്മേളനത്തില്‍ വച്ച് ഭദ്രാസന കൗണ്‍സിലിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ജോണ്‍ മാത്യുവിനെ (ഡബ്ലിന്‍) ആദരിച്ചു.തുടര്‍ന്ന് ഫാ.സഖറിയാ ജോര്‍ജ്ജ് നന്ദി പ്രകാശനം നടത്തി .അഭിവന്ദ്യ തിരുമേനി കൊടി ഇറക്കിയതോടുകൂടി ഈ വര്‍ഷത്തെ ഫാമിലി കോണ്‍ഫെറെന്‍സ് (അയര്‍ലന്‍ഡ് റീജിയന്‍) പരിസമാപനമായി.
.
അയര്‍ലണ്ടില്‍ നിന്നുള്ള എല്ലാ ഇടവകയില്‍ നിന്നും,ബെല്‍ഫാസ്റ്റിലെ ഇടവകയില്‍ നിന്നുമുള്ള കുടുംബങ്ങള്‍ ഈ സമ്മേളനത്തില്‍ പങ്കെടുത്തു. ഭദ്രാസന മെത്രാപ്പോലീത്ത അഭിവന്ദ്യ ഡോ.മാത്യൂസ് മാര്‍ തിമോത്തിയോസ്,ഫാ . ഡോ .നൈനാന്‍ വി.ജോര്‍ജ്ജ്( യൂ .കെ), ഡോ.എലിസബേത്ത് ജോയ് ( യു.കെ), റെവ.സിസ്റ്റര്‍ ദീന O S M, റെവ.ഡീക്കന്‍ കാല്‍വിന്‍ കോശി, ഫാ.റ്റി. ജോര്‍ജ്, ഫാ.നൈനാന്‍ പി .കുര്യാക്കോസ്,ഫാ.അനീഷ് ജോണ്‍, ഫാ.സക്കറിയ ജോര്‍ജ്ജ് എന്നിവര്‍ കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി.

(വാര്‍ത്ത:അനൂപ് വാട്ടർഫോര്‍ഡ് )

Scroll To Top